നിങ്ങൾ അമിതമായി കാപ്പിയും (Coffee) ചായയും മറ്റ് കാഫീൻ അടങ്ങിയിട്ടുള്ള പാനീയങ്ങളും കുടിക്കാറുണ്ടോ? എന്നാൽ പുതിയ പഠനം അനുസരിച്ച് നിങ്ങൾ അമിതമായി കാഫിൻ കഴിക്കാറുണ്ടെങ്കിൽ അതിന്റെ അളവ് കുറയ്ക്കണം. കാരണം അത് മൂലം നിങ്ങളുടെ കാഴ്ച്ച ശക്തി നഷ്ട്ടപ്പെടാനുള്ള സാധ്യതയുണ്ട്.
പഠനം അനുസരിച്ച് കാഫിൻ (Caffeine) ഉള്ളിൽ ചെല്ലുന്നത് ഗ്ലുകോമ ഉണ്ടാകാനുള്ള സാധ്യത വർധിക്കും മാത്രമല്ല ഇത് മൂലം കാഴ്ച ശക്തിയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കണ്ണിൽ അധിക സമ്മർദ്ദം ഉള്ളവർക്ക് ഇത് മൂലം ഗ്ലുക്കോമ ഉണ്ടാകാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്.
നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും ഗ്ലുക്കോമ ഉണ്ടെങ്കിൽ നിങ്ങൾ കഴിക്കുന്ന കാഫിന്റെ അളവ് വളരെയധികം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അമേരിക്കയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പേർക്ക് കാഴ്ച നഷ്ടപ്പെടാൻ കാരണമാകുന്നത് ഗ്ലുക്കോമയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ALSO READ: Covid Vaccine : കോവിഡ് വാക്‌സിൻ സ്വീകരിച്ചാൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്‌നങ്ങൾ ഇവയൊക്കെയാണ്
2006 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ ശേഖരിച്ച സാമ്പിളുകൾ പ്രകാരമാണ് പഠനം നടത്തിയത്. ആകെ 120,000 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 39 മുതൽ 73 വയസ്സ് വരെ പ്രായമുള്ളവരുടെ സാമ്പിളുകൾ ഉൾപ്പെട്ടിരുന്നു. മാത്രമല്ല ഇവരുടെ ഒക്കെ ഡിഎൻഎ സാമ്പിളുകളും പരിശോധിച്ചിരുന്നു.
പഠന നൽകുന്ന വിവരങ്ങൾ പ്രകാരം നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും ഗ്ലുക്കോമ ഉണ്ടെങ്കിൽ കാഫിന്റെ അളവ് കുറയ്ക്കുന്നത് രോഗത്തെ പ്രതിരോധിക്കാൻ ഒരു പരിധി വരെ സഹായിക്കും. എന്നാൽ അമിതമായ അളവിൽ കാഫീൻ കഴിച്ചാൽ മാത്രമേ ഈ പ്രശ്‌നം ഉണ്ടാവുകയുള്ളൂവെന്നും. മിതമായ അളവിൽ കഴിച്ചാൽ പ്രശ്‌നമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.