Curry Leaves Benefits: ഒരില... ഒരായിരം ഗുണങ്ങള്‍......!! കറിവേപ്പിലയെ കുറച്ചു കാണല്ലേ...
പലപ്പോഴും സ്വാദിനെന്ന പേരില്‍ നാം കറികളില്‍ ചേര്‍ക്കുന്ന കറിവേപ്പിലയ്ക്ക് ഒരായിരം ഗുണങ്ങള്‍ എന്നാണ് പഴമക്കാര്‍ പറയുന്നത്.
Curry Leaves Benefits: പലപ്പോഴും സ്വാദിനെന്ന പേരില്‍ നാം കറികളില്‍ ചേര്‍ക്കുന്ന കറിവേപ്പിലയ്ക്ക് ഒരായിരം ഗുണങ്ങള്‍ എന്നാണ് പഴമക്കാര്‍ പറയുന്നത്.
ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്ന കറിവേപ്പില നമ്മുടെ ആരോഗ്യ ജീവിതത്തിന് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ, മുടി സംരക്ഷണ ഗുണങ്ങളുമെല്ലാം തന്നെ ഒത്തിണങ്ങിയ ഒന്നാണ് കറിവേപ്പില.
കറിവേപ്പിലയ്ക്കുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതല്ല. കറിവേപ്പില പല രോഗങ്ങള്‍ക്കും പരിഹാരമാണ്. പലപ്പോഴും എടുത്തു കളയുന്ന കറിവേപ്പില അത്ര നിസ്സാരക്കാരനല്ല. നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഒട്ടേറെ അസുഖങ്ങളെ ചെറുക്കാന്‍ ഇതിന് കഴിയും.അയേണ്‍, ഫോളിക് ആസിഡ്, കാല്‍സ്യം പോലുള്ള ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില.
Also Read: Hair Care Tips: മുടി കൊഴിയുന്നത് എളുപ്പത്തില്‍ തടയാം, ഈ 5 ശീലങ്ങൾ ഒഴിവാക്കിയാല്‍ മതി
കറിവേപ്പില നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഇന്ന് മിക്ക ആളുകളുടെയും പ്രശ്‌നമാണ് കൊളസ്‌ട്രോള്‍. എന്നാല്‍ കറിവേപ്പില കഴിയ്ക്കുന്നത് ശീലമാക്കിയാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളിനെ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനായി ദിവസവും കുറഞ്ഞത് 10 കറിവേപ്പില പച്ചയ്ക്ക് തിന്നുന്നതും നല്ലതാണ്.
ദഹനത്തിന് ഉത്തമം
ആയുര്‍വേദ പ്രകാരം ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കറിവേപ്പില ഉത്തമാണ്. ശരിയായ ദഹനം നടക്കാന്‍, വിശപ്പ് കുറയ്ക്കാന്‍, അസിഡിറ്റി കുറയ്ക്കാന്‍ എല്ലാം തന്നെ കറിവേപ്പില നല്ലതാണ്
വയര്‍ സംബന്ധമായ രോഗങ്ങള്‍ക്ക് കറിവേപ്പില നല്ലൊരു പ്രതിവിധിയാണ്.
ഹൃദയാരോഗ്യത്തിന് കറിവേപ്പില
ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിയ്ക്കും. ഇത് ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.
കാഴ്ച്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ കറിവേപ്പില കഴിയ്ക്കാം
ദിവസേന കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിച്ചാല്‍ കാഴ്ച്ച ശക്തി വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ എ യുടെ കലവറ തന്നെയാണ് കറിവേപ്പില.
തലമുടിയ്ക്ക് മികച്ചതാണ് കറിവേപ്പില
കറിവേപ്പിലകൊണ്ട് ഹെയര്‍ ടോണിക്ക് ഉണ്ടാക്കാം, ഇത് കേശസംരക്ഷണത്തിന് ഉപയോഗിക്കാം. കുറച്ച് കറിവേപ്പില വെളിച്ചെണ്ണയില്‍ ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. മുടിയുടെ വളര്‍ച്ചയ്ക്ക്, താരന്‍ പ്രശ്‌നത്തിന്, നരച്ച മുടിയ്ക്ക് എല്ലാം തന്നെ കറിവേപ്പില ഏറെ നല്ലതാണ്. ഇ
വയറിന്‍റെ ആരോഗ്യത്തിന് നല്ലതാണ് കറിവേപ്പില
രാവിലെ ഉണര്‍ന്നെഴുന്നേറ്റ ഉടന്‍ രാവിലെ നാലഞ്ച് കറിവേപ്പില അരച്ചു കഴിയ്ക്കുന്നത് വയറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. കുട്ടികള്‍ക്ക് ഇത് നല്‍കിയാല്‍ വിശപ്പു കൂടും. വയറിന്‍റെ ആരോഗ്യത്തിനും വിര ശല്യത്തിനുമെല്ലാം ഇതേറെ നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...