Hair Care Tips: മുടി കൊഴിയുന്നത് എളുപ്പത്തില്‍ തടയാം, ഈ 5 ശീലങ്ങൾ ഒഴിവാക്കിയാല്‍ മതി

അഴകാര്‍ന്ന സുന്ദരമായ നീളമുള്ള  മുടി ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്.  മുടി നന്നായി വളരാന്‍ വേണ്ടി പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവരാണ് പലരും.

Written by - Zee Malayalam News Desk | Last Updated : May 2, 2022, 01:48 PM IST
  • എന്നാല്‍, നിങ്ങള്‍ക്കറിയുമോ നാം ചെയ്യുന്ന ചില ചെറിയ പിഴവുകള്‍ നമ്മുടെ സുന്ദരമായ മുടിയ്ക്ക് വലിയ കേടുപാടുകള്‍ വരുത്തും.
Hair Care Tips: മുടി കൊഴിയുന്നത് എളുപ്പത്തില്‍ തടയാം, ഈ 5 ശീലങ്ങൾ ഒഴിവാക്കിയാല്‍ മതി

Hair Care Tips: അഴകാര്‍ന്ന സുന്ദരമായ നീളമുള്ള  മുടി ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്.  മുടി നന്നായി വളരാന്‍ വേണ്ടി പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവരാണ് പലരും.

മുടി സംരക്ഷിക്കുന്നതിനായി  കെമിക്കല്‍ അടങ്ങിയ സൗന്ദര്യ വസ്തുക്കള്‍  ഉപേക്ഷിച്ച് പ്രകൃതിദത്തമായ പദാര്‍ത്ഥങ്ങളിലേയ്ക്ക്  മടങ്ങിയവര്‍ ധാരാളമാണ്. എന്നാല്‍, നിങ്ങള്‍ക്കറിയുമോ നാം ചെയ്യുന്ന ചില ചെറിയ പിഴവുകള്‍ നമ്മുടെ സുന്ദരമായ മുടിയ്ക്ക് വലിയ കേടുപാടുകള്‍ വരുത്തും.  

ആളുകള്‍ സാധരണ ചെയ്യുന്ന ഒരു ഒന്നാണ്,  നനഞ്ഞ മുടി ചീകുക എന്നത്. ചിലപ്പോള്‍ സമയക്കുറവ്‌ മൂലമാകാം..  എന്നാല്‍ ഇത് നിങ്ങളുടെ മുടിയ്ക്ക് വലിയ് ദോഷമാണ് ചെയ്യുന്നത്.  കാരണം,  നനഞ്ഞിരിക്കുമ്പോൾ  നമ്മുടെ രോമകൂപങ്ങൾ ഏറ്റവും ദുർബലമായിരിക്കും.  ഈ അവസരത്തിൽ  മുടി ചീകുന്നത് അവയെ തകർക്കുക മാത്രമല്ല, മുടി വരണ്ടതും നിർജീവവുമാക്കാന്‍ കാരണമാകുകയും ചെയ്യും.

Also Read:  Covid Fourth wave: ഇന്ത്യയില്‍ കോവിഡ് നാലാം തരംഗം അരംഭിച്ചോ? എന്താണ് വിദഗ്ധര്‍ പറയുന്നത്

സുന്ദരവും അഴകാര്‍ന്നതുമായ മുടിയ്ക്ക് ഈ ശീലങ്ങള്‍ ഉടനടി ഒഴിവാക്കൂ....

നനഞ്ഞ മുടി ചീകരുത്

നമ്മുടെ മുടി വളരെ ദുർബലമാണ്, ഇതിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്‌ എന്ന് പറയേണ്ടതില്ലല്ലോ. മുടി കഴുകുന്നതിന്‌ മുന്‍പ് നന്നായി ചീകുന്നത് നല്ലതാണ്. ഇത് മുടി കെട്ടുപിണയുന്നത്  ഒരു പരിധിവരെ ഒഴിവാക്കാന്‍ സഹായിക്കും.  കൂടാതെ, ഷാമ്പൂ ചെയ്യുന്നതിന് മുന്‍പ് സെറമോ വീര്യം കുറഞ്ഞ ഹെയർ ഓയിലോ ഉപയോഗിക്കുക.  മുടി കഴുകിയതിന് ശേഷം കണ്ടീഷനര്‍ ഉപയോഗിക്കാന്‍ മറക്കരുത്.  മുടി നന്നായി ഉണങ്ങിയ ശേഷം വീതി കൂടിയ  പല്ലുള്ള ചീപ്പ് ഉപയോഗിച്ച് മാത്രം ചീകുക.  

നനഞ്ഞ മുടി കെട്ടി വയ്ക്കരുത്

നനഞ്ഞ മുടി അഴിച്ചിടുന്നത് പലര്‍ക്കും ഇഷ്ടമല്ല. അതിനായി എളുപ്പത്തില്‍ പലരും ചെയ്യുന്ന ഒന്നാണ് മുടി കെട്ടിവയ്ക്കുക എന്നത്. എന്നാല്‍ മുടി നനഞ്ഞിരിയ്ക്കുമ്പോള്‍ അത് തീര്‍ത്തും ദുര്‍ബലമാണ്.  ഇത്തരത്തില്‍ മുടി നനഞ്ഞിരിയ്ക്കുമ്പോള്‍  കെട്ടി വയ്ക്കുന്നത് മുടി പൊട്ടിപ്പോകാന്‍ ഇടയാക്കും.  അതിനാല്‍ മുടി ഉണങ്ങുന്നതുവരെ കാത്തിരിക്കുക, തുടർന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ സ്റ്റൈൽ ചെയ്യുക.

മുടി ഡ്രയര്‍ ഉപയോഗിച്ച് കഴിവതും ഉണക്കാതിരിയ്ക്കുക

നാം  തിരക്കിലായിരിയ്ക്കുന്ന അവസരത്തില്‍ പെട്ടെന്ന് മുടി ഉണക്കാന്‍ ഹെയര്‍  ഡ്രയർ ഉപയോഗിക്കാറുണ്ട്.  ഇതു മുടിയ്ക്ക് ഏറെ ദോഷം  ചെയ്യുന്ന ഒന്നാണ്.  മുടി  സാധാരണ രീതിയില്‍ ഇത്തിരി ഉണങ്ങുന്നത് വരെ കാത്തിരിയ്ക്കുക..  അതിനുശേഷം ഇടത്തരം ചൂടില്‍  ഡ്രയർ ഉപയോഗിക്കുക.

രാത്രിയില്‍ നനഞ്ഞ മുടിയുമായി ഉറങ്ങരുത്

പലരും രാത്രിയില്‍ മുടി കഴുകുന്നവരാണ്.  നനഞ്ഞ മുടിയുമായി ഉറങ്ങുന്ന ശീലം ഒഴിവാക്കേണ്ടത് തന്നെയാണ്. ഇത് മുടിയ്ക്കും നമ്മുടെ ആരോഗ്യത്തിനും ഒരേപോലെ ദോഷം ചെയ്യും.  ഇത് മുടിയ്ക്ക് കേടുപാടുകള്‍ വരുത്തുകയും ജലദോഷം പോലുള്ള രോഗങ്ങള്‍  വരുത്തുകയും ചെയ്യും. ഇത്  ക്രമേണ രോഗപ്രതിരോധ ശേഷി ദുർബലമാക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും.  കൂടാതെ, കോട്ടണ്‍ തലയിണയ്ക്ക് പകരം സില്‍ക്ക് തുണികൊണ്ടുള്ള തലയിണയാണ് ഉത്തമം.

നനഞ്ഞ മുടിയില്‍  ടവൽ കെട്ടി വയ്ക്കരുത്

നനഞ്ഞിരിയ്ക്കുമ്പോള്‍ മുടിയിഴകള്‍  ഏറെ ദുർബലവും മൃദുലവുമായിരിയ്ക്കും. ആ സമയത്ത്  മുടി ടവല്‍ ഉപയോഗിച്ച് കെട്ടി വയ്ക്കുമ്പോള്‍  മുടി പോട്ടിപ്പോകാനുള്ള സാധ്യത കൂട്ടും.  നനഞ്ഞ മുടി ടവല്‍ ഉപയോഗിച്ച്  തുടച്ച് അധികമുള്ള വെള്ളം കളയാന്‍ ശ്രമിക്കുക.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News