Dandruff Treatment: താരന്‍ മൂലം വിഷമിക്കുന്നോ? ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കൂ, എന്നന്നേയ്ക്കുമായി പറയാം ബൈ
Dandruff Home Remedy: തലമുടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് താരന്‍. ശിരോ ചർമത്തിന്‍റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയെയാണ് നാം സാധാരണ താരൻ എന്ന് പറയുന്നത്.
Dandruff Home Remedy: ഭംഗിയാര്‍ന്ന ഇടതൂര്‍ന്ന മുടി ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്. എന്നാല്‍, തലമുടിയ്ക്കുണ്ടാകുന്ന നിരവധി പ്രശ്നങ്ങള്‍ പലരുടെയും ഈ സ്വപ്‌നങ്ങളില്‍ കരി നിഴല്‍ വീഴ്ത്താറുണ്ട്.
Also Read: Electoral Bond Update: എസ്ബിഐ കൈമാറിയ ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാൻ പ്രത്യേക സമിതി
തലമുടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് താരന്‍. ശിരോ ചർമത്തിന്‍റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയെയാണ് നാം സാധാരണ താരൻ അല്ലെങ്കില്‍ Dandruff എന്ന് പറയുന്നത്. ഇത് സ്വഭാവികമായി ഉണ്ടാകുന്ന ഒന്നാണ് എങ്കിലും ഇത് അധികമാവുമ്പോള്‍ പല പ്രശ്നങ്ങളും ഉടലെടുക്കും.
Also Read: Lok Sabha Election 2024: കോൺഗ്രസിനെ ഞെട്ടിച്ച് മുതിര്‍ന്ന നേതാവ് അജയ് കപൂര്‍ ബിജെപിയില്‍!!
ശിരോചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സെബം എന്ന സ്രവം മാലസീസിയ എന്ന ഫംഗസിന്‍റെ വളർച്ചയ്ക്ക് ഇടയാക്കുന്നു. മാലസീസിയ ഒരു ലിപൊഫിലിക് (lipophilic) ഫംഗസാണ്. സെബത്തിൽനിന്ന് ഫാറ്റി ആസിഡുകളുണ്ടാക്കുകയെന്നത് ഇതിന്‍റെ പ്രതിപ്രവർത്തനത്തിന്‍റെ ഫലമാണ്. ഈ ഫാറ്റി ആസിഡുകൾ ശിരോചർമത്തിൽ പ്രവർത്തിച്ച് ഇൻഫ്‌ളമേഷനുണ്ടാക്കുന്നു. ഇത് ചർമകോശങ്ങളുടെ വളർച്ച വേഗത്തിലാക്കുകയും കൂടുതല്‍ മൃതകോശങ്ങളെ പുറന്തള്ളുകയും ചെയ്യുന്നു. ഇതാണ് താരന്‍ എന്ന അവസ്ഥയിലേയ്ക്ക് നയിക്കുന്നത്.
മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും താരന്‍ എന്നും ഒരു വില്ലന്‍ തന്നെയാണ്. കാരണം താരന്‍ വര്‍ദ്ധിക്കുമ്പോള്‍ മുടി കൊഴിച്ചില്‍ ഉണ്ടാവുക സാധാരണമാണ്. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുക തന്നെ.
താരനില്‍നിന്നും ആശ്വാസം നേടാന്‍ വിപണിയിൽ ലഭ്യമായ വിലകൂടിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കി ചില വീട്ടുവൈദ്യങ്ങളും ഉപയോഗിക്കാം എന്നത് ആശ്വാസകരമായ കാര്യമാണ്. താരനുള്ള അത്തരത്തിലുള്ള ചില വീട്ടുവൈദ്യങ്ങളെക്കുറിച്ച് ഇവിടെ അറിയാം.
നാരങ്ങയും തൈരും
തൈരിന് ആന്‍റി ഫംഗൽ ഗുണങ്ങളുണ്ട്, ഇത് താരൻ ഉണ്ടാക്കുന്ന ഫംഗസ് കുറയ്ക്കാൻ സഹായിക്കുന്നു. നാരങ്ങ ഒരു പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കുകയും മുടിക്ക് തിളക്കം നൽകുകയും ചെയ്യുന്നു. ആ ഒരു സാഹചര്യത്തിൽ ഇവ രണ്ടും ഒരുമിച്ച് പുരട്ടുന്നത് താരൻ കുറയ്ക്കുകയും മുടി മൃദുവാകാന്‍ സഹായിയ്ക്കുകയും ചെയ്യും.
വെളിച്ചെണ്ണ
വെളിച്ചെണ്ണ മുടിയിൽ ജലാംശം നിലനിർത്തുന്ന പ്രകൃതിദത്ത മോയ്സ്ചറൈസറാണ്. താരൻ ഇല്ലാതാക്കാൻ വെളിച്ചെണ്ണയുടെ ഉപയോഗം ഫലപ്രദമാണെന്ന് പറയപ്പെടുന്നു. കാരണം വരണ്ട തലയോട്ടി മൂലമാണ് താരൻ വര്‍ദ്ധിക്കുന്നത്.
കറ്റാർ വാഴ ജെൽ
കറ്റാർ വാഴ ജെൽ തലയോട്ടിയെ തണുപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു. ഇതിലുള്ള ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
തൈരും ഉലുവയും
തൈര് തലയോട്ടിയില്‍ അടിഞ്ഞുകൂടുന്ന അഴുക്കുകള്‍ വൃത്തിയാക്കാൻ സഹായിക്കുന്നു. ഉലുവ തലയോട്ടിയിലെ സ്വാഭാവിക എണ്ണമയം നിലനിര്‍ത്തുന്നു. ഈ മിശ്രിതം മുടിയിൽ പുരട്ടുന്നത് താരൻ കുറയ്ക്കുകയും മുടി നന്നായി വളരാന്‍ സഹായിയ്ക്കുന്നു.
ആപ്പിൾ സിഡെർ വിനാഗിരി
ആപ്പിൾ സിഡെർ വിനാഗിരി തലയോട്ടിയിലെ പിഎച്ച് സന്തുലിതമാക്കാൻ സഹായിക്കുന്നു, ഇത് താരൻ കുറയ്ക്കാൻ സഹായിയ്ക്കുന്നു. തലയോട്ടിയിൽ അടിഞ്ഞുകൂടിയ മൃതചർമ്മം നീക്കം ചെയ്യാനും ഇത് പ്രവർത്തിക്കുന്നു.
ആര്യവേപ്പ്
താരന്‍ അകറ്റാന്‍ ഉത്തമ ഔഷധമാണ് ആര്യവേപ്പ്. ഇത് ശിരോചർമ്മം വൃത്തിയാക്കാനും മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും ഏറെ സഹായകമാണ്. ആര്യവേപ്പിൽ അടങ്ങിയിരിക്കുന്ന ആന്‍റിബാക്റ്റീരിയൽ ഘടകങ്ങള്‍ താരനെ ഇല്ലാതാക്കാന്‍ സഹായിയ്ക്കുന്നു. അതിനായി ചെയ്യേണ്ടത് ആര്യവേപ്പില അരച്ച് പേസ്റ്റ് പരുവത്തിലാക്കി മുടിയില്‍ പുരട്ടുക. 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ആഴ്ചയിൽ മൂന്നോ നാലോ തവണഇത് ചെയ്യുന്നത് ഗുണകരമാണ്.
(Disclaimer:ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.