Electoral Bond Update: എസ്ബിഐ കൈമാറിയ ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാൻ പ്രത്യേക സമിതി

Electoral Bond Update: ഡിജിറ്റലായാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ SBI നല്‍കിയിരിക്കുന്നത്. ഇലക്ടറല്‍ ബോണ്ടുകൾ വാങ്ങിയത് ആരൊക്കെയാണ് എന്നതും ഒരോ രാഷ്ട്രീയ പാർട്ടിക്കും കിട്ടിയ ബോണ്ടുകളുടെ വിശദാംശങ്ങളുമാണ് ആദ്യഘട്ടത്തില്‍ കൈമാറിയിട്ടുള്ള വിവരങ്ങള്‍.   

Written by - Zee Malayalam News Desk | Last Updated : Mar 13, 2024, 02:59 PM IST
  • ഇലക്ടറല്‍ ബോണ്ടിലെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി പ്രത്യേക സമിതി രൂപികരിക്കും എന്നാണ് റിപ്പോര്‍ട്ട്‌.
Electoral Bond Update: എസ്ബിഐ കൈമാറിയ ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാൻ പ്രത്യേക സമിതി

Electoral Bond Update: ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവിന് മുന്നില്‍ മുട്ടുമടക്കി എസ്ബിഐ ഡാറ്റ സമര്‍പ്പിച്ചു. രേഖകള്‍ സമര്‍പ്പിക്കാന്‍ അധിക സമയം വേണമെന്ന ബാങ്കിന്‍റെ ആവശ്യം തള്ളിയ സുപ്രീംകോടതി സമയത്തിനുള്ളില്‍ വിവരങ്ങള്‍ കൈമാറിയില്ല എങ്കില്‍  കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. 

Also Read:  Arvind Kejriwal Condemns CAA: സിഎഎ ബിജെപിയുടെ വോട്ട് ബാങ്ക് തന്ത്രം; രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അരവിന്ദ് കേജ്‌രിവാൾ 
 
ഇതോടെ സമയത്തിനുള്ളില്‍ തന്നെ എസ്ബിഐ  ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഡിജിറ്റലായാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇലക്ടറല്‍ ബോണ്ടുകൾ വാങ്ങിയത് ആരൊക്കെയാണ് എന്നതും ഒരോ രാഷ്ട്രീയ പാർട്ടിക്കും കിട്ടിയ ബോണ്ടുകളുടെ വിശദാംശങ്ങളുമാണ് ആദ്യഘട്ടത്തില്‍ കൈമാറിയിട്ടുള്ള വിവരങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്.

Also Read:   Ramadan 2024: ഈത്തപ്പഴം കഴിച്ച് നോമ്പ് തുറക്കുന്നതിന്‍റെ കാരണം അറിയാമോ? മതപരമായ പ്രാധാന്യം അറിയാം

അതേസമയം, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതു തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്. തിരഞ്ഞെടുപ്പ് നടത്തുന്നതിന്‍റെ ഭാഗമായുള്ള സംസ്ഥാന സന്ദര്‍ശനം അതിന്‍റെ അവസാന ഘട്ടത്തിലാണ്. മുഖ്യ തിരഞ്ഞടുപ്പ് കമ്മീഷണർ ജമ്മുകശ്മീരിലെ സന്ദർശനം പൂർത്തിയാക്കി ഡല്‍ഹിയില്‍ മടങ്ങി എത്തിയശേഷം മാത്രമേ ഇലക്ടറല്‍ ബോണ്ടിലെ വിശദാംശങ്ങള്‍ പരിശോധിക്കുകയുള്ളു. 

ഇലക്ടറല്‍ ബോണ്ടിലെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി പ്രത്യേക സമിതി രൂപികരിക്കും എന്നാണ് റിപ്പോര്‍ട്ട്‌. എന്നാല്‍ സമിതിയിലെ അംഗങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ കമ്മീഷന്‍ പുറത്തു വിട്ടിട്ടില്ല.   നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം എന്ന നിര്‍ദ്ദേശവും സുപ്രീം കോടതി മുന്നോട്ടു വച്ചിട്ടുണ്ട്.  സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം മാർച്ച് 15-നകം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ഡാറ്റ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. 
 
ഇലക്ടറല്‍ ബോണ്ട്  വിവരങ്ങള്‍ SBI കൈമാറിയ  സാഹചര്യത്തില്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഏത് വ്യക്തി/കമ്പനി ഏത് രാഷ്ട്രീയ പാർട്ടിക്ക് എത്ര തുക സംഭാവന നൽകിയെന്ന് ഇതിൽ നിന്ന് അറിയാൻ കഴിയുമോ? ഇലക്ടറൽ ബോണ്ട് ഡാറ്റയുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട  കാര്യങ്ങള്‍ അറിയാം..

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ദിനേശ് കുമാർ ഖാരയാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാനുള്ള നിർദേശങ്ങൾ പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം ഡിജിറ്റലായാണ് വിവരങ്ങള്‍ കൈമാറിയിരിയ്ക്കുന്നത് എന്നും അറിയിച്ചു. പെൻഡ്രൈവിൽ രണ്ട് ഫയലുകൾ കൈമാറിയിട്ടുണ്ട്. ആദ്യ ഫയലില്‍ ബോണ്ട് വാങ്ങിയവരുടെ പേരുകൾ, വാങ്ങിയ തീയതി, ബോണ്ടിന്‍റെ വില എന്നിവ അടങ്ങിയിരിക്കുന്നു. രണ്ടാമത്തെ ഫയലിൽ ഇലക്ടറൽ ബോണ്ട് എൻക്യാഷ് ചെയ്ത രാഷ്ട്രീയ പാർട്ടികളുടെ വിശദാംശങ്ങളാണ് അടങ്ങിയിരിയ്ക്കുന്നത്. 

ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാൻ സുപ്രീംകോടതി  മാർച്ച് 12 വൈകുന്നേരം വരെ സ്റ്റേറ്റ് ബാങ്കിന് സമയം നൽകിയിരുന്നു. ഇലക്ടറൽ ബോണ്ട് ഡാറ്റയിൽ നിന്ന്  തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏതൊക്കെ ആളുകളും കമ്പനികളും ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയെന്നതിന്‍റെ പൂർണമായ ലിസ്റ്റ് വെളിപ്പെടുത്തും. ഏത് തീയതിയില്‍, എത്ര ഇലക്ടറൽ ബോണ്ടുകൾ വാങ്ങി എന്നതും ഈ ഇലക്ടറൽ ബോണ്ടുകൾ ആർക്കൊക്കെ ലഭിച്ചു എന്നതിന്‍റെ വിശദമായ പട്ടികയും പുറത്തുവിടും. 

ഇലക്ടറൽ ബോണ്ട് ഡാറ്റയിലൂടെ ആര്, ഏത് പാര്‍ട്ടിയ്ക്ക്  എത്ര തുക നൽകിയെന്ന് അറിയാന്‍ സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. 

റിപ്പോര്‍ട്ട് അനുസരിച്ച്  ഇലക്ടറൽ ബോണ്ട് വാങ്ങുന്നവരുടെയും അവ എൻക്യാഷ് ചെയ്യുന്നവരുടെയും വിശദാംശങ്ങൾ പൊരുത്തപ്പെടുത്താൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടില്ല. A എന്ന കമ്പനി 10,000 രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയെന്നും ഒരു പാർട്ടി  'X' 10,000 രൂപയുടെ ബോണ്ട് എൻക്യാഷ് ചെയ്തതായും ഡാറ്റ കാണിക്കുന്നു. എന്നാല്‍, ബോണ്ട്‌ വാങ്ങിയ വ്യക്തി, അല്ലെങ്കില്‍ കമ്പനി അത് ആര്‍ക്ക് നല്‍കി എന്നത് ഈ ഡാറ്റയില്‍ അറിയാന്‍ സാധിക്കില്ല. എന്നാല്‍. ഒരോ പാര്‍ട്ടിയ്ക്കും എത്ര തുക ലഭിച്ചു എന്ന് അറിയാന്‍ സാധിക്കും.  

സൂചനകള്‍ അനുസരിച്ച്  എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച വിശദാംശങ്ങളിൽ ഓരോ ബോണ്ടിന്‍റെയും 'യുണീക്ക് നമ്പർ' ഉൾപ്പെടുത്തിയേക്കില്ല. വാങ്ങുന്നയാളുടെയും സ്വീകരിക്കുന്നവരുടെയും ബോണ്ട് നമ്പറുകൾ അറിയാമെങ്കിൽ, ആരാണ് ഏത് പാർട്ടിക്ക് എത്ര തുക നൽകിയെന്ന് കണ്ടെത്താനാകും.... 

അതേസമയം, യുണീക്ക് നമ്പർ അറിയാമെങ്കിലും, കോർപ്പറേറ്റ് ദാതാക്കളുടെ കാര്യത്തിൽ ഒന്നും ഉറപ്പിച്ചു പറയാനാവില്ല. ഇലക്ടറൽ ബോണ്ട് പദ്ധതി നിലവിൽ വന്നപ്പോൾ കമ്പനി നിയമത്തിലും മാറ്റങ്ങൾ വരുത്തി. കമ്പനിക്ക് എത്ര നഷ്ടം വന്നാലും ബോണ്ടുകൾ വാങ്ങാം. ഇത് വന്‍കിട കോർപ്പറേറ്റുകൾക്ക് രാഷ്ട്രീയ ഫണ്ടിംഗിനായി 'ഷെൽ കമ്പനികൾ' സ്ഥാപിക്കാൻ വഴിയൊരുക്കി. ഉദാഹരണത്തിന്,  X എന്ന കമ്പനി വൻ തുകയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതായി ഡാറ്റ വെളിപ്പെടുത്തുന്നു, എന്നാല്‍ ആ കമ്പനി അറിയപ്പെടുന്നില്ല എങ്കില്‍ ഏത് വലിയ കോർപ്പറേറ്റ് ദാതാവാണ് 'X' എന്ന കമ്പനിക്ക്  പിന്നിൽ എന്ന് കണ്ടെത്തുക വളരെ പ്രയാസമാണ്.....  

 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News