Lok Sabha Election 2024: പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത ആഘാതം നല്‍കി മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു.
രാഹുൽ ഗാന്ധിയോടും പ്രിയങ്കാ ഗാന്ധിയോടും ഏറ്റവും അടുപ്പമുള്ള നേതാക്കളിൽ ഒരാളായി അറിയപ്പെടുന്ന അജയ് കപൂർ ആണ് ഇന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. കാൺപൂരില്‍നിന്നുള്ള പ്രമുഖ നേതാവായ അദ്ദേഹം കോണ്‍ഗ്രസ് വിട്ടു എന്ന വാര്‍ത്ത ദേശീയ തലത്തില്‍ കോളിളക്കം സൃഷ്ടിച്ചിരിയ്ക്കുകയാണ്. അജയ് കപൂർ തന്‍റെ ട്വിറ്റർ ബയോയിൽ നിന്ന് കോൺഗ്രസ് നേതാവ് എന്നത് നീക്കം ചെയ്യുകയും ചെയ്തു.
Also Read: Arvind Kejriwal Condemns CAA: സിഎഎ ബിജെപിയുടെ വോട്ട് ബാങ്ക് തന്ത്രം; രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അരവിന്ദ് കേജ്‌രിവാൾ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തിന് നിര്‍ണ്ണായക ചുമതലകള്‍ നല്‍കാനിരിക്കെ ആണ് അദ്ദേഹം പാര്‍ട്ടി വിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അജയ് കപൂര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനും സാധ്യതയുണ്ട് എന്നാണ് സൂചനകള്‍.
Also Read: Electoral Bond Update: എസ്ബിഐ കൈമാറിയ ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാൻ പ്രത്യേക സമിതി
രാഹുൽ, പ്രിയങ്കയടക്കം കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളുമായി ഏറെ അടുപ്പമുള്ള നേതാക്കളിൽ അജയ് കപൂറും ഉൾപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസിന്‍റെ ദേശീയ സെക്രട്ടറിയായിരുന്ന അദ്ദേഹം ബീഹാറിന്‍റെ ചുമതലയും നിര്‍വ്വഹിച്ചിട്ടുണ്ട്.
അടുത്തിടെ രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ ന്യായ് യാത്ര'യിലും അദ്ദേഹം പങ്കെടുത്തിരുന്നു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും തൊട്ടടുത്തായിരുന്നു അജയ് കപൂറിന്‍റെ ഇരിപ്പിടം. ഇത്തരമൊരു സാഹചര്യത്തിൽ പാര്‍ട്ടിയുടെ ഏറ്റവും വിശ്വസ്തനായ നേതാക്കളില്‍ ഒരാളായ അജയ് കപൂർ ബിജെപിയിൽ ചേർന്നതോടെ കാൺപൂരിൽ മാത്രമല്ല, ഉത്തര്‍ പ്രദേശില്‍ കോൺഗ്രസിന് വൻ തിരിച്ചടിയാണ് ഉണ്ടായിരിയ്ക്കുന്നത്.
അജയ് കപൂർ കാൺപൂരിൽ നിന്ന് മൂന്ന് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാര്‍ട്ടി അദ്ദേഹത്തെ കാൺപൂരിൽ നിന്ന് മത്സരിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ അദ്ദേഹം പാർട്ടിയോട് ബൈ പറയുകയായിരുന്നു.
യുപിയിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും സഖ്യം ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസ് 17 സീറ്റുകളിലും സമാജ്‌വാദി പാർട്ടി 63 സീറ്റുകളിലും മത്സരിക്കും. 31 സീറ്റുകളിലേക്കാണ് സമാജ്‌വാദി പാർട്ടി ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എന്നാല്‍, യുപിയിൽ കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിലെ പ്രമുഖര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നത് പതിവ് സംഭവമായി മാറിയിരിയ്ക്കുകയാണ്. മഹാരാഷ്ട്രയില്‍ അശോക് ചവാന് പിന്നാലെ മുൻ കോൺഗ്രസ് മന്ത്രിയും പ്രമുഖ ആദിവാസി നേതാവുമായ പദ്മകർ വാൽവിയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ കൊടിയ്ക്ക് കീഴില്‍ എത്തിച്ചേര്‍ന്നു. മുൻ സംസ്ഥാന കായിക മന്ത്രിയായ വാൽവി നന്ദുർബാറിലും നോർത്ത് മഹാരാഷ്ട്രയിലും കോൺഗ്രസിന്‍റെ പ്രമുഖ മുഖങ്ങളിൽ ഒരാളാണ്. ഇതിന് മുമ്പ് വാരണാസി മുൻ എംപി രാജേഷ് മിശ്രയും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.