സാധാരണയായി നമ്മൾ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഡാർക്ക് സർക്കിൾസ് അഥവാ കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുപ്പ്. ഇതൊരു രോഗാവസ്ഥയൊന്നുമല്ലെങ്കിലും അത് മൂലം കൂടുതൽ ക്ഷീണിതരായും ആരോഗ്യമില്ലാത്തവരെയും കാണപ്പെടുന്നു എന്ന് പരാതി പറയുന്നവർ ഏറെയാണ്. ഇതിന് പല മെഡിക്കലി പ്രീസ്ക്രൈബഡും അല്ലാത്തതുമായ പല പ്രതിവിധികളുണ്ടെങ്കിലും പലതും ശ്വാശ്വതമല്ല. സ്ഥിരമായ ഉപയോഗം കണ്ണിന് ചുറ്റുമുണ്ടാക്കുന്ന കറുപ്പിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. പരിഹാരം എന്താണെന്ന് അറിയണമെങ്കിൽ ആദ്യം കാരണം അറിയണം.


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാനുള്ള കാരണങ്ങൾ 


അലർജി, അടോപിക് ഡെർമറ്റെറ്റിസ്, കോൺടാക്ട് ഡെർമറ്റെറ്റിസ്,  പിഗ്മെന്റഷനിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, അമിതമായി വെയിൽ കൊള്ളുന്നത് ഇവയൊക്കെ കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുപ്പിന് കാരണമായേക്കാം. പ്രായമാകുന്നതും, ഉറക്കക്കുറവും പലപ്പോഴും ഇതിന് കാരണമാകാറുണ്ട്.


ALSO READ: Hibiscus Tea: ചെമ്പരത്തി ചായ കുടിക്കാം; നിരവധിയാണ് ​ഗുണങ്ങൾ


കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുപ്പ് മാറ്റാൻ പുതിനയില 


കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ് പുതിനയില. മുഖക്കുരു, വരണ്ട ചർമ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാട് എന്നിവയൊക്കെ മാറ്റാൻ പുതിനയില സഹായിക്കും. പുതിനയിലയുടെ നീരെടുത്ത് കണ്ണിന് താഴേ തേച്ച് പിടിപ്പിക്കണം. ശേഷം 15 മിനിറ്റ് വെച്ചതിന് ശേഷം കഴുകി കളയുക. ഇത് ദിവസവും ചെയ്‌താൽ  കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ സഹായിക്കും. പുതിനയിലയുടെ നീരും നാരങ്ങ നീരും ചേർത്ത്  ദിവസവും 10 മിനിറ്റ് മുഖത്ത് പുരട്ടുക ഇതും കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കും.


പുതിനയിലയുടെ നീരിൽ മഞ്ഞൾ പൊടിയും, ചെറുപയർ പൊടിയും ചേർത്ത് 20 മിനിറ്റ് കണ്ണിന് താഴെ തേച്ച് പിടിപ്പിക്കുക.അതിന് ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകി കളയുന്നത് മുഖത്തെ കറുത്ത പാടുകൾ മായ്ക്കാൻ സഹായിക്കും.ഇതിന്റെ ഫലം ആഴ്ചകൾക്കുള്ളിൽ അറിയാൻ സാധിക്കും. മുട്ടയുടെ വെള്ള, പുതിനയിലയുടെ നീര് എന്നിവ ചേർത്ത് കണ്ണിന് താഴെ മസാജ് ചെയ്യുന്നതും കറുത്ത പാട് മാറ്റാൻ സഹായിക്കും.



കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുപ്പ് മാറ്റാനുള്ള മറ്റ് വഴികൾ


ഉറക്കകുറവ് നമ്മുടെ കണ്ണിന് ചുറ്റും കറുപ്പുണ്ടാക്കുന്നു. അതിനാൽ ഏഴു തൊട്ട് എട്ട് മണിക്കൂർ വരെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.


കണ്ണിന് ചുറ്റുമുള്ള രക്തകുഴലുകൾ ഡയലൈറ്റ് ചെയ്യുന്നത് കണ്ണിന് ചുറ്റും കറുപ്പുണ്ടാക്കുന്നു. അതിനാൽ കണ്ണിന് ചുറ്റും തണുപ്പ് കൊടുക്കുന്നതോടെ ഈ രക്തക്കുഴലുകൾ പൂർവസ്ഥിതിയിൽ എത്തും. അതുവഴി കറുപ്പും കുറയും.


കുങ്കുമപ്പൂവ് ചർമ്മത്തിന് ബെസ്റ്റാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും കറുത്ത പാടുകൾ നീക്കം ചെയ്യാൻ ഫലപ്രദമാണ്. ഒരു സ്പൂൺ പാലിൽ രണ്ടോ മൂന്നോ ത്രെഡ് കുങ്കുമപ്പൂവ് ചേർത്ത് മുക്കിവയ്ക്കുക. ഈ മിശ്രിതം ഉപയോ​ഗിച്ച് കണ്ണുകൾക്ക് ചുറ്റും മസാജ് ചെയ്യുക.


കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ തണുപ്പിച്ച ടീ ബാഗുകൾ ഉപയോഗിക്കാം. ഗ്രീൻ ടീ ബാഗ് വെള്ളത്തിൽ മുക്കി 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ഇതെടുത്ത് കണ്ണുകളിൽ 10 മിനിറ്റ് വയ്ക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.