ചെമ്പരത്തി ചായ നിരവധി ആരോഗ്യഗുണങ്ങളുള്ള പാനീയമാണ്. രക്തസമ്മർദ്ദം കുറയ്ക്കാനും കരളിന്റെ ആരോഗ്യം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും ചെമ്പരത്തി ചായ സഹായിക്കുന്നു.
ചെമ്പരത്തി ചായ കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ചെമ്പരത്തി ചായ ശരീരത്തിൽ നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ വർധിപ്പിച്ച് ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കും.
ലിവർ സിറോസിസ് പോലുള്ള രോഗാവസ്ഥകളെ പ്രതിരോധിച്ച് കരളിന്റെ ആരോഗ്യം മികച്ചതാക്കുന്നു.
കാൻസർ കോശങ്ങളുടെ വളർച്ച തടയാനും ചെമ്പരത്തി ചായ മികച്ചതാണെന്ന് കരുതപ്പെടുന്നു.
ചെമ്പരത്തി ചായ അമിതവണ്ണത്തെ തടഞ്ഞ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.