Dates Benefits: അറേബ്യന്‍ നാടുകളില്‍ നിന്നുള്ള അതിഥിയായ ഈന്തപ്പഴം കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ  കുറവായിരിക്കും. നല്ല മധുരമൂറുന്ന ഈ പഴം വളരെയധികം പോഷക ഗുണങ്ങള്‍ നിറഞ്ഞതാണ്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാം സാധാരണയായി നമ്മുടെ നാട്ടില്‍  സുലഭമായി ലഭിക്കുന്ന ആപ്പിൾ, വാഴപ്പഴം, മുന്തിരി,  ഓറഞ്ച് എന്നിവയൊക്കെയാണ് പതിവായി കഴിക്കാറുള്ളത്. എന്നാൽ ഈന്തപ്പഴം നൽകുന്ന ചില ഗുണങ്ങൾ അറിഞ്ഞാൽ ഇത് ഒരിക്കലും നിങ്ങൾ ഒഴിവാക്കില്ല.  


 ആയിരക്കണക്കിന്  വർഷങ്ങളായി കൃഷി ചെയ്തുവരുന്ന  ഒന്നാണ് ഈന്തപ്പഴം. ലോകം മുഴുവനായി ഏകദേശം 600 ലധികം തരത്തിലുള്ള ഈന്തപ്പഴങ്ങളുണ്ട് എന്നാണ് പറയപ്പെടുന്നത്. അറബ് രാജ്യങ്ങളില്‍ വിളയുന്ന ഈ പഴത്തിന്  മുസ്ലീം സമുദായത്തിനിടെയില്‍ ഏറെ പ്രാധാന്യമുണ്ട്.  ഇവ റംസാൻ മാസത്തിൽ നോമ്പു തുറക്കലിന് ഉപയോഗിക്കുന്ന പ്രധാന വിഭവമാണ്.  പരിശുദ്ധ ഖുറാനിൽ പല ഭാഗങ്ങളിലും ഈന്തപ്പഴത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 


Also Read:   Custard Apple Benefits: നിങ്ങളുടെ ഭക്ഷണക്രമത്തില്‍ സീതപ്പഴം ഉള്‍പ്പെടുത്തേണ്ടതിന്‍റെ കാരണം ഇതാണ്


പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്. അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ  ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു.


Also Read:  Health Tips: ഈ ഭക്ഷണങ്ങള്‍ക്കൊപ്പം തൈര് പാടില്ല


ഈന്തപ്പഴം കൂടുതല്‍ ഊര്‍ജം നല്‍കാന്‍ സഹായിക്കുവെങ്കിലും അമിതമായി ഈന്തപ്പഴം കഴിക്കരുത് എന്നാണ് പറയുന്നത്.  ദിവസത്തില്‍ വെറും മൂന്നെണ്ണമാണ് കഴിക്കേണ്ടതെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.


കുട്ടികള്‍ക്ക്  ഈന്തപ്പഴം നല്‍കുന്നത് വളരെ നല്ലതാണ്. ഏറെ പോഷകഗുണമുള്ള, ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ ഈന്തപ്പഴം കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്ക് സഹായകമാണ്. മാത്രമല്ല ഇതില്‍ കാണപ്പെടുന്ന പൊട്ടാസ്യം കുട്ടിയുടെ മസ്തിഷ്‌ക വികസനത്തിനും മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും സഹായകമാണ്. കുട്ടികള്‍ക്ക് ഉച്ചയ്ക്ക് ശേഷം  ലഘുഭക്ഷണം പോലെ നൽകുന്നതാണ് കൂടുതല്‍ ഉത്തമം. 


Also Read:  Body Weight Control: ശരീരഭാരം കൂളായി നിയന്ത്രിക്കാം, ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കിയാല്‍ മതി...!!


നാരുകൾ ധാരാളമുള്ള ഈന്തപ്പഴം മലബന്ധം അകറ്റാൻ ഉത്തമമാണ്. ഇവ രാത്രി വെള്ളത്തിൽ കുതിർത്തുവച്ചു  കഴിച്ചാൽ ഗുണം ഇരട്ടിക്കും. മലബന്ധമകറ്റുന്നതിനോടൊപ്പം ഗ്യാസ്ട്രോ ഇന്റസ്റ്റിനൽ ട്രാക്ടിന്‍റെ ആരോഗ്യത്തിനും ഈന്തപ്പഴം ഉത്തമമാണ്. 


പ്രസവത്തോട് അടുത്തുവരുന്ന നാല് ആഴ്ച ഈന്തപ്പഴം ഉപയോഗിച്ചാൽ സുഖപ്രസവമാകാൻ സാധ്യതയുണ്ട് എന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരിലെ ലൈംഗിക പ്രശ്നങ്ങൾക്കും സ്പേം കൗണ്ട് കൂടാനും സ്പേം മോട്ടിലിറ്റി കൂടാനും  ഈന്തപ്പഴം സഹായകമാണ്. 


ഈന്തപ്പഴം നിങ്ങളെ നന്നായി ഉറങ്ങാനും രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് ഉയർത്താനും സഹായിക്കും. പ്രായപൂര്‍ത്തിയായവര്‍ രാവിലെ ആദ്യം വെറുംവയറ്റിൽ കഴിക്കുക. നിങ്ങളുടെ ശരീരത്തില്‍ ഹീമോഗ്ലോബിന്‍റെ  അളവ് കുറവാണെങ്കിൽ ഉച്ചഭക്ഷണത്തിന് ശേഷം ഇത് കഴിക്കുക.


ഗുണങ്ങളുടെ കലവറയായ  ഈന്തപ്പഴം  കുറഞ്ഞത്‌ 3 എണ്ണമെങ്കിലും ദിവസവും കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ