വായു മലിനീകരണം ഒരു പ്രധാന ആഗോള ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. അതിന്റെ പ്രത്യാഘാതങ്ങൾക്ക് കൂടുതലും ഇരയാകുന്നത് കുട്ടികളാണ്. വായുവിൽ വർധിച്ചുവരുന്ന വിഷാംശം ഡൽഹി-എൻ‌സി‌ആറിൽ താമസിക്കുന്നവരിൽ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ വർധിപ്പിക്കുന്നു. ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) ഇപ്പോഴും 'വളരെ മോശം നിലവാരത്തിലാണ്' തുടരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്തരീക്ഷ മലിനീകരണം കുട്ടികളുടെ ആരോ​ഗ്യത്തെ അപകടത്തിലാക്കുന്നു. അവർ മുതിർന്നവരേക്കാൾ വേഗത്തിൽ ശ്വസിക്കാൻ സാധ്യതയുണ്ട്, അതായത് അവർ മലിനമായ വായു കൂടുതൽ ശ്വസിക്കുന്നു. ഇത് കുട്ടികളിൽ ആസ്ത്മ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ഇത് അവരുടെ ശ്വാസകോശത്തെയും തലച്ചോറിനെയും തകരാറിലാക്കും.


അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ രക്ഷിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. വീടിന് അകത്തെയും പുറത്തെയും വായു മലിനീകരണത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ രക്ഷിതാക്കൾ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് പരിശോധിക്കാം.


കുട്ടികൾ പുറത്ത് ചിലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുക: വായു മലിനീകരണത്തിൽ നിന്ന് നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളിലൊന്ന് അത് അവരുടെ എക്സ്പോഷർ പരിമിതപ്പെടുത്തുക എന്നതാണ്. തിരക്കേറിയ റോഡുകളും ഉയർന്ന അന്തരീക്ഷ മലിനീകരണമുള്ള പ്രദേശങ്ങളും ഒഴിവാക്കുക. വായുവിന്റെ ഗുണനിലവാരം മോശമായ ദിവസങ്ങളിൽ ഔട്ട്ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കുക. പുകവലിക്കാരിൽ നിന്ന് കുട്ടികളെ അകറ്റുക. വായു മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് പാസീവ് സ്മോക്കിങ്, ഇത് കുട്ടികൾക്ക് ദോഷകരമാണ്.


ALSO READ: സിക വൈറസ് പകരുന്നതെങ്ങനെ? പ്രതിരോധം, ചികിത്സ, മുൻകരുതലുകൾ എന്നിവ അറിയാം


ഇൻഡോർ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക: നിങ്ങളുടെ കുട്ടിയുടെ ബാഹ്യ വായു മലിനീകരണം പരിമിതപ്പെടുത്താൻ നിങ്ങൾ നടപടികൾ കൈക്കൊള്ളുകയാണെങ്കിൽപ്പോലും അവർ വീടിനുള്ളിലെ മലിനീകരണത്തിന് വിധേയരാകും. ഇൻഡോർ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്, വീടിന്റെ ഉൾവശം വൃത്തിയുള്ളതും വിഷാംശം കുറഞ്ഞതുമായി നിലനിർത്താൻ എയർ പ്യൂരിഫയറുകളും ഹ്യുമിഡിഫയറുകളും ഉപയോഗിക്കുക.


ആരോഗ്യകരമായ ഭക്ഷണക്രമം: പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം കുട്ടികൾക്ക് ഉറപ്പാക്കുക. കുട്ടികളിലെ ഭക്ഷണ ശീലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. തൊണ്ടയിലെ അണുബാധ, വീക്കം എന്നിവയ്‌ക്കെതിരെ പോരാടാനും ശരീരത്തെ വിവിധ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും.


ശ്വസന വ്യായാമങ്ങൾ: പതിവ് വ്യായാമം എല്ലാവർക്കും അത്യന്താപേക്ഷിതമാണ്. എന്നിരുന്നാലും, ശ്വാസകോശാരോഗ്യവും ശ്വാസകോശത്തിന്റെ ശേഷിയും വർദ്ധിപ്പിക്കുന്നതിന് കുട്ടികൾ പ്രാണായാമം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ എന്നിവ പരിശീലിക്കുന്നത് ​ഗുണം ചെയ്യും.


മലിനീകരണത്തിന്റെ ഉറവിടം: അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ആദ്യപടി നിങ്ങളുടെ ചുറ്റുപാടുള്ള വായു മലിനീകരണത്തിന്റെ ഉറവിടങ്ങൾ മനസ്സിലാക്കുക എന്നതാണ്. വായു മലിനീകരണത്തിന്റെ പൊതുവായ ഉറവിടങ്ങളിൽ വാഹനങ്ങൾ, ഫാക്ടറികൾ, വൈദ്യുത നിലയങ്ങൾ, നിർമ്മാണ പ്രവർത്തനം നടക്കുന്ന പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നു. നിങ്ങളുടെ ചുറ്റുപാടുമുള്ള വായു മലിനീകരണത്തിന്റെ ഉറവിടങ്ങൾ മനസ്സിലാക്കിയാൽ അവ ഒഴിവാക്കാനും നിങ്ങളുടെ കുട്ടിയുടെ എക്സ്പോഷർ കുറയ്ക്കാനും നിങ്ങൾക്ക് നടപടികൾ സ്വീകരിക്കാം.


നിങ്ങളുടെ കുട്ടിയെ വായു മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം നിങ്ങളുടെ ചുറ്റുപാടും ശുദ്ധവായുവിന് വേണ്ടി പ്രവർത്തിക്കുക എന്നതാണ്. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രാദേശിക ശ്രമങ്ങളിലും നിങ്ങൾക്ക് ഏർപ്പെടാം, അതായത് മരങ്ങൾ നട്ടുപിടിപ്പിക്കുക അല്ലെങ്കിൽ ഒരു ക്ലീൻ എയർ അഡ്വക്കസി ഗ്രൂപ്പിന് വേണ്ടി സന്നദ്ധസേവനം നടത്തുക എന്നിവ പരി​​ഗണിക്കാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.