Dengue Fever Precautions: സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ലഭിച്ച സാഹചര്യത്തിൽ  ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകശ്രദ്ധ പുലർത്തണമെന്ന് മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ്. വീട്ടിലും പരിസരങ്ങളും ചെറുപാത്രങ്ങളിലും മരപ്പൊത്തുകളിലും കെട്ടിനിൽക്കുന്ന മഴവെള്ളം അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശം നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെറുപാത്രങ്ങളിൽ കെട്ടിനിൽക്കുന്ന ശുദ്ധജലത്തിലാണ് ഡെങ്കി വൈറസ് പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിടുന്നത്. ഏഴ് മുതൽ 10 ദിവസത്തിനുള്ളിൽ മുട്ട വിരിഞ്ഞ് കൊതുകാകും. വൈറസ് ബാധയുള്ള മുട്ടയാണ് വിരിയുന്നതെങ്കിൽ ആ കൊതുകിൽനിന്ന് ഡെങ്കിപ്പനി പകരാൻ സാധ്യത കൂടുതലാണ്.


വീടിന് ചുറ്റും മഴവെള്ളം കെട്ടിനിൽക്കുന്ന ചെറുപാത്രങ്ങൾ, ചിരട്ടകൾ, സൺഷേഡുകൾ, മരപ്പൊത്തുകൾ തുടങ്ങിയവയിൽ നിന്നും വീട്ടിനകത്തും പുറത്തുമുള്ള ചെടിച്ചട്ടികൾ, ഫ്രിഡ്ജിന് പുറകിലെ ട്രേ എന്നിവയിൽ നിന്നും കെട്ടിനിൽക്കുന്ന വെള്ളം അടിയന്തരമായി നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. കുടിവെള്ളം ശേഖരിച്ച് വയ്ക്കുന്ന ടാങ്കുകളും പാത്രങ്ങളിലും കൊതുകുകടക്കാതെ അടച്ചു സൂക്ഷിക്കണം.


ALSO READ: വ്രതശുദ്ധിയുടെ പുണ്യനാളുകൾ; ഉയർന്ന താപനിലയിൽ ആരോ​ഗ്യപ്രശ്നങ്ങളെ ചെറുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക


ഇവ കൊതുകുവല ഉപയോഗിച്ച് മൂടിയിടുന്നതാണ് ഉത്തമം. ആഴ്ചയിലൊരിക്കലെങ്കിലും വീടിനുള്ളിലും പരിസരത്തും കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കാനും ശുചിയാക്കാനും ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. കടുത്ത വേനലും വരൾച്ചയും മൂലം ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ പ്രത്യേകിച്ച് ടാങ്കറുകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്ന കുടിവെള്ളത്തിലൂടെ മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങൾ പകരാൻ സാധ്യതയുണ്ട്.


അതിനാൽ കുടിവെള്ള സ്രോതസുകൾ ആഴ്ചയിലൊരിക്കൽ ക്ലോറിനേറ്റ് ചെയ്യുകയോ, കുടിവെള്ളം ക്ലോറിൻ ഗുളിക ഉപയോഗിച്ച് ശുദ്ധീകരിക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്. ക്ലോറിനേറ്റ് ചെയ്ത വെള്ളമാണെങ്കിൽപ്പോലും തിളപ്പിച്ചാറിയ ശേഷം മാത്രമേ കുടിക്കാൻ ഉപയോ​ഗിക്കാവൂ. വഴിയോരങ്ങളിൽ തുറന്ന് വച്ച് വിൽക്കുന്ന ഭക്ഷണ പാനീയങ്ങൾ വാങ്ങി കഴിക്കരുത്.


ALSO READ: എറണാകുളത്ത് ലൈം രോഗം സ്ഥിരീകരിച്ചു, അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ?


ജ്യൂസ്, സർബത്ത് എന്നിവ വിൽക്കുന്നവർ ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കണം. ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം ഉപയോഗിച്ച് നിർമിച്ചതാണെന്ന് ഉറപ്പാക്കണം. ശുദ്ധജലം ഉപയോഗിച്ചേ ഇത്തരം പാനീയങ്ങൾ ഉണ്ടാക്കാവൂ. പാനീയങ്ങൾ തയാറാക്കാൻ ഉപയോഗിക്കുന്ന മിക്‌സി, ജ്യൂസറുകൾ, പാത്രങ്ങൾ എന്നിവ ഓരോ പ്രാവശ്യവും ശുചിയാക്കിയശേഷം ഉപയോ​ഗിക്കണം. കടകളിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണവും പരിശോധനയും ശക്തമാക്കാനും തീരുമാനമുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.