കൊച്ചി: കേരളത്തിൽ അപൂർവ്വമായ ലൈം രോഗം എറണാകുളം ജില്ലയില്‍ റിപ്പോർട്ട് ചെയ്തു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 55-കാരനാണ് രോഗം സ്ഥിരീകരിച്ചത്. പനി, കാൽമുട്ട് വീക്കം തുടങ്ങി ലക്ഷണങ്ങളുമായി എത്തിയ ഇദ്ദേഹത്തെ 2023 ഡിസംബറിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ അപസ്മാര ലക്ഷണം കൂടി രോഗി പ്രകടിപ്പിച്ചതിനാൽ നട്ടെല്ലിൽ നിന്നുള്ള് സ്രവം പരിശോധനക്ക് അയച്ചിരുന്നു. പരിശോധനയിൽ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.
ഡിസംബർ 26-നാണ് ഇദ്ദേഹം ആശുപത്രി വിട്ടത്. ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിച്ചതിന് തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരുന്നു. ഇവിടെയും രോഗം സ്ഥിരീകരിച്ചു.
സാധാരണ ഗതിയിൽ ചെള്ളിൽ നിന്ന് പകരുന്ന രോഗങ്ങളിൽ ഒന്നാണ് ലൈം ഡിസീസ്. മാൻ ചെള്ള് എന്ന് വിക്കീപീഡിയ പറയുന്നുണ്ടെങ്കിലും വന്യമൃഗങ്ങളിൽ പൊതുവെ കാണപ്പെടുന്ന ഒന്നാണിത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ പല വിധത്തിലുള്ള ലക്ഷണങ്ങൾ രോഗിക്ക് ഉണ്ടാവാം.
പനി, ഛർദി തുടങ്ങിയവയാണ് ഇതിലെ ഏറ്റവും പ്രധാന ലക്ഷണങ്ങൾ . അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ വ്യാപകമാണെങ്കിലും ഇന്ത്യയിൽ വളരെ അപൂർവമാണ് ലൈംഡിസീസ്. കാടിനോട് ചേർന്നുള്ള സ്ഥലങ്ങളിലാണ് ഇത് കൂടുതലായി കാണുന്നത്. ചെള്ളിന്റെ കടിയേൽക്കാതിരിക്കലാണ് ഏറ്റവും നല്ല പ്രതിരോധം. വസ്ത്രങ്ങളിൽ പെർമെത്രിൻ സ്പ്രേ ചെയ്യുന്നത് ചെള്ളിനെ അകറ്റി നിർത്താൻ പ്രയോജനപ്രദമായിരിക്കും.
രോഗം ബാധിച്ച് മാസങ്ങൾക്കു ശേഷം ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് കേടു സംഭവിക്കാൻ ഇടയുണ്ട്. പെട്ടെന്നുള്ള വേദന, തരിപ്പ്, ഇക്കിളി എന്നീ രോഗലക്ഷണങ്ങൾ ആളുകളിൽ കാണപ്പെടാം. ഇതു കൂടാതെ, ഓർമ്മക്കുറവ്, ക്ഷീണം, ശ്രദ്ധക്കുറവ് എന്നിവ കാണപ്പെടാം. ചിലർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാകാം.2013 മാർച്ചിൽ വയനാട്ടിൽ ഈ രോഗം ബാധിച്ച് ഒരാൾ മരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.