ദേശീയ ഡെങ്കിപ്പനി ദിനം 2023: ഒരു നിസാര ജീവിയായി കരുതുന്ന കൊതുകുകൾക്ക് നമ്മുടെ ശരീരത്തിൽ കടുത്ത പനി ഉണ്ടാക്കാൻ സാധിക്കും. കൊതുകുകടിയേൽക്കുന്നത് മൂലമുണ്ടാകുന്ന വൈറൽ അണുബാധയാണ് ഡെങ്കിപ്പനി. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ, ഡെങ്കി വൈറസ് (ഡിഇഎൻവി) മൂലമുണ്ടാകുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കിപ്പനി. കൊതുകുകളുടെ കടിയേൽക്കുന്നതിലൂടെ ഇത് മനുഷ്യരിലേക്ക് പകരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകജനസംഖ്യയുടെ പകുതിയോളം പേർ ഡെങ്കിപ്പനി ഭീഷണി നേരിടുന്നവരാണ്. പ്രതിവർഷം 100-400 ദശലക്ഷം അണുബാധകൾ ഉണ്ടാകുന്നു. കടുത്ത പനി, തലവേദന, ശരീരവേദന, ഓക്കാനം, ചുണങ്ങ് എന്നിവയാണ് ഡെങ്കിപ്പനിയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. മിക്കപ്പോഴും ഇത് 1-2 ആഴ്ചകൾക്കുള്ളിൽ ഭേദമാകുന്നതാണ്.


ചിലർക്ക് കടുത്ത ഡെങ്കിപ്പനി പിടിപെട്ട് ആശുപത്രിയിൽ ചികിത്സ തേടേണ്ട സാഹചര്യം വന്നേക്കാം. ബ്രേക്ക്-ബോൺ രോഗം എന്നും ഡെങ്കിപ്പനി അറിയപ്പെടുന്നു. കുട്ടികൾ ഈ അണുബാധയ്ക്ക് കൂടുതൽ സാധ്യതയുള്ളവരാണ്. കുട്ടികളിലെ ലക്ഷണങ്ങൾ മുതിർന്നവരിൽ കാണപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമാണ്. അതിനാൽ, കുട്ടികളിൽ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ ഉണ്ടാകുന്നത് മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.


ഡെ​ങ്കിപ്പനി; കുട്ടികളിലെ ലക്ഷണങ്ങൾ


ഛർദ്ദി
ഓക്കാനം
കണ്ണുകൾക്ക് പിന്നിൽ വേദന
തലവേദന
അടിവയറ്റിൽ വേദന
ശരീരത്തിന് ക്ഷീണം അനുഭവപ്പെടുക


ALSO READ: National Dengue Day 2023: ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഈ ജീവിതശൈലി പാലിക്കാം


ഡെങ്കിപ്പനി; പ്രതിരോധം


ശരീരത്തിന് ആവശ്യത്തിന് വിശ്രമം നൽകുക
ജലാംശമുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക
ഡെങ്കിപ്പനിക്കുള്ള നല്ലൊരു പാനീയമാണ് തേങ്ങാവെള്ളം
നിങ്ങളുടെ ശരീരം കഴിയുന്നത്ര മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
ഉറങ്ങുമ്പോൾ കൊതുക് വലകൾ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.