National Dengue Day 2023: ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഈ ജീവിതശൈലി പാലിക്കാം

Dengue prevention: ഉയർന്ന പനി, കഠിനമായ തലവേദന, സന്ധികളിലും പേശികളിലും വേദന, ചുണങ്ങ്, ക്ഷീണം എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ​ഡെങ്കിപ്പനി ഗുരുതരമായ കേസുകളിൽ ഡെങ്കി ഹെമറാജിക് ഫീവർ അല്ലെങ്കിൽ ഡെങ്കി ഷോക്ക് സിൻഡ്രോം എന്നിവയിലേക്ക് നയിച്ചേക്കാം.

Written by - Zee Malayalam News Desk | Last Updated : May 16, 2023, 11:16 AM IST
  • കൊതുക് നിവാരണം, വ്യക്തി ശുചിത്വം തുടങ്ങിയ പ്രതിരോധ നടപടികൾ ഡെങ്കിപ്പനിയുടെ വ്യാപനം കുറയ്ക്കുന്നതിൽ നിർണായകമാണ്
  • പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഡെങ്കിപ്പനി വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും ചിട്ടയായ ജീവിതശൈലിയുടെ പ്രാധാന്യം വിദഗ്ധർ ഊന്നിപ്പറയുന്നു
  • വൃത്തിയുള്ളതും കൊതുക് രഹിതവുമായ അന്തരീക്ഷം നിലനിർത്തുക, കൊതുകിനെ അകറ്റുന്ന മരുന്നുകൾ ഉപയോഗിക്കുക, ശരീരത്തെ സംരക്ഷിക്കുന്ന വിധത്തിൽ വസ്ത്രം ധരിക്കുക എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ
National Dengue Day 2023: ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഈ ജീവിതശൈലി പാലിക്കാം

ഡെങ്കിപ്പനിയെക്കുറിച്ച് അവബോധം വളർത്തുന്നതിനും ഡെങ്കിപ്പനി പ്രതിരോധ തന്ത്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് മെയ് 16-ന് ദേശീയ ഡെങ്കിപ്പനി ദിനം ആചരിക്കുന്നത്. ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകുകൾ വഴി പകരുന്ന ഒരു വൈറൽ രോഗമാണ് ഡെങ്കിപ്പനി. പല ഉഷ്ണമേഖലാ ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഡെങ്കിപ്പനി ഒരു പ്രധാന പൊതുജനാരോഗ്യ ആശങ്കയാണ്.

മിതമായത് മുതൽ കഠിനമായ ലക്ഷണങ്ങൾ വരെ ഡെങ്കിപ്പനിക്ക് ഉണ്ടാകാം. ഉയർന്ന പനി, കഠിനമായ തലവേദന, സന്ധികളിലും പേശികളിലും വേദന, ചുണങ്ങ്, ക്ഷീണം എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ​ഡെങ്കിപ്പനി ഗുരുതരമായ കേസുകളിൽ ഡെങ്കി ഹെമറാജിക് ഫീവർ അല്ലെങ്കിൽ ഡെങ്കി ഷോക്ക് സിൻഡ്രോം എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് ജീവന് വരെ ഭീഷണിയാകുന്ന ആരോ​ഗ്യ അടിയന്തരാവസ്ഥകളാണ്.

കൊതുക് നിവാരണം, വ്യക്തി ശുചിത്വം തുടങ്ങിയ പ്രതിരോധ നടപടികൾ ഡെങ്കിപ്പനിയുടെ വ്യാപനം കുറയ്ക്കുന്നതിൽ നിർണായകമാണ്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഡെങ്കിപ്പനി വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും ചിട്ടയായ ജീവിതശൈലിയുടെ പ്രാധാന്യം വിദഗ്ധർ ഊന്നിപ്പറയുന്നു. വൃത്തിയുള്ളതും കൊതുക് രഹിതവുമായ അന്തരീക്ഷം നിലനിർത്തുക, കൊതുകിനെ അകറ്റുന്ന മരുന്നുകൾ ഉപയോഗിക്കുക, ശരീരത്തെ സംരക്ഷിക്കുന്ന വിധത്തിൽ വസ്ത്രം ധരിക്കുക എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ.

മഴക്കാലത്ത് നമ്മുടെ ആരോഗ്യത്തിന് ഗുരുതരമായ വെല്ലുവിളികൾ ഉയർത്തുന്ന കൊതുകുകൾ പരത്തുന്ന ഡെങ്കിപ്പനിയെക്കുറിച്ച് ബോധവൽക്കരണം നടത്തേണ്ടത് അത്യാവശ്യമാണെന്ന് ആരോ​ഗ്യ വി​​ദ​ഗ്ധർ പറയുന്നു. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ പലപ്പോഴും ഫ്ലൂ അല്ലെങ്കിൽ മറ്റ് വൈറൽ അണുബാധകൾ പോലെയാണ് കാണപ്പെടുക. ഇത് തെറ്റായ രോഗനിർണയത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ടാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണെന്ന് പറയുന്നത്.

ALSO READ: Curry Leaves Benefits: കളയല്ലേ കറിവേപ്പില, നിരവധിയാണ് ​ഗുണങ്ങൾ

കടുത്ത പനി, തലവേദന, സന്ധികളിലും നടുവേദന, വിളർച്ച (ചുവന്ന രക്താണുക്കളുടെ കുറവ്), ചർമ്മത്തിന്റെ നിറവ്യത്യാസം എന്നിവയാണ് ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ സാധാരണയായി രോഗം ബാധിച്ച് മൂന്ന് മുതൽ 15 ദിവസത്തിനുള്ളിൽ പ്രകടമാകും. അതിനാൽ, നേരത്തെ തന്നെ രോ​ഗ നിർണയം നടത്തുകയും ഉടൻ തന്നെ വൈദ്യസഹായം തേടുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

പ്രതിരോധം: ഡെങ്കിപ്പനി തടയുന്നതിന് കൊതുകുകൾ പെരുകാൻ സാധ്യതയുള്ള സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണം. പാത്രങ്ങളിലോ കൂളറുകളിലോ നമ്മുടെ വീടുകൾക്ക് ചുറ്റുമുള്ള പരിസരങ്ങളിലോ എവിടെയെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നത് തടയണം. കൂളറുകൾ പതിവായി വൃത്തിയാക്കുകയും ഉറങ്ങുമ്പോൾ കൊതുക് വല ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

കൊതുകുകളെ അകറ്റാൻ വാട്ടർ ടാങ്കുകളും പാത്രങ്ങളും മൂടി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾ താമസിക്കുന്ന പ്രദേശത്ത് കൂടുതൽ കൊതുകുകൾ ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ അവയുടെ എണ്ണം നിയന്ത്രിക്കാൻ കീടനാശിനികൾ ഉപയോഗിക്കണം. തുടർച്ചയായി പനി ഉണ്ടാകുകയും പനി കൂടുതൽ ദിവസം നീണ്ടുനിൽക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണുകയും ഡെങ്കിപ്പനി പരിശോധന നടത്തുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

കൊതുക് കടിയേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി നീണ്ട കൈയുള്ള വസ്ത്രങ്ങൾ ധരിക്കുക, കൊതുകിനെ അകറ്റുന്ന മരുന്നുകളോ ലോഷനോ ഉപയോഗിക്കുക തുടങ്ങിയ വ്യക്തിഗത സംരക്ഷണ നടപടികൾ സ്വീകരിക്കുന്നത് ഡെങ്കിപ്പനി സാധ്യത കുറയ്ക്കുന്നതിന് ഫലപ്രദമാണ്. ഡെങ്കിപ്പനി തടയുന്നതിന് ആരോഗ്യ വിദഗ്ധർ, നയരൂപകർത്താക്കൾ എന്നിവരുൾപ്പെടെ എല്ലാവരുടെയും നിരന്തരമായ ശ്രമങ്ങളും സഹകരണവും ആവശ്യമാണ്. പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലൂടെ ഡെങ്കിപ്പനി വരുന്നത് തടയാനും ഡെങ്കിപ്പനി രഹിത സമൂഹം സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുന്നതിനും സാധിക്കും. ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ ഏറ്റവും പ്രധാനം പരിസര ശുചീകരണമാണ്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News