Diabetes Control: ശൈത്യകാലത്ത് പ്രമേഹത്തിന്റെ അവസ്ഥകളെ വഷളാക്കും ഈ ദിനചര്യകൾ
Diabetes Control In Winter: ഇന്ത്യയിൽ, ഒരു ദശലക്ഷത്തിലധികം ആളുകൾ ഇതിനകം പ്രമേഹ ബാധിതരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ പ്രമേഹബാധിതരുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്.
പ്രമേഹം ഭൂരിഭാഗം ആളുകളെയും ബാധിക്കുന്ന ഒരു ആരോഗ്യാവസ്ഥയാണ്. ഇന്ത്യയിൽ, ഒരു ദശലക്ഷത്തിലധികം ആളുകൾ ഇതിനകം പ്രമേഹ ബാധിതരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ പ്രമേഹബാധിതരുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ശൈത്യകാലത്ത്, ഗ്ലൂക്കോസിന്റെ അളവിലെ ഏറ്റക്കുറച്ചിലുകൾ, രക്തത്തിലെ പഞ്ചസാരയുടെ വർധനവ് എന്നിവ സാധാരണമാണ്. അതിശൈത്യം നിങ്ങളുടെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിച്ചേക്കാം.
ഓക്‌സിജൻ വിതരണത്തിന്റെ കുറവും രക്തക്കുഴലുകളുടെ സങ്കോചവും കാരണം തെറ്റായ റീഡിങ്ങുകളും ഉണ്ടാകാം. പ്രമേഹ നിയന്ത്രണം ജീവിതശൈലിയിലെ മാറ്റങ്ങളെ ആശ്രയിച്ചിരിക്കുന്നു. ശൈത്യകാലത്ത് കൂടുതൽ കലോറി അടങ്ങിയ ഭക്ഷണം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തിയേക്കാം. ചില ദൈനംദിന ശീലങ്ങൾ ഈ അവസ്ഥയെ കൂടുതൽ വഷളാക്കുന്നു. അവ എന്തെല്ലാമാണെന്ന് അറിയാം.
വ്യായാമക്കുറവ്: ശീതകാലം നമ്മെ അലസരാക്കുന്നു. ദിവസം മുഴുവൻ സുഖമായി ഇരിക്കാൻ ആഗ്രഹിക്കുന്നു. ഇത് ശരീരത്തിന്റെ പ്രവർത്തനവും ചലനശേഷിയും കുറയ്ക്കുന്നു. ശാരീരികമായി സജീവമല്ലാത്തത് രക്തചംക്രമണ തോത് കുറയ്ക്കും. ഓക്സിജൻ വിതരണം മന്ദഗതിയിലാകും. ഇത് പ്രമേഹത്തിന്റെ അവസ്ഥകളെ കൂടുതൽ വഷളാക്കും.
സംസ്കരിച്ച ഭക്ഷണം: റെഡി-ടു-ഈറ്റ് ഭക്ഷണം നമ്മുടെ കൂടുതൽ സംതൃപ്തി നൽകുന്നു. മാംസം, ടിന്നിലടച്ച ഭക്ഷണം മുതലായ സംസ്കരിച്ച ഭക്ഷണങ്ങൾ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കും. ഇത് ഒരു വ്യക്തിയിൽ പ്രമേഹം വികസിപ്പിക്കാനുള്ള സാധ്യത വർധിപ്പിച്ചേക്കാം.
ALSO READ: ശ്രദ്ധിക്കുക! ഉയർന്ന കൊളസ്ട്രോൾ സ്ത്രീകളിലുണ്ടാക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ
വൈകിയുള്ള അത്താഴം: സമയബന്ധിതമായ ഭക്ഷണം ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ സഹായിക്കുന്നു. വൈകിയുള്ള അത്താഴം, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിച്ചേക്കാം. വൈകി അത്താഴം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ മോശം ഗ്ലൈസെമിക് നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മോശം സ്ട്രെസ് മാനേജ്മെന്റ്: സമ്മർദ്ദം കൈകാര്യം ചെയ്യാൻ കഴിയാതെ വരുമ്പോൾ, ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. ഉയർന്ന സമ്മർദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കും.
മോശം ഉറക്ക ഷെഡ്യൂൾ: ഉറക്കമില്ലായ്മ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഉറക്കം കുറയുന്നത് ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കും. ഉറക്കം കുറയുന്നത് ഭക്ഷണത്തോട് കൂടുതൽ ആസക്തി ഉണ്ടാക്കിയേക്കാം.
മദ്യവും പുകവലിയും: പുകവലി എല്ലാ വിധത്തിലും ശരീരത്തിന് അങ്ങേയറ്റം അനാരോഗ്യകരമാണ്. മദ്യപാനം പ്രമേഹ സാധ്യത വർധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാര കൃത്യമായ അളവിൽ നിലനിർത്താൻ കരൾ സഹായിക്കുന്നു. കരളിന്റെ ആരോഗ്യം മോശമാകുമ്പോൾ അത് പ്രമേഹത്തെയും ബാധിച്ചേക്കാം.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.