ഉത്സവ സീസണിൽ ധാരാളം മധുരം കഴിക്കുന്നതിനുള്ള ഓപ്ഷനുകൾ നിങ്ങൾക്ക് മുന്നിലുണ്ടാകും. എന്നാൽ, നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ നിങ്ങൾ എന്താണ് കഴിക്കുന്നതെന്നും എത്രമാത്രം കഴിക്കുന്നുവെന്നും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നവരാത്രിയും ദുർ​ഗാപൂജയും ഉൾപ്പെടെ നിരവധി ഉത്സവങ്ങളാണ് ഈ സമയത്ത് ആഘോഷിക്കുന്നത്. എല്ലായിടത്തും മധുരവും പരമ്പരാഗത വിഭവങ്ങളും ഉണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഭക്ഷണങ്ങൾ കഴിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് സന്തുലിതമാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. ഇത് സാവധാനത്തിൽ ആഗിരണം ചെയ്യപ്പെടുകയും ദഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പ‍ഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും.


ധാന്യങ്ങൾ: നാരുകൾ അടങ്ങിയ ധാന്യങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ദഹനത്തെയും കാർബോഹൈഡ്രേറ്റിന്റെ ആഗിരണത്തെയും മന്ദഗതിയിലാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കും.


ആപ്പിൾ: നാരുകളാൽ സമ്പുഷ്ടവും പോഷകങ്ങൾ നിറഞ്ഞതുമായ പഴങ്ങൾ ലഘുഭക്ഷണത്തിനുള്ള മികച്ച ഓപ്ഷനാണ്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർധനവ് തടയുകയും ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.


ALSO READ: വയറിലെ കൊഴുപ്പ് കുറയ്ക്കാം, ശർക്കര ഇങ്ങനെ ഉപയോ​ഗിക്കൂ


പയറുവർ​ഗങ്ങൾ: കിഡ്‌നി ബീൻസ്, ബ്ലാക്ക് ബീൻസ് തുടങ്ങിയ പയറുവർ​ഗങ്ങളിൽ കുറഞ്ഞ ജിഐയും ഡയറ്ററി ഫൈബറും ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് ആരോ​ഗ്യകരമായ ഭക്ഷണമാണിത്.


ബാർലി വെള്ളം: ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമായതിനാൽ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാനുള്ള സാധ്യത കുറയ്ക്കാൻ ബാർലി വെള്ളം നല്ലതാണ്. ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങൾ ബാർലിയിൽ ഉണ്ട്. ഇതിന് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്ന ഡൈയൂററ്റിക് ഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്നു. ഇത് ശരീരത്തിലെ അധിക വെള്ളം ഒഴിവാക്കുകയും വയറു വീർക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.


നാരുകൾ അടങ്ങിയ പച്ചക്കറികൾ: ബീൻസ്, ചീര, ബ്രൊക്കോളി, പച്ച ഇലക്കറികൾ എന്നിവ കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ ഇത് സഹായിക്കുന്നു.


ഓട്‌സ്: ലയിക്കുന്ന നാരുകളാൽ സമ്പന്നമായ ഓട്‌സ് ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.


കയ്പക്ക: കയ്പക്കയിൽ പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കുന്ന സജീവ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കയ്പക്ക ജ്യൂസ് കുടിക്കുന്നത് പ്രമേഹരോ​ഗികൾക്ക് ​ഗുണം ചെയ്യും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.