പ്രമേഹം ചില ഘട്ടങ്ങളിൽ നമ്മുടെ ശരീരത്തിൽ പലവിധത്തിലുള്ള മാറ്റങ്ങൾക്കും കാരണമാകും. ശരീരത്തിന്റെ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിന് ആയുർവേദ ചികിത്സ, ഭക്ഷണക്രമം, വ്യായാമം, വിശ്രമം, ധ്യാനം, മസാജ് എന്നിവ വളരെ മികച്ചതാണ്. യോഗയും ധ്യാനവും ആയുർവേദ ജീവിതരീതിയുടെ ഭാഗമാണ്. അതുകൊണ്ടാണ് ആയുർവേദ ജീവിതശൈലിയും ഭക്ഷണക്രമവും പ്രമേഹ ചികിത്സയിൽ ഉപയോഗപ്രദമാകുന്നത്. പ്രമേഹമുള്ളവരിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലല്ലെങ്കിൽ, ചർമ്മരോഗങ്ങൾ ഉൾപ്പെടെയുള്ള സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രമേഹ രോഗികളിലെ ചർമ്മ പ്രശ്നങ്ങൾ: പ്രമേഹമുള്ളവരിൽ ചർമ്മപ്രശ്നങ്ങൾ സാധാരണമാണ്. ചർമ്മം വളരെ ദുർബലമാകും. അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ചർമ്മം വരണ്ട് ചൊറിച്ചിൽ ഉണ്ടാകും. അണുബാധകൾ സമയബന്ധിതമായി കൈകാര്യം ചെയ്തില്ലെങ്കിൽ, അവ കൂടുതൽ സങ്കീർണതകളിലേക്ക് നയിക്കും. ഇക്കാരണത്താൽ തന്നെ, ദിവസേനയുള്ള ചർമ്മ പരിചരണം പ്രധാനമാണ്. ഇത് വരൾച്ചയും മറ്റ് പ്രശ്നങ്ങളും നിയന്ത്രിക്കാൻ സഹായിക്കുന്നു.


ചർമ്മം വളരെ വരണ്ടതാണെങ്കിൽ സോപ്പ് ഒഴിവാക്കണം. അല്ലെങ്കിൽ ഗ്ലിസറിൻ സോപ്പ് ഉപയോഗിക്കുക. മുഖത്ത് കറ്റാർ വാഴ അടങ്ങിയ ക്ലെൻസിങ് ക്രീമോ ജെല്ലോ ഉപയോഗിക്കണം. കറ്റാർ വാഴ ഒരു മികച്ച മോയ്സ്ചറൈസറാണ്. വെയിലത്ത് ഇറങ്ങുന്നതിന് സൺസ്ക്രീൻ പുരട്ടുക. ചർമ്മം എപ്പോഴും ഈർപ്പമുള്ളതായിരിക്കാൻ ശ്രദ്ധിക്കുക. മേക്കപ്പിന് മുമ്പും മോയ്സ്ചറൈസർ ഉപയോഗിക്കുക.


പ്രമേഹ രോഗികൾക്ക് ഭക്ഷണത്തിന്റെ പ്രാധാന്യം: പ്രമേഹമുള്ളവർ കൊഴുപ്പ്, പഞ്ചസാര, അന്നജം എന്നിവ കുറവുള്ളതും എന്നാൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതുമായ ഭക്ഷണക്രമം പിന്തുടരണമെന്നാണ് ആയുർവേദം നിർദ്ദേശിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വ്യായാമവും പ്രധാനമാണ്. വ്യായാമം ചെയ്യുന്നതിലൂടെ രക്തചംക്രമണം മെച്ചപ്പെടുകയും ചർമ്മം ആരോ​ഗ്യമുള്ളതായി നിലനിൽക്കുകയും ചെയ്യുന്നു.


(ചികിത്സയിലും ഭക്ഷണത്തിലും മാറ്റം വരുത്തുന്നതും വ്യായാമവും നിങ്ങളുടെ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചെയ്യുക....)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.