പ്രമേഹം ഒരിക്കൽ വന്ന് കഴിഞ്ഞാൽ പിന്നെ അതിൽ നിന്നും ഒരു മോചനം ലഭിക്കുക എന്നുള്ളത് വളരെ കഷ്ടമുള്ള കാര്യമാണ്. അതിനാൽ തന്നെ ആദ്യം അത് വരാതെ നോക്കുക എന്നുള്ളത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. നമ്മുടെ അനാരോ​ഗ്യകരമായ ജീവിത രീതിയും,  ഭക്ഷണക്രമവുമാണ് പ്രാധാനമായും നമ്മെ പ്രമേഹത്തിലേക്ക് നയിക്കുന്നത്. അതിനാൽ ഇത് നിയന്ത്രിക്കുന്നതിനായി ജീവിത രീതിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തുക എന്നുള്ളതാണ് പ്രധാനമായും ചെയ്യേണ്ടത്. വ്യായാമത്തോടൊപ്പം തന്നെ ചില പ്രത്യേക ഭക്ഷണങ്ങൾ നാം കഴിക്കുകയും ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കാതിരിക്കകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതുപോലെ വേനൽക്കാലത്ത് നാം കഴിക്കുന്ന ഭക്ഷണങ്ങൾ വളരെയധികം ശ്രദ്ധയോടെ വേണം തിരഞ്ഞെടുക്കാൻ. കാരണം ഇവ പലവിധത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. വേനൽക്കാലത്ത് പ്രമേഹരോഗികൾ നിർബന്ധമായും കഴിക്കേണ്ട പച്ചക്കറികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പ്രമേഹരോഗികൾക്ക് ഈ പച്ചക്കറികൾ വളരെ ഗുണം ചെയ്യും. ഏതൊക്കെ പച്ചക്കറികളാണ് പ്രമേഹത്തെ നിയന്ത്രിക്കുന്നതെന്ന് നോക്കാം.


ചക്ക


സീസണൽ പഴമാണ് ചക്ക. ഇത് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ വളരെ സഹായകരമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വളരെ സഹായകരമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ പഴുത്തതും മധുരമുള്ളതുമായ ചക്ക ഒരിക്കലും കഴിക്കരുത്. പകരം പച്ച ചക്ക വേവിച്ച കഴിക്കുന്നതാകും ഉചിതം. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ഇത് കഴിക്കുന്നത് ശരീരത്തിന് ധാരാളം ​ഗുണങ്ങൾ നൽകുന്നു. എന്നിരുന്നാലും അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇവ കാരണമായേക്കാം. 


ALSO READ: സ്ത്രീകളുടെ ശ്രദ്ധയ്ക്ക്! ക്രോസ് ലെഗ് സിറ്റിംഗ് അപകടകരം


പാവയക്ക


പാവയ്ക്ക കഴിക്കുന്നത് ശരീരത്തിൽ എണ്ണിയാൽ ഒടുങ്ങാത്ത തരത്തിലുള്ള ആരോ​ഗ്യ ​ഗുണങ്ങളാണ് നൽകുക. പ്രമേഹ രോ​ഗികൾ മാത്രമല്ല. ആരോ​ഗ്യം സംരക്ഷിക്കാൻ താൽപര്യമുള്ളവരെല്ലാം കയപ്പ അഥവാ പാവയക്കയെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതായിരിക്കും. കാരണം ഇത് ശരീരത്തിന് വളരെ നല്ലതാണ്. പ്രമേഹ രോ​ഗികളെ സംബന്ധിച്ച് പാവയ്ക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വളരെ സഹായകരമാണ്. അതിനാൽ പ്രേമേഹരോ​ഗികൾ ദിനവും രാവിലെ പാവയ്ക്ക ജ്യൂസ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് പ്രമേഹം കുറയ്ക്കാനും അതുപോലെ പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കാനും സഹായിക്കും. 


വെണ്ടയ്ക്ക


വേനൽക്കാലത്ത് കഴിക്കാവുന്ന ഏറ്റവും മികച്ച പച്ചക്കറികൾ ഒന്നാണ് വെണ്ടയ്ക്ക. ശരീത്തിന് പോഷക ​ഗുണങ്ങൾ പ്രധാനം ചെയ്യുന്നതിൽ വെണ്ടയ്ക്ക വളരെ മികച്ചതാണ്. പ്രമേഹരോ​ഗികളെ സംബന്ധിച്ച് തങ്ങളുടെ ഭക്ഷണത്തിൽ വെണ്ടയ്ക്ക ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ സഹായിക്കും. ഗ്ലൈസെമിക് ഇൻഡക്‌സ് കുറഞ്ഞ പച്ചക്കറിയാണ് വെണ്ടയ്ക്ക. പ്രമേഹ രോ​ഗികൾ പഴങ്ങളായാലും പച്ചക്കറിയായാലും ഗ്ലൈസെമിക് ഇൻഡക്‌സ് വളരെ കുറവുള്ളത് വേണം തിരഞ്ഞെടുത്ത് കഴിക്കേണ്ടത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.