ഒരു കാലിന് മേൽ മറ്റേ കാൽ കയറ്റി ഇരിക്കുന്നവരുണ്ട്. എന്നാൽ ഇങ്ങനെ ഇരിക്കുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കാലുകൾ കവച്ചുവെച്ച് ഇരിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. സ്ത്രീകളിലും ഗർഭിണികളിലുമാണ് ഇത് കൂടുതൽ ദോഷമായി ബാധിക്കുന്നത്. ക്രോസ് ലെഗ് സിറ്റിംഗ് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
കാലിന്മേൽ കാൽ വെച്ച് ഇരിക്കുന്നത് രക്തയോട്ടത്തിൽ തടസ്സം സൃഷ്ടിക്കുന്നു. ഇത് വെരിക്കോസ് വെയിൻ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഈ രീതി ഗർഭിണികൾക്ക് കൂടുതൽ ദോഷകരമാണ്. ഇത് ആവശ്യമായ രക്തയോട്ടം മന്ദഗതിയിലാക്കുന്നു. ഇത് കാല് വേദനയും വീക്കവും ക്ഷീണവും ഉണ്ടാക്കുന്നു.
ALSO READ: രക്തചംക്രമണം വർധിപ്പിക്കാം... രക്തം കട്ടപിടിക്കുന്നത് തടയാം... ഈ പാനീയങ്ങൾ മികച്ചത്
ഉയർന്ന രക്തസമ്മർദ്ദം
ഗവേഷണമനുസരിച്ച്, കാലിന്മേൽ കാൽ വെച്ച് ഇരിക്കുന്നത് ഇരിക്കുന്നത് രക്തസമ്മർദ്ദം 8 ശതമാനം വരെ വർദ്ധിപ്പിക്കും. ഏറെ നേരം ഇങ്ങനെ ഇരിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടുകയും നാഡികള്‍ക്ക് സമ്മര്‍ദ്ദമേറുകയും ചെയ്യുന്നു.
പുറം വേദന
ക്രോസ് ലെഗിൽ ഇരിക്കുന്നത് നടുവേദനയ്ക്ക് കാരണമാകുകയും പേശികളിലെ വേദന വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതുമൂലം കഴുത്തിലും തോളിലും വേദനയും വർദ്ധിക്കുന്നു.
പാർശ്വഫലങ്ങൾ ഒഴിവാക്കാൻ എന്തുചെയ്യണം?
നിങ്ങൾ ഇരിക്കുമ്പോഴെല്ലാം, നിങ്ങളുടെ ശരീരം നേരെ വയ്ക്കുക. പാദങ്ങൾ നിലത്തു തൊടുന്ന രീതിയിൽ ഇരിക്കുക. നിങ്ങൾക്ക് മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്യേണ്ടി വന്നാൽ, ഓരോ 30 മിനിറ്റിലും ഇരിക്കുന്ന രീതി മാറ്റുക. കൂടാതെ പതിവായി വ്യായാമം ചെയ്യുക. ഇത് പേശികളെ ശക്തിപ്പെടുത്തും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടേണ്ടതാണ്.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.