വയറിലെ കൊഴുപ്പ്: വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഠിനമായ വ്യായാമം ആവശ്യമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് വ്യായാമത്തിനൊപ്പം നിങ്ങളുടെ ഭക്ഷണ ശീലങ്ങളും മാറ്റണം. ആരോഗ്യകരമായ ഭാരം കൈവരിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള ഏറ്റവും കാര്യക്ഷമമായ മാർ​ഗം നിങ്ങളുടെ ഭക്ഷണക്രമം, ജീവിതശൈലി, വ്യായാമ മുറകൾ എന്നിവ മാറ്റുക എന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വയറിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യമാണ്, നമ്മളിൽ മിക്കവരും ഈ കൊഴുപ്പ് കുറയ്ക്കാൻ വിവിധ തരത്തിലുള്ള ഭക്ഷണക്രമങ്ങളും വ്യായാമങ്ങളും പരീക്ഷിച്ചിരിക്കാം. ചിലപ്പോൾ ചെറിയ രീതിയിൽ ഭാരം കുറഞ്ഞതായും അനുഭവപ്പെടാം. എന്നാൽ, ആരോ​ഗ്യകരമായ ശരീരഭാരത്തിലേക്ക് എത്തുന്നില്ല. ഇതിനായി, വയറിലെ കൊഴുപ്പ് കുറയ്ക്കാൻ പോഷകാഹാര വിദഗ്ധ അഞ്ജലി മുഖർജി നിർദേശിക്കുന്ന അഞ്ച് ഡയറ്റിങ് ടിപ്പുകൾ ഇവയാണ്.


ALSO READ: Kidney Failure: ശരീരത്തിലെ ഈ മാറ്റങ്ങൾ അവ​ഗണിക്കരുത് വൃക്കയുടെ പ്രവർത്തനം തകരാറിലാകുന്നതിന്റെ ലക്ഷണങ്ങളാകാം


1- ഗോതമ്പ്, ഓട്സ്, മണിച്ചോളം തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.


2- പ്രായം കൂടുന്നതിന് അനുസരിച്ച്, കാർബോഹൈഡ്രേറ്റ് വിഘടിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയുന്നതിനാൽ 40 വയസ്സിന് ശേഷം കാർബോഹൈഡ്രേറ്റ് ഉപഭോഗം കുറയ്ക്കാൻ നിർദ്ദേശിക്കുന്നു.


3- അധികം ഭക്ഷണം കഴിക്കുന്നതിന് പകരമായി, ഓരോ നാല് മണിക്കൂറിലും ചെറിയ രീതിയിൽ ഭക്ഷണം കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.


4- പ്രൊസസ് ചെയ്ത അരി, കേക്ക്, പിസ്സ തുടങ്ങിയ ഭക്ഷണങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ഹോർമോണുകളെ അസന്തുലിതമാക്കുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും.


5- ​ലഘുവായി ഭക്ഷണം കഴിക്കുന്നത് ദഹനം സുഗമമാക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.


ALSO READ: Oral Diseases: ലോകജനസംഖ്യയുടെ പകുതിയോളം പേർ ദന്തരോ​ഗങ്ങൾ ഉള്ളവരാണെന്ന് ലോകാരോഗ്യ സംഘടന


പഠനങ്ങൾ അനുസരിച്ച്, വയറിലെ കൊഴുപ്പ് പല വിട്ടുമാറാത്ത അസുഖങ്ങൾക്കും കാരണമാകുകയും വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. വയറിലെ അധിക കൊഴുപ്പ് ഇല്ലാതാക്കാൻ വ്യായാമം ശീലമാക്കണം. എന്നാൽ, വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് വളരെ പ്രയാസകരമായ കാര്യമാണ്. ആരോഗ്യകരമായ ശരീരഭാരം കൈവരിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള ഏറ്റവും നല്ല മാർഗ്ഗം നിങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിതരീതിയിലും വ്യായാമങ്ങളിലും ശരിയായ മാറ്റം വരുത്തകയെന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.