Kidney Failure: ശരീരത്തിലെ ഈ മാറ്റങ്ങൾ അവ​ഗണിക്കരുത് വൃക്കയുടെ പ്രവർത്തനം തകരാറിലാകുന്നതിന്റെ ലക്ഷണങ്ങളാകാം

First Signs Of Kidney Problems: വൃക്കരോഗം ഒരാളുടെ ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 19, 2022, 05:22 PM IST
  • പോളിസിസ്റ്റിക് കിഡ്‌നി രോഗം പാരമ്പര്യമായി ഉണ്ടാകുന്നതാണ്
  • ഇത് വൃക്കകളിൽ വലിയ സിസ്റ്റുകൾ ഉണ്ടാക്കുകയും ചുറ്റുമുള്ള ടിഷ്യൂകൾക്ക് പരിഹരിക്കാനാകാത്ത വിധത്തിൽ നാശമുണ്ടാക്കുകയും ചെയ്യുന്നു
  • മറ്റൊന്ന് നിങ്ങളുടെ വൃക്കകളെ ബാധിക്കുന്ന ലൂപ്പസ് ആണ്
  • ഒരാളുടെ വൃക്കയിലെ മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യാൻ അനുവദിക്കുന്ന ചെറിയ രക്തക്കുഴലുകളുടെ വീക്കത്തിലേക്ക് നയിക്കുന്ന സ്വയം രോഗപ്രതിരോധ രോഗമാണ് ലൂപ്പസ് നെഫ്രൈറ്റിസ്
Kidney Failure: ശരീരത്തിലെ ഈ മാറ്റങ്ങൾ അവ​ഗണിക്കരുത് വൃക്കയുടെ പ്രവർത്തനം തകരാറിലാകുന്നതിന്റെ ലക്ഷണങ്ങളാകാം

കിഡ്‌നിയുടെ പ്രവർത്തനം ശരിയായി നടക്കാതെ വരുമ്പോൾ ശരീരത്തിൽ പല തരത്തിലുള്ള വ്യത്യാസങ്ങൾ അനുഭവപ്പെടാം. പ്രമേഹം, വാർധക്യം, കുടുംബ ചരിത്രം, രക്തസമ്മർദ്ദം എന്നിവ കാരണം ഒരാൾക്ക് വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വൃക്കരോഗം ഒരാളുടെ ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

പോളിസിസ്റ്റിക് കിഡ്‌നി രോഗം പാരമ്പര്യമായി ഉണ്ടാകുന്നതാണ്. ഇത് വൃക്കകളിൽ വലിയ സിസ്റ്റുകൾ ഉണ്ടാക്കുകയും ചുറ്റുമുള്ള ടിഷ്യൂകൾക്ക് പരിഹരിക്കാനാകാത്ത വിധത്തിൽ നാശമുണ്ടാക്കുകയും ചെയ്യുന്നു. മറ്റൊന്ന് നിങ്ങളുടെ വൃക്കകളെ ബാധിക്കുന്ന ലൂപ്പസ് ആണ്. ഒരാളുടെ വൃക്കയിലെ മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യാൻ അനുവദിക്കുന്ന ചെറിയ രക്തക്കുഴലുകളുടെ വീക്കത്തിലേക്ക് നയിക്കുന്ന സ്വയം രോഗപ്രതിരോധ രോഗമാണ് ലൂപ്പസ് നെഫ്രൈറ്റിസ്. അതിനാൽ, വൃക്കകൾ ​ഗുരുതരമായി രോ​ഗബാധിതമാകുമ്പോൾ ഒരാൾക്ക് ഡയാലിസിസ് അല്ലെങ്കിൽ അവയവം മാറ്റിവയ്ക്കൽ പോലും ആവശ്യമായി വരും.

ALSO READ: Oral Diseases: ലോകജനസംഖ്യയുടെ പകുതിയോളം പേർ ദന്തരോ​ഗങ്ങൾ ഉള്ളവരാണെന്ന് ലോകാരോഗ്യ സംഘടന

ദശലക്ഷക്കണക്കിന് ആളുകൾ വിവിധ തരത്തിലുള്ള വൃക്കരോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ, വളരെ ചെറിയ ശതമാനം ആളുകൾക്ക് മാത്രമാണ് ഇതേക്കുറിച്ച് അവബോധം ഉള്ളത്. അതുകൊണ്ടാണ് വൃക്കരോഗം പലപ്പോഴും 'നിശബ്ദ കൊലയാളി' എന്ന് അറിയപ്പെടുന്നത്, കാരണം രോഗം മൂർച്ഛിക്കുന്നതുവരെ മിക്ക ആളുകളും ശരീരത്തിൽ വരുന്ന മാറ്റങ്ങളെ കാര്യമായി ശ്രദ്ധിക്കില്ല.

ആളുകൾ അവരുടെ രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ എന്നിവയുടെ അളവ് പതിവായി പരിശോധിക്കും. എന്നാൽ, വൃക്കസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന്, രക്തത്തിൽ ഒരു ലളിതമായ ക്രിയാറ്റിനിൻ പരിശോധന നടത്താൻ ശ്രമിക്കാറില്ല. വൃക്ക രോഗനിർണയം നടത്താനുള്ള ശരിയായ മാർ​ഗം കൃത്യമായ പരിശോധനകൾ നടത്തുകയെന്നതാണ്. എന്നിരുന്നാലും, വൃക്കരോഗത്തിന്റെ ചില മുന്നറിയിപ്പ് സൂചനകൾ ശരീരത്തിൽ പ്രകടമാകും.

ALSO READ: Premenstrual syndrome: എന്താണ് പ്രീ- മെൻസ്ട്രൽ സിൻഡ്രോം? പ്രീ- മെൻസ്ട്രൽ സിൻഡ്രോമിന്റെ കാരണങ്ങളും ലക്ഷണങ്ങളും അറിയാം

ക്ഷീണം: ഒന്നും ചെയ്യാതെ തന്നെ നിങ്ങൾ ക്ഷീണിതനാണെങ്കിൽ, ഒരുപക്ഷേ വൃക്ക രോ​ഗത്തിന്റെ ലക്ഷണമാകാം. ഈ അടയാളം ആശങ്കാജനകമാണ്, ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് സൂചിപ്പിക്കുന്നു. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ ആരോ​ഗ്യവിദ​ഗ്ധനെ കണ്ട് കൃത്യമായ പരിശോധകൾ നടത്തണം.

വിശപ്പില്ലായ്മ: നിങ്ങൾക്ക് വിശപ്പില്ലായ്മ തോന്നുന്നുവെങ്കിൽ അത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നത്തെയാണ് സൂചിപ്പിക്കുന്നത്. സാധാരണയായി, വൃക്കരോഗമുള്ള ആളുകൾക്ക് ഈ ലക്ഷണം അനുഭവപ്പെടുന്നു.

വീർത്ത കാലുകളും കണങ്കാലുകളും: കാലുകളിലും കണങ്കാലുകളിലും വീക്കം കാണപ്പെടുന്നത് വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്. ഒരു കാരണവശാലും ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.

വീർത്ത കണ്ണുകൾ: കണ്ണുകളിൽ വീക്കം ഉണ്ടാകുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സന്ദർശിച്ച് കൃത്യമായ പരിശോധനകൾ നടത്തുക.

വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മം: വൃക്കകളുടെ പ്രവർത്തനം കുറയുന്നതിനനുസരിച്ച് വിഷവസ്തുക്കൾ ശരീരത്തിൽ അടിഞ്ഞുകൂടുന്നു, ഇത് ചർമ്മത്തിൽ തടിപ്പും ചൊറിച്ചിലും ഉണ്ടാക്കുന്നു.

മൂത്രത്തിന്റെ ആവൃത്തിയിലെ മാറ്റങ്ങൾ: മൂത്രത്തിന്റെ അളവ് വളരെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, മൂത്രത്തിന്റെ അളവ് കുറഞ്ഞേക്കാം, അല്ലെങ്കിൽ നിങ്ങൾക്ക് കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടതിന്റെ ആവശ്യകത അനുഭവപ്പെടാം, പ്രത്യേകിച്ച് രാത്രിയിൽ. മൂത്രത്തിന്റെ അളവും മൂത്രമൊഴിക്കുന്നതിന്റെ ഇടവേളകൾ കുറയുന്നതും വൃക്കരോ​ഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഉയർന്ന രക്തസമ്മർദ്ദം: വൃക്കരോഗത്തിന്റെ ഒരു അടയാളം ഉയർന്ന രക്തസമ്മർദ്ദമാണ്. ഹൈപ്പർടെൻഷൻ വൃക്കരോ​ഗത്തിന്റെ ഒരു പ്രധാന ലക്ഷണമായാണ് ആരോ​ഗ്യ വിദ​ഗ്ധർ വിലയിരുത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News