Milk and Food: ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കൊപ്പം പാല്‍ കുടിയ്ക്കരുത്
Milk and Food: പാല്‍ പോലെ തന്നെ പാലുല്‍പ്പന്നങ്ങളും വളരെ പ്രധാനമാണ്. തൈര്, മോര് മുതലായ പ്രധാന പാലുല്‍പ്പന്നങ്ങള്‍ ദഹനത്തിന് ഏറെ സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിയ്ക്കുന്ന ബാക്ടീരിയകള്‍ ദഹനത്തിന് ഏറെ സഹായകമാണ്.
Milk and Food: സമ്പൂര്‍ണ്ണ ആഹാരത്തിന്‍റെ ശ്രേണിയില്‍പ്പെടുന്ന ഭക്ഷണ പദാര്‍ത്ഥമാണ് പാല്‍. നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും പാലില്‍ അടങ്ങിയിരിയ്ക്കുന്നു. ദിവസവും കുറഞ്ഞത് ഒരു ഗ്ലാസ് പാല്‍ കുടിച്ചിരിക്കണം എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
പ്രായപൂര്‍ത്തിയായ, ഒരാള്‍ ദിവസേന 150 മില്ലിലിറ്റര്‍ പാല്‍ കുടിക്കുന്നത് നല്ലതാണ് . അന്നജം, കൊഴുപ്പ്, പ്രോട്ടീന്‍, കാല്‍സ്യം, നല്ല കൊളസ്ട്രോള്‍ തുടങ്ങിയവയെല്ലാം പാലില്‍ അടങ്ങിയിരിയ്ക്കുന്നു. നമ്മുടെ ശരീരത്തിനാവശ്യമായ പല ഘടകങ്ങളും പാലിലൂടെ ദ്രാവകരൂപത്തില്‍ തന്നെ ലഭിക്കുന്നു എന്നതാണ് പാല്‍ കുടിയ്ക്കുന്നതുകൊണ്ടുള്ള പ്രധാന പ്രയോജനം.
പാല്‍ പോലെ തന്നെ പാലുല്‍പ്പന്നങ്ങളും വളരെ പ്രധാനമാണ്. തൈര്, മോര് മുതലായ പ്രധാന പാലുല്‍പ്പന്നങ്ങള്‍ ദഹനത്തിന് ഏറെ സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിയ്ക്കുന്ന ബാക്ടീരിയകള്‍ ദഹനത്തിന് ഏറെ സഹായകമാണ്.
Also Read: Happiness Tips: ജീവിതത്തില്‍ സന്തോഷം നഷ്ടമായോ? ഈ പ്രതിവിധി ചെയ്യാം, എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും
എന്നാല്‍, ചിലപ്പോള്‍ പാല്‍ കുടിയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഹാ നികരമാവാറുണ്ട്. അതായത് ഇവിടെ ചിലപ്പോള്‍ പാല്‍ ആയിരിക്കില്ല വില്ലനാവുന്നത്. പാലിനൊപ്പമോ പാല്‍ കുടിയ്ക്കുന്നതിന് മുന്‍പോ അതിന് ശേഷമോ കഴിച്ച ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തിന് ദോഷകരമായി ഭവിച്ചത്.
അതായത്, പാലിനൊപ്പം കഴിയ്ക്കാന്‍ പാടില്ലാത്ത ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ട്. ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ചതിന് മുന്‍പോ ശേഷമോ പാല്‍ കുടിയ്ക്കരുത് എന്നര്‍ത്ഥം. ഏത് ഭക്ഷണസാധനങ്ങൾക്കൊപ്പമാണ് പാൽ കുടിയ്ക്കാന്‍ പാടില്ലാത്തത് എന്ന് അറിയാം...
1. ഉപ്പ് ചേര്‍ത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ചതിന് ശേഷം പാല്‍ കുടിയ്ക്കരുത്. ഇത് ദഹന പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും.
2. ഉഴുന്ന് പരിപ്പ് കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ കഴിച്ചതിന് ശേഷം പാല്‍ കുടിയ്ക്കരുത്. അതായത്, കുറഞ്ഞത് 2-3 മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം മാത്രമേ പാല്‍ കുടിയ്ക്കാവൂ. അല്ലെങ്കില്‍ വയറുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങൾക്കും കാരണമാകും.
3. തൈര് കഴിച്ചതിന് ശേഷം പാല്‍ കുടിയ്ക്കരുത്. അങ്ങിനെ ചെയ്‌താല്‍ വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ ഉണ്ടാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
4. നിങ്ങൾ മത്സ്യ മാംസാഹാരങ്ങള്‍ കഴിയ്ക്കുന്ന വ്യക്തിയാണ് എങ്കില്‍ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിച്ചതിന് ശേഷം പാല്‍ കുടിയ്ക്കുന്നത് ഒഴിവാക്കണം. ഇത്, ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുക മാത്രമല്ല വയറ്റിലെ പ്രശ്‌നങ്ങൾക്കും കാരണമാകും.
5 നാരങ്ങ ചേര്‍ത്ത വിഭവങ്ങള്‍, അല്ലെങ്കില്‍ പുളിയുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ കഴിച്ചതിന് ശേഷം പാൽ കുടിക്കാൻ പാടില്ല. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും.
ഒരു സമ്പൂര്‍ണ്ണ ആഹാരം എന്ന നിലയ്ക്ക് പാല്‍ ആരോഗ്യത്തിന് ഉത്തമാണ് എന്നിരുന്നാലും, ചില ഭക്ഷണ പദാര്‍ത്ഥങ്ങളുമായുള്ള പോരുത്തമില്ലായ്മ നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. അതിനാല്‍, പാല്‍ കുടിയ്ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...