Optical Illusion: ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന പൂച്ചയെ എത്ര തിരഞ്ഞാലും ശരി കണ്ടെത്താനാകില്ല, ശ്രമിച്ചു നോക്കൂ

Optical Illusion:  ചിത്രത്തില്‍ ഒരു പൂച്ച ഒളിച്ചിരിക്കുന്നുണ്ട്. അതിനെയാണ് കണ്ടെത്തേണ്ടത്‌.  പൂച്ചയെ കണ്ടെത്താന്‍ അനുവദിച്ചിരിയ്ക്കുന്ന സമയം 30 സെക്കന്‍ഡ് ആണ്.  ഈ  നിശ്ചിത സമയപരിധിക്കുള്ളിൽ പൂച്ചയെ കണ്ടെത്തണം, അതാണ് നിങ്ങള്‍ക്കുള്ള ടാസ്ക്....  

Written by - Zee Malayalam News Desk | Last Updated : Dec 7, 2022, 05:13 PM IST
  • ചിത്രത്തില്‍ ഒരു പൂച്ച ഒളിച്ചിരിക്കുന്നുണ്ട്. അതിനെയാണ് കണ്ടെത്തേണ്ടത്‌. നിങ്ങള്‍ക്ക് പൂച്ചയെ കണ്ടെത്താന്‍ സാധിക്കുമോ? ഒന്ന് ശ്രമിച്ചു നോക്കൂ...
Optical Illusion: ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന പൂച്ചയെ എത്ര തിരഞ്ഞാലും ശരി കണ്ടെത്താനാകില്ല, ശ്രമിച്ചു നോക്കൂ

 Optical Illusion: അടുത്തിടെയായി പ്റ്റിക്കൽ  ഇല്യൂഷന്‍  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്രേമികളുടെ ഇഷ്ട വിഷയമാണ്‌.  ഒരു ഹോബിയെന്ന നിലയിലാണ് പലരും ഇത്തരം ഒപ്റ്റിക്കൽ  ഇല്യൂഷന്‍ ചിത്രങ്ങളെ കാണുന്നത്. 

ചിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം നിശ്ചിത സമയത്തിനുള്ളില്‍ കണ്ടെത്തുക എന്നത്  പലര്‍ക്കും ഇഷ്ടപ്പെട്ട വിനോദമാണ്‌.  ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളാണ് അനുദിനം എത്തുന്നത്‌. ഇത്തരം ചിത്രങ്ങളില്‍ നോക്കി ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി തല  പുകയ്ക്കുന്നവരും ഏറെയാണ്‌.

Also Read:  Numerology Prediction: ഡിസംബറില്‍ ജനിച്ചവരാണോ? ഈ ഭാഗ്യങ്ങള്‍ നിങ്ങളെ കാത്തിരിയ്ക്കുന്നു  

ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ മുൻപിൽ കാണുന്ന  ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, നിങ്ങള്‍ നടത്തിയ കണ്ടെത്തലുകള്‍, നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എന്നിവ പരീക്ഷിക്കുക എന്നതാണ്.  ഇത്തരം ചിത്രങ്ങള്‍ക്ക് നല്‍കിയിരിയ്ക്കുന്ന  ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നത് വഴി  ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും വികസിക്കുന്നു എന്ന് പറയാം.  

Also Read:  RBI Monetary Policy Update: സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടി, ലോണ്‍ എടുത്തിട്ടുണ്ടെങ്കിൽ EMI കുത്തനെ കൂടും 

അത്തരത്തിലൊരു  ഒപ്റ്റിക്കൽ  ഇല്യൂഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. ഈ ചിത്രം കാഴ്ച്ചയില്‍ വളരെ ലളിതമാണ്. എന്നാല്‍ ഈ ചിത്രത്തില്‍ ഒരു വലിയ രഹസ്യം മറഞ്ഞിരിയ്ക്കുന്നുണ്ട്.  
 
ഒരു നാട്ടിന്‍പുറത്തിന്‍റെ ചിത്രമാണ്‌ ഇതെന്ന് ഒറ്റ നോട്ടത്തില്‍ പറയാം. കണ്ടാല്‍ നമുക്ക് സുപരിചിതമായ ഏതോ ഒരു  സ്ഥലം ആണ്  ഇതെന്ന് തോന്നാം.  ചെറിയ കുറ്റിച്ചെടി, ഉണങ്ങിയ പുല്ലുകള്‍ ഒരു ചെറിയ വഴി തുടങ്ങിയവ ഈ ചിത്രത്തില്‍ കാണാം. 

എന്നാല്‍, ഇതൊന്നുമല്ല നിങ്ങള്‍ക്ക് കണ്ടെത്തേണ്ടത്‌.  ചിത്രത്തില്‍ ഒരു പൂച്ച ഒളിച്ചിരിക്കുന്നുണ്ട്. അതിനെയാണ് കണ്ടെത്തേണ്ടത്‌. അതായത്, കുറ്റിക്കാടുകളുടെ നിറം കാരണം പൂച്ചയെ എളുപ്പത്തില്‍ ആര്‍ക്കും കണ്ടെത്താന്‍ സാധിക്കില്ല.  നിങ്ങള്‍ക്ക് പൂച്ചയെ കണ്ടെത്താന്‍ സാധിക്കുമോ? ഒന്ന് ശ്രമിച്ചു നോക്കൂ...  

പൂച്ചയെ കണ്ടെത്താന്‍ അനുവദിച്ചിരിയ്ക്കുന്ന സമയം 30 സെക്കന്‍ഡ് ആണ്.  ഈ  നിശ്ചിത സമയപരിധിക്കുള്ളിൽ പൂച്ചയെ കണ്ടെത്തണം, അതാണ് നിങ്ങള്‍ക്കുള്ള ടാസ്ക്....  നിശ്ചിത സമയത്തിനുള്ളില്‍ പൂച്ചയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിച്ചുവെങ്കില്‍ ഉറപ്പായും പറയാം  നിങ്ങള്‍ ഒരു ജീനിയസ് തന്നെ...!!  

എത്ര ശ്രമിച്ചിട്ടും പൂച്ചയെ കണ്ടെത്താന്‍ സാധിക്കുന്നില്ലേ? പൂച്ചയെ കണ്ടെത്താന്‍ സഹായിയ്ക്കാം...    നിങ്ങൾ ചിത്രത്തിന്‍റെ വലതുവശത്തേക്ക് നോക്കുക, അവിടെ കുറേ കല്ലുകള്‍ കാണുവാന്‍ സാധിക്കും, അതിന്‍റെ സമീപത്തായി നിങ്ങള്‍ക്ക് മറഞ്ഞിരിയ്ക്കുന്ന പൂച്ചയെ കാണുവാന്‍ സാധിക്കും.  

നിങ്ങൾക്ക് ഇപ്പോഴും പൂച്ചയെ കൃത്യമായി കണ്ടെത്താന്‍ സാധിക്കുന്നില്ല എങ്കില്‍ ചുവടെയുള്ള ചിത്രം ശ്രദ്ധിക്കൂ, ചിത്രത്തിൽ പൂച്ചയെ നിങ്ങള്‍ക്ക് കാണുവാന്‍  സാധിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News