പല്ല് തേക്കുമ്പോൾ പലരിലും മോണയിൽ നിന്ന് രക്തസ്രാവം ഉണ്ടാകാറുണ്ട്. പലപ്പോഴും ഭൂരിഭാ​ഗം ആളുകളും അത് അവഗണിക്കാറാണ് പതിവ്. എന്നാൽ ഈ പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ അത് കൂടുതൽ വഷളാകും. നിങ്ങളുടെ പല്ലിൽ രക്തസ്രാവമുണ്ടെങ്കിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ലളിതമായ പരിഹാരങ്ങളുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മോണയിൽ രക്തസ്രാവം ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ശക്തിയായി പല്ല് തേക്കുക, ആന്തരിക പ്രശ്നങ്ങൾ, മോണയിലെ ചെറിയ മുറിവുകൾ അങ്ങനെ കാരണങ്ങൾ പലതാകാം. എത്രയും വേഗം ഈ പ്രശ്നത്തിന് പ്രതിവിധി എടുക്കുന്നോ നിങ്ങളുടെ പല്ലുകളുടെ ആരോ​ഗ്യത്തിന് അത്രയും നല്ലത്.


ALSO READ: ലോക ചോക്ലേറ്റ് ദിനത്തിന്റെ ചരിത്രവും പ്രധാന്യവും അറിയാം


മോണ ശരിയായ രീതിയിൽ വൃത്തിയാക്കാത്തതിനാൽ രക്തസ്രാവമുണ്ടാകും. പല്ലുകൾക്കിടയിൽ കുടുങ്ങിയ ഭക്ഷണത്തിൻ്റെ അംശങ്ങൾ നീക്കം ചെയ്യാൻ ഡെന്റൽ ഫ്ലോസ് ഉപയോഗിക്കുന്നതിന് പുറമെ നിങ്ങൾ ദിവസത്തിൽ രണ്ടുതവണ ബ്രഷ് ചെയ്യുകയോ ഫ്ലോസ് ചെയ്യുകയോ ചെയ്യണം. വൃത്തിയായി സൂക്ഷിച്ചാൽ മോണയും ആരോഗ്യത്തോടെയിരിക്കും.


വായ വൃത്തിയാക്കാൻ ബ്രഷ് മാത്രം മതിയാകില്ല. നന്നായി വൃത്തിയാകണമെങ്കിൽ വായ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് കഴുകണം. ഇത് മോണയിൽ രക്തസ്രാവം ഉണ്ടാകുന്നത് തടയും. കഴുകുമ്പോൾ അത് വയറിലേയ്ക്ക് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സിഗരറ്റ്, ബീഡി, ഹുക്ക തുടങ്ങിയവ വലിക്കുന്നതിനുള്ള ആസക്തി യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരികയാണ്. ഇത് ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല, മോണയെയും ബാധിക്കുന്ന ഒന്നാണ്. മോണയിൽ നിന്നുള്ള രക്തസ്രാവം തടയണമെങ്കിൽ ഈ ദുശ്ശീലം ഉടനടി നിർത്തുകയാണ് വേണ്ടത്.


പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പോഷകമാണ് വിറ്റാമിൻ സി. നിങ്ങൾ ഈ പോഷകത്തിന്റെ അളവ് വർദ്ധിപ്പിക്കുകയാണെങ്കിൽ  മോണയിലെ രക്തസ്രാവം തടയുകയെന്നത് വളരെ എളുപ്പമാകും. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഓറഞ്ച്, നാരങ്ങ, ചെറി, കാരറ്റ് എന്നിവയുടെ ഉപയോഗം വർദ്ധിപ്പിക്കുകയും വേണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.