Skin Care at 40: ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ നമ്മുടെ ശരീരത്തിനും ചർമ്മത്തിനും സംഭവിക്കുന്ന ദോഷകരമായ പ്രശനങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികമാരും ശ്രദ്ധ നൽകാറില്ല. ചെറിയ ചെറിയ  ചര്‍മ്മ പ്രശ്നങ്ങള്‍ ഏറെ ദോഷം  ചെയ്യുന്ന അവസ്ഥയില്‍ എത്തിയ ശേഷം മാത്രമേ ഒട്ടു മിക്ക ആളുകളും ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിക്കാറുള്ളൂ...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Mustard Seeds For Premature Greying: നരച്ച മുടി കറുപ്പിക്കാം, ഈ ഐഡിയ പ്രയോഗിച്ചു നോക്കൂ 


എന്നാല്‍, എത്ര ജോലിത്തിരക്കുകൾ ഉണ്ടെങ്കിലും നമ്മുടെ നിത്യ ജീവിതത്തിൽ  ആരോഗ്യ, സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ അത് ഉറപ്പായും പലരീതിയിലും നമുക്ക് ദോഷം ചെയ്യും. ആരോഗ്യപ്രശ്നങ്ങൾ എന്തുതന്നെയായാലും  അത് ആദ്യം പ്രത്യക്ഷമാകുന്നത് ചര്‍മ്മത്തിൽ തന്നെയാണ്, അതിനാല്‍ ആരോഗ്യവും ചര്‍മ്മ സംരക്ഷണവും ഏറെ പ്രധാനമാണ്.   


Also Read:  White Hair: വെളുത്ത മുടി കറുപ്പിക്കാം, ഈ അടുക്കള നുറുങ്ങ് ഒന്ന് പരീക്ഷിക്കൂ


രാവിലെ ചർമ്മത്തെ പരിപാലിക്കുന്നത് പോലെ പ്രധാനമാണ് രാത്രിയിലെ ചർമ്മ സംരക്ഷണം. പകല്‍ സമയങ്ങളില്‍ നമുക്കറിയാം, സൂര്യ കിരണങ്ങള്‍ ഏറ്റ് നമ്മുടെ ചര്‍മ്മത്തിന്‍റെ സ്വാഭാവിക സൗന്ദര്യം പെട്ടെന്ന് തന്നെ നഷ്ടമാവുന്നു. അതിനാല്‍, നാം സണ്‍സ്ക്രീന്‍ പുരട്ടാനും ചര്‍മ്മത്തിന് അനുയോജ്യമായ ലോഷനുകള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കും.


 എന്നാല്‍, പകല്‍ നല്‍കുന്ന ചര്‍മ്മ സംരക്ഷണത്തേക്കാള്‍ ഏറെ പ്രയോജനകരമാണ് രാത്രിയില്‍ നല്‍കുന്ന ചര്‍മ്മ സംരക്ഷണം. രാത്രിയിൽ നിങ്ങൾ ചർമ്മത്തിൽ ഒന്നും പുരട്ടിയില്ലെങ്കിൽ, അത് നിങ്ങളുടെ ചർമ്മത്തെ ബാധിക്കുന്നു. മറുവശത്ത്, ചർമ്മത്തിന് വേണ്ടത്ര പരിപാലനം നല്‍കിയില്ല എങ്കില്‍ ചർമ്മം അകാലത്തിൽതന്നെ ചുക്കി ചുളിയാന്‍ ആരംഭിക്കും. നിങ്ങളുടെ ചർമ്മം വളരെക്കാലം ചെറുപ്പമായി തുടരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഉറങ്ങാൻ പോകുന്നതിനുമുമ്പ്, ഈ ചെറിയ പൊടിക്കൈ ചെയ്തുനോക്കൂ, നിങ്ങളുടെ ചർമ്മം എന്നും ചെറുപ്പമായി നിലനിൽക്കും. 
 
കറ്റാർ വാഴ കൊണ്ട് മസാജ്


മുഖം എന്നും  ചെറുപ്പമായി നിലനിർത്താൻ കറ്റാർ വാഴ വളരെ നല്ലൊരു ഒപ്ഷനാണ്. കറ്റാർ വാഴ ജെല്‍ മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യുക. ഒരു രാത്രി മുഴുവൻ ഈ ജെല്‍ മുഖത്ത് ഇരിക്കട്ടെ... ഇപ്രകാരം തുടര്‍ച്ചയായി ചെയ്യുന്നത് നിങ്ങളുടെ ചർമ്മം എന്നും  സുന്ദരവും ചെറുപ്പവുമായിരിക്കാന്‍ സഹായിയ്ക്കും. 


വെളിച്ചെണ്ണ


നാഭിയില്‍ വെളിച്ചെണ്ണ പുരട്ടി ഉറങ്ങാം. അതിന്‍റെ ഗുണം നിങ്ങള്‍ക്ക് ചർമ്മത്തിലും ദൃശ്യമാകും. അതെ, ഉറങ്ങുന്നതിന് മുമ്പ് നാഭിയില്‍ വെളിച്ചെണ്ണ പുരട്ടി ഉറങ്ങുകയാണെങ്കിൽ ചർമ്മം മൃദുവും തിളക്കവുമാകും. ഇതുകൂടാതെ, നിങ്ങൾക്ക് വെളിച്ചെണ്ണ മുഖത്ത് പുരട്ടാം. ചർമ്മത്തില്‍ ജലാംശം നിലനിർത്തുക മാത്രമല്ല, വെളിച്ചെണ്ണയിൽ ആന്‍റി - ഏജിംഗ് ഗുണങ്ങള്‍ ഉണ്ട്. ഇത് ചര്‍മ്മത്തെ എന്നും ചെറുപ്പമാക്കി നിര്‍ത്തുന്നു.
 
ബദാം ഓയിൽ


നാഭിയില്‍ പുരട്ടാന്‍ ബദാം ഓയിലും ഉപയോഗിക്കാം. ഇതിനായി ആദ്യം ബദാം ഓയിൽ വളരെ ചെറുതായി ചൂടാക്കുക. ഇതിനുശേഷം, ഈ എണ്ണ തുള്ളികൾ നാഭിയില്‍ ഒഴിയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ചർമ്മം വളരെക്കാലം ചെറുപ്പമായി നിലനിൽക്കും.
 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.