Tea Leaves For White Hair: മുടി നരയ്ക്കുന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. എന്നാല്‍, അകാല നര എന്നത് പ്രശ്നമാണ്. അത് ചികിത്സിക്കേണ്ടതും പരിഹാരം കണ്ടെത്തേണ്ടതുമാണ്.
നരച്ച മുടി ചിലർക്ക് അറിവിന്‍റെ അടയാളവും ചിലര്‍ക്ക് ആശങ്കയ്ക്ക് കാരണവുമെന്നാണ് പറയപ്പെടുന്നത്. നരച്ച മുടി കാണുന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്. എന്നും ചെറുപ്പമായിരിക്കുക എന്നത് പ്രവര്‍ത്തികമല്ല എങ്കിലും 20-കളിൽ മുടി നരയ്ക്കുന്നത് അസാധാരണമാണ്. അതിനാണ് ശരിയായ ചികിത്സ ആവശ്യമായി വരുന്നത്.
Also Read: Happiest State In India: ദേശീയ സന്തോഷ സൂചികയില്‍ ഒന്നാമത് ഈ സംസ്ഥാനം!!
അകാല നരയ്ക്കുള്ള പ്രധാന കാരണങ്ങള്‍ അറിയാം
അകാല നരയ്ക്ക് കാരണങ്ങള്‍ പലതാണ്. പ്രധാനമായും ജനിതക കാരണങ്ങളാണ്. ഇത്തരത്തില്‍ അകാലത്തില്‍ മുടി നരയ്ക്കുന്നതിനുള്ള പ്രധാന കാരണം പാരമ്പര്യമാണ്. മാതാപിതാക്കളുടെ മുടി വേഗം നരച്ചുവെങ്കില്‍ ചികിത്സ കൊണ്ടോ പ്രത്യേക പരിചരണം കൊണ്ടോ പ്രയോജനം ലഭിക്കാന്‍ ഇടയില്ല.
Also Read: Pregnant Woman and Surya Grahan: സൂര്യഗ്രഹണ സമയത്ത് ഗർഭിണികൾ ഈ ജോലികള്‍ ചെയ്യുന്നത് നിഷിദ്ധം
മുടിയിലെ മെലാനിൻ നഷ്ടപ്പെടുന്ന അവസരത്തിലാണ് മുടി നരയ്ക്കുന്നത്. സൂര്യപ്രകാശം, മാനസിക സമ്മർദ്ദം, പുകവലി എന്നിവ മുടി നരയ്ക്കുന്നതിന് കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ പോഷകാഹാര കുറവ് മുടി വേഗത്തില്‍ നരയ്ക്കുന്നതിന് കാരണമാകുന്നു. വിറ്റാമിൻ ബി 12, ഇരുമ്പ്, ചെമ്പ്, സിങ്ക് എന്നിവയുടെ കുറവ്, ഹോർമോൺ തകരാറുകൾ എന്നിവയും അകാല നരയ്ക്ക് വഴി തെളിയ്ക്കും.
ഇന്നത്തെ കാലത്ത് നമുക്കറിയാം വളരെ ചെറിയ പ്രായത്തില്‍ തന്നെ മുടി നരയ്കാന്‍ ആരംഭിക്കുന്നു. ഇന്ന് യുവാക്കളില്‍ നല്ലൊരു പങ്കും ഈ പ്രശ്നം നേരിടുന്നു. ആ ഒരു സാഹചര്യത്തിൽ, പ്രകൃതി ദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ വെളുത്ത മുടി എങ്ങിനെ കറുപ്പിക്കാം എന്ന് നോക്കാം. ഇതിന് ആവശ്യമായി വേണ്ടത് അല്പം തേയിലയാണ്.
തേയില പ്രകൃതിദത്ത ഹെയർ ഡൈയായി കണക്കാക്കപ്പെടുന്നു. ഇത് ഉപയോഗിക്കുന്നതിന്, ആദ്യം ഒരു പാത്രത്തിൽ അല്പം വെള്ളം ചൂടാക്കുക, ഇപ്പോൾ അതിൽ ഏകദേശം 5 സ്പൂണ്‍ തേയിലപ്പൊടി അല്ലെങ്കില്‍ 6 ടീ ബാഗുകളോ ഇടുക. ഇത് നന്നായി തിളപ്പിച്ച ശേഷം തണുപ്പിക്കാൻ വയ്ക്കുക. ഇത് തലയിൽ പുരട്ടി ഏകദേശം 45 മിനിറ്റ് ഉണങ്ങാൻ വയ്ക്കുക. ഇനി ശുദ്ധജലത്തിൽ മുടി കഴുകുക.ആഴ്ചയിൽ രണ്ടു തവണ ഇത് ആവര്‍ത്തിക്കാം. ഇത് പുരട്ടുന്നതിലൂടെ മുടിക്ക് കറുപ്പും ബലവും ലഭിക്കും. വെളുത്ത മുടി എളുപ്പത്തിൽ കറുപ്പിക്കാൻ കഴിയുന്ന പ്രകൃതിദത്തമായ വഴിയാണ് ഇതെന്ന് പറയാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...