Night Skin Care: പകല്‍ സമയത്തെ തിരക്ക് മൂലം നിങ്ങളുടെ ചര്‍മ്മത്തിന് വേണ്ടത്ര പരിചരണം നല്‍കാന്‍ സാധിച്ചില്ല എങ്കില്‍ വിഷമിക്കേണ്ട, പരിഹാരമുണ്ട്. രാത്രിയിലും നല്‍കാം ചര്‍മ്മത്തിന് സംരക്ഷണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അന്തരീക്ഷ മലിനീകരണം നമ്മുടെ ചര്‍മ്മത്തിന് ചെയ്യുന്ന ദോഷം ചെറുതല്ല. ചര്‍മ്മത്തിന്‍റെ നിറം മങ്ങുക മാത്രമല്ല, തിളക്കവും നഷ്ടപ്പെടുന്നു. ഈ പ്രശ്നത്താല്‍ വിഷമിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍  
ഒരു ചെറിയ വീട്ടു വൈദ്യം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നത് വഴി ഇതിന് പരിഹാരം കണ്ടെത്താം.


Also Read:  Weekly Career Horoscope December 11-17: വിജയം ഈ രാശിക്കാരുടെ കൈത്തുമ്പില്‍!! ജോലിയുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ?  
 
നിങ്ങൾ വിപണിയിൽ നിന്നുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇത് ശ്രദ്ധിക്കൂ... വിപണിയില്‍ ലഭിക്കുന്ന ധാരാളം കെമിക്കല്‍സ് അടങ്ങിയ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍  അല്‍പ സമയത്തേയ്ക്ക് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍ക്കാം എന്നാല്‍, പിന്നീട് അത് നിങ്ങളുടെ ചര്‍മ്മത്തിന് വലിയ ദോഷമാവും വരുത്തുക. ആ അവസരത്തില്‍ നമ്മുടെ അടുക്കളയില്‍ ലഭിക്കുന്ന ചില സാധനങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ഫേസ് പാക്ക് നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്‌. 


Also Read:  Benefits of Wearnig Black Thread: ശരീരത്തില്‍ കറുത്ത ചരട് കേട്ടുന്നതിന്‍റെ അത്ഭുതകരമായ ഗുണങ്ങൾ 


ഈ മാന്ത്രിക ഫേസ് പാക്ക് എങ്ങിനെ ഉണ്ടാക്കാം? 


ഈ ഫേസ് പാക്ക് ഉണ്ടാക്കാനും അതേപോലെ തന്നെ ഉപയോഗിക്കാനും എളുപ്പമാണ്. ഇത് തയ്യാറാക്കാന്‍ വേണ്ടത് അല്പം മഞ്ഞളും പാലുമാണ്....!! 


മഞ്ഞള്‍: ദിവസം മുഴുവൻ പൊടിയും അഴുക്കും ഏല്‍ക്കുന്നതുവഴി നിങ്ങളുടെ ചർമ്മം  ഏറെ വൃത്തിഹീനമാകും. മഞ്ഞൾ നമ്മുടെ മുഖത്തെ അഴുക്ക് വൃത്തിയാക്കുക മാത്രമല്ല ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യും. തൽക്ഷണം മുഖത്തിന് തിളക്കം നല്‍കാന്‍ മഞ്ഞള്‍ സഹായകമാണ്. അതിനാലാണ് വിവാഹത്തിന് മുമ്പ് വധുവിന് മഞ്ഞൾ പുരട്ടുന്നത്. നമ്മുടെ ചർമ്മത്തിന് വൃത്തിയും ആരോഗ്യവും നിലനിർത്തുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ മഞ്ഞളിനുണ്ട്. പാടുകൾ നീക്കം ചെയ്യുന്നതിനും മുഖക്കുരു കുറയ്ക്കുന്നതിനും ഇത് ഫലപ്രദമാണ്, എന്നാൽ മുഖത്ത് 10 അല്ലെങ്കിൽ 15 മിനിറ്റിൽ കൂടുതൽ നേരം മഞ്ഞൾ പുരട്ടരുതെന്നും ഏതെങ്കിലും തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങൾ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ പായ്ക്ക് കഴുകിക്കളയാന്‍ ശ്രദ്ധിക്കുക.


പച്ച പാൽ: കാച്ചാത്ത പാല്‍ നമ്മുടെ ചർമ്മത്തിന് വളരെ നല്ലതാണ്. ഇത് മുഖത്തിന് തിളക്കം നൽകുകയും പാടുകൾ കുറയ്ക്കുകയും ചെയ്യുന്നു. പാല്‍ ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നു. കൂടാതെ, മുഖക്കുരു ഉണ്ടെങ്കില്‍ അതിനുള്ള പരിഹാരമാണ് പച്ച പാല്‍.  


ഫേസ് പാക്ക്  ഉണ്ടാക്കുന്ന വിധം, ആവശ്യം വേണ്ട സാധനങ്ങള്‍ 


പച്ച പാൽ - 4 സ്പൂൺ
മഞ്ഞള്‍  - 1 ടീസ്പൂൺ


ആദ്യം ഒരു പാത്രത്തിൽ രണ്ട് ചേരുവകളും നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. രാവിലെ മുഖത്ത് വലിയ മാറ്റം പ്രകടമായിരിയ്ക്കും... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.