ഭക്ഷണത്തിൽ ഉപ്പ് ചേർക്കുന്ന ശീലമുള്ള പലരെയും നിങ്ങൾ കണ്ടിട്ടുണ്ടാകും. ചിലർ മോരിൽ ഉപ്പ് ചേർത്ത് കുടിക്കാറുണ്ട്. ഈ രീതിയിൽ, നിങ്ങൾ പതിവായി ഭക്ഷണത്തിൽ ഉപ്പ് ചേർക്കുന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്ഷണത്തിൽ കൂടുതൽ ഉപ്പ് ചേർക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ വർദ്ധിപ്പിക്കും. അമിതമായി ഉപ്പ് കഴിക്കുന്നത് രക്തസമ്മർദ്ദം, ഹൃദയ പ്രശ്നങ്ങൾ, പ്രതിരോധശേഷി എന്നിവയെ ദോഷകരമായി ബാധിക്കുന്നു. ഉപ്പ് അമിതമായി കഴിക്കുന്നത് ശരീരത്തിന്റെ അവശ്യ അവയവങ്ങളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനൊപ്പം അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്നു. 


ALSO READ: ഒമേ​ഗ 3 സ്ത്രീകളുടെ ആരോ​ഗ്യത്തിൽ പ്രധാനമാകുന്നത് എന്തുകൊണ്ട്?


അമിതമായി ഉപ്പ് കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ


- അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിന്റെ ആന്തരിക അവയവങ്ങളിലെ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. മാത്രമല്ല, ഇത് ശരീര ഭാഗങ്ങളിൽ നീരിനും വീക്കത്തിനും കാരണമാകും.


- അമിതമായ ഉപ്പ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. 


- ഉപ്പ് അമിതമായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.


- പതിവായി ഉപ്പ് അധികമായി കഴിക്കുന്ന ആളുകൾക്ക് അവരുടെ ലൈംഗിക ജീവിതത്തിലും പ്രശ്നങ്ങളുണ്ടാകാൻ സാധ്യത കൂടുതലാണ്.


- ഉപ്പ് അധികമായി കഴിക്കുന്നത് വൃക്കകളെ തകരാറിലാക്കും. ദീർഘകാലം ഉപ്പ് കൂടുതലായി കഴിക്കുന്നത് വൃക്കയുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും.


- ഉപ്പ് അമിതമായി കഴിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. ആവശ്യമായ ഉറക്കം ലഭിക്കാതിരുന്നാൽ അത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.