ജീവിതലക്ഷ്യം കൈവരിക്കാൻ ഏറ്റവും പ്രധാനമായി വേണ്ടത് മനസ്സാന്നിധ്യമാണ്. ശക്തമായ മാനസാന്നിധ്യമുള്ള ഒരു വ്യക്തിക്ക് മാത്രമേ ഏത് പ്രതിസന്ധികളെയും മറികടന്ന് തന്റെ ലക്ഷ്യത്തിലെത്താൻ സാധിക്കു. എന്നാൽ എന്താണ് ഈ മനശക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരും പറയാറുള്ള ഒരു കാര്യമാണ് ഞാൻ മെഡലി വളരെ സ്ട്രോങ്ങ് ആണ് എന്ന്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിൽ മാനസികമായി നല്ല ശക്തിയുള്ള  വ്യക്തികൾക്ക് പൊതുവായി കണ്ടുവരുന്ന ചില ഗുണങ്ങൾ ഉണ്ട്. അതേക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. ഈ ഗുണങ്ങൾ നിങ്ങൾക്കും ഉണ്ടെങ്കിൽ നിങ്ങളും മനശക്തിയുള്ള ഒരു വ്യക്തിയാണ് എന്ന് പറയാം. ജീവിതത്തിലെപ്പോഴും നല്ല കാര്യങ്ങൾ മാത്രമേ നടക്കാവൂ എന്ന് നമുക്ക് വാശി പിടിക്കാൻ കഴിയില്ല. 


സുഖവും ദുഃഖവും ചേർന്നതാണല്ലോ ജീവിതം. എന്നാൽ നമുക്കു മുന്നിൽ വരുന്ന പ്രതിസന്ധികളെ എങ്ങനെ മറികടക്കണം എന്നത് നമ്മുടെ കയ്യിലാണുള്ളത്. പ്രതിസന്ധിഘട്ടങ്ങളിൽ വീണുപോകാൻ എളുപ്പമാണ്. എന്നാൽ അതിനേ ധൈര്യത്തോടെ നേരിട്ട് മുന്നോട്ടുപോകാൻ സാധിക്കുന്നവർ വിരളമായിരിക്കും. 


ALSO READ: ഇടയ്ക്കിടെയുള്ള ദാഹം സാധാരണ കാര്യമല്ല; അസുഖത്തിന്റെ ലക്ഷണമാകാം!


അത്തരത്തിൽ ഏതൊരു പ്രശ്നത്തെയും നേരിടാനുള്ള ധൈര്യവും കഴിവും നിങ്ങൾക്കുണ്ടോ? പ്രശ്നങ്ങളെ സ്വയം ധൂലികരിക്കാനും പോംവഴി കണ്ടെത്താനും നിങ്ങൾക്ക് കഴിയാറുണ്ടോ? എങ്കിൽ നിങ്ങൾ നല്ല മനശക്തിയുള്ള ഒരു വ്യക്തി തന്നെയാണ്. കൂടാതെ നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളും ജീവിത സാഹചര്യങ്ങളുമായി വേഗത്തില്‍ ഇഴുകി ചേരാന്‍ സാധിക്കുന്നതും നിങ്ങള്‍ മെന്റലി സ്‌ട്രോംഗ് ആണ് എന്നതിന്റെ ലക്ഷണം തന്നെയാണ്. 


ചിലര്‍ക്ക് എല്ലാ സാഹചര്യത്തിലും ഒരുപോലെ ജീവിതം നയിക്കാന്‍ സാധിക്കാറില്ല. ചിലയിടത്ത് ഇവര്‍ അസ്വസ്ഥതയെങ്കിലും പ്രകടിപ്പക്കും. അല്ല എന്നുണ്ടെങ്കിൽ ആ സാഹചര്യമോ സ്ഥലമോ മാറണമെന്ന് നിരന്തരം ഉള്ള തോന്നലിൽ അസ്വസ്ഥരാവുകയും എത്രയും പെട്ടെന്ന് ആ സാഹചര്യത്തിൽ നിന്നും മാറാനും ശ്രമിക്കും.


എന്നാല്‍, മെന്‌റലി സ്‌ട്രോംഗ് ആയിട്ടുള്ള ആളുകളാണെങ്കില്‍ എല്ലാം തരണം ചെയ്യുകയും അതുപോലെ, അവസ്ഥയുമായി വേഗത്തില്‍ പൊരുത്തപ്പെട്ട് ജീവിക്കുകയും ചെയ്യും. ഇത്തരം വ്യക്തികൾ പലപ്പോഴും പോസിറ്റീവായുള്ള ഒരു ആറ്റിട്യൂടാണ് ജീവിതത്തോട് കാണിക്കുക. എന്തൊരു പ്രശ്നം മുന്നിൽ വന്നാലും അതിന്റെ നല്ല വശം കാണാൻ ശ്രമിക്കും.


എല്ലാ കാര്യത്തിലും അതിന്റേതായ പോസിറ്റവ് സൈഡ് കണ്ടെത്തുന്നവരായിരിക്കും ഇവര്‍. ആരൊക്കെ എന്തൊക്കെ പറഞ്ഞ് തകര്‍ക്കാന്‍ ശ്രമിച്ചാലും സ്വന്തം കഴിവില്‍ ഇവര്‍ നന്നായി  വിശ്വാസം അര്‍പ്പിക്കുന്നു. അതിനാല്‍, ഇവര്‍ക്ക് ഏത് പ്രതിസന്ധിയും തരണം ചെയ്യാന്‍ സാധിക്കും. മാത്രമല്ല ഇത്തരത്തിൽ എല്ലാ കാര്യത്തിലും പോസിറ്റീവ് വശം കാണുന്നതിനാല്‍ ഇവരുടെ മനസ്സും ശാന്തമായിരിക്കും. കാര്യങ്ങളെ അതിന്റേതായ രീതിയില്‍ മനസ്സിലാക്കി മുന്നേറാനും ഇവര്‍ക്ക് കഴിയും.


മാത്രമല്ല തോൽവി എന്ന സംഭവം ഇവരെ ഒട്ടും ബാധിക്കില്ല. ഇന്നത്തെ കാലത്ത് പലര്‍ക്കും സാധിക്കാത്ത ഒന്നാണ് തോല്‍വികള്‍ നേരിടുക എന്നത്. എന്നാല്‍ മെന്റലി സ്‌ട്രോംഗ് ആയിട്ടുള്ള വ്യക്തി തന്റെ പരാജയങ്ങളെ ജീവിതത്തിന്റെ ഭാഗമായിതന്നെ കണക്കിലെടുക്കാന്‍ സാധിക്കുന്നതാണ്. മുന്നോട്ടുള്ള ജീവിതത്തിന് ഈ തോൽവികളെ ആയിരിക്കും അവർ ചവിട്ടുപടികളായി ഉപയോഗിക്കുക. തോൽവിയിൽ നിന്നും എന്തെല്ലാം പഠിക്കാം എന്നത് അവർക്ക് മനസ്സുകൊണ്ട് വായിച്ചെടുക്കാൻ കഴിയും.


ഓരോ പരാജയത്തില്‍ നിന്നും പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറാനുള്ള ആര്‍ജ്ജവം ഇവര്‍ക്ക് ഉണ്ടായിരിക്കും. അതിനാല്‍, ഇവര്‍ തോല്‍വികളില്‍ തളരാതെ, അതില്‍നിന്നും ഉയരാന്‍ ശ്രമിക്കുന്നവരായിരിക്കും. പൊതുവേ നല്ല അച്ചടക്കമുള്ള ഒരു ജീവിതമായിരിക്കും ഇത്തരക്കാർ നയിക്കുക. നല്ല മെന്റലി സ്‌ട്രോംഗ് ആയിട്ടുള്ളവര്‍ക്ക് കുറച്ച് സെല്‍ഫ് ഡിസിപ്ലിനും ഉണ്ടായിരിക്കും എന്നാണ് പറയുന്നത്. 


കൃത്യമായി തീരുമാനം എടുക്കുന്നതിനും അതുപോലെ, കാര്യങ്ങളെ അതിന്റേതായ ഗൗരവത്തില്‍ മനസ്സിലാക്കി എടുക്കാനുള്ള ശേഷിയും ഇവര്‍ക്ക് ഉണ്ടായിരിക്കും. ഇവർ ജോലിയിടങ്ങളിൽ കൃത്യത പാലിക്കുന്നവരും,  അച്ചടക്കം പാലിക്കാന്‍ ശ്രമിക്കുന്നവരും ആയിരിക്കും. ജോലിയിലെ പെര്‍ഫക്ഷന്‍ ഇവര്‍ക്ക് ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്. തന്നെ ഏൽപ്പിച്ച ജോലി എന്തായിരുന്നാലും അവർ പരമാവധി നല്ലതാക്കി തന്നെ അത് ചെയ്തു തീർക്കാനായി ശ്രമിക്കും.


 മാത്രമല്ല നല്ല ലക്ഷ്യബോധം ഉള്ളവർ ആയിരിക്കും. ആരായി തീരണം തനിക്ക് ജീവിതത്തിൽ എന്തെല്ലാം നേടണം. അതിനായി ഏതൊക്കെ വഴികളിലൂടെ സഞ്ചരിക്കണം എന്ന കാര്യത്തിൽ കൃത്യമായ ബോധം ഇവർക്ക് ഉണ്ടാകും. ജീവിതത്തില്‍ തനിക്ക് എന്താകണമെന്നും എന്തെല്ലാം കാര്യങ്ങള്‍ തന്റെ നേട്ടത്തിനായി ചെയ്യണം എന്നും ഇവര്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കും. 


നേട്ടത്തിലും ലക്ഷ്യത്തിനുമായി മുന്നേറുമ്പോള്‍ ഏത് പ്രതിസന്ധികളേയും തളണം ചെയ്ത് മുന്നേറാന്‍ ഇവര്‍ക്ക് സാധിക്കും. അതുപോലെ, ഓരോന്നിനും കൃത്യമായ പ്ലാനും ഐഡിയയും ഇവരുടെ പക്കല്‍ ഉണ്ടായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.