Jaggery Benefit: കിടക്കുന്നതിന് മുൻപ് പാലിൽ ശർക്കര ചേർത്ത് കുടിക്കൂ! ഗുണങ്ങൾ ഏറെ
Benefits of MIlk with Jaggery: നിങ്ങൾ പാലിൽ പഞ്ചസാരയാണ് ചേർക്കുന്നതെങ്കിൽ ഇനി നിങ്ങൾ ശർക്കര ഉപയോഗിച്ചു നോക്കൂ. ഇതിലൂടെ നിങ്ങളുടെ ഭാരം നിയന്ത്രണത്തിലാകും. ഇത് മാത്രമല്ല പാലിൽ ശർക്കര ചേർത്ത് കുടിക്കുന്നത് കൊണ്ട് വേറെയും നിരവധി ഗുണങ്ങൾ ഉണ്ട് അതെന്താണെന്ന് അറിയാം..
Benefits of MIlk with Jaggery: പാൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. പാൽ വെറുതെ കൂടിക്കണോ അതോ അതിൽ എന്തെങ്കിലും ചേർത്ത് കൂടിക്കണോ എന്നത് ഇന്നും സംശയമുള്ള കര്യം തന്നെയാണ് അല്ലെ? സത്യം പറഞ്ഞാൽ ഇതിനെക്കുറിച്ച് ഓരോരുത്തർക്കും അവരവരുടെതായ അഭിപ്രായമാണ്.
നിങ്ങൾ പലതവണ കേട്ടിട്ടുള്ള ചോദ്യമായിരിക്കും പാലിൽ എന്ത് ചേർത്ത് കുട്ടിച്ചാൽ ആരോഗ്യത്തിന് നല്ലതായിരിക്കും എന്നത്. എന്നാൽ ചിലർ പറയുന്നത് പാലിൽ ഒന്നും ചേർക്കാതെ തനി പാൽ കൂടിക്കുന്നതാണ് കൂടുതൽ നല്ലതെന്ന്. എന്നാൽ പ്രായമായ ചിലർ പാലിനൊപ്പം ശർക്കര ചേർത്ത് കുടിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും അല്ലെ. അതേ പാലും ശർക്കരയും ചേർന്നുള്ള മിശ്രിതം ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.
Also Read: Health Tips: കൊറോണ സമയത്ത് കരിക്കിൻ വെള്ളം കുടിക്കൂ.. ഗുണങ്ങൾ ഏറെ!
ശർക്കര രുചിക്കൊപ്പം ആരോഗ്യത്തിനും ഒരു നിധിക്കൂട്ട് തന്നെയാണ്. ഇത് കഴിക്കുന്നതിലൂടെ വായ്ക്ക് രുചി മാത്രമല്ല പല രോഗങ്ങൾക്കും പരിഹാരം നൽകുന്നു. പാലിൽ ശർക്കര ചേർത്ത് കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ അറിഞ്ഞ ശേഷം നിങ്ങളും ഇത് കഴിക്കുന്നത് ഒരിക്കലും ഒഴിവാക്കില്ല. എന്നാൽ അറിയാം പാലിൽ ശർക്കര ചേർത്ത് കൂടിക്കുന്നതിന്റെ ഗുണങ്ങൾ..
രക്തം ശുദ്ധീകരിക്കപ്പെടും, ഊർജ്ജം വർധിക്കും
ശർക്കര കഴിക്കുന്നതിലൂടെ നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുകയും പാൽ ശരീരത്തിൽ ഊർജ്ജം നിലനിർത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ എല്ലാ ദിവസവും ഉറങ്ങുന്നതിനുമുമ്പ് പാലിൽ ശർക്കര ചേർത്ത് കുടിക്കുന്നത് നല്ലതാണ്.
Also Read: Lockdown സമയത്ത് ഈ സാധനങ്ങൾ നിങ്ങൾക്ക് online വഴി വാങ്ങാൻ കഴിയില്ല, ശ്രദ്ധിക്കുക!
ദഹനം നന്നായിരിക്കും
ശർക്കര കഴിക്കുന്നതിലൂടെ ദഹന പ്രവർത്തനങ്ങൾ മെച്ചപ്പെടും. വയറിൽ ഗ്യാസ് വരുന്ന പ്രശനത്തിനും പരിഹാരമാകും. ചില ആളുകൾക്ക് ശൈത്യകാലത്ത് വയറുവേദന പ്രശ്‌നങ്ങളുണ്ട്. ഇവർ രാത്രി ഉറങ്ങുന്നതിനുമുമ്പ് 1 ഗ്ലാസ് ചെറുചൂടുള്ള പാലിൽ ഒരു ചെറിയ കഷണം ശർക്കര ചേർത്ത് കുടിക്കുക, നിങ്ങൾക്ക് ആശ്വാസം ലഭിക്കും.
ചർമ്മം മൃദുവാകും, മുടിയും ആരോഗ്യകരമാകും
ചൂടുള്ള പാലും ശർക്കരയും കഴിക്കുന്നത് ചർമ്മത്തെ മൃദുവാക്കുന്നതിനൊപ്പം ചർമ്മ പ്രശ്‌നങ്ങൾക്കും പരിഹാരമാകും. ചൂടുള്ള പാലിൽ ശർക്കര ചേർത്ത് കുടിക്കുന്നത് മുടിയുടെ ആരോഗ്യത്തെ നിലനിർത്തും. വാർദ്ധക്യം കാരണം ചർമ്മത്തിൽ വരുന്ന മാറ്റങ്ങൾക്കും പാലിൽ ശർക്കര ചേർത്ത് കുടിക്കുന്നത് കൊണ്ട് പരിഹാരമാകും.
Also Read: കൊറോണ സമയത്ത് ദുഖങ്ങൾ വിട്ടൊഴിയുന്നില്ലെ? ദുഖങ്ങൾ ഒഴിയാൻ ഇക്കാര്യങ്ങൾ ശീലിക്കൂ..
സന്ധി വേദന കുറയ്ക്കും
ദിവസവും പാലിൽ ശർക്കര ചേർത്ത് കൂടിക്കുന്നത് സന്ധി വേദനയ്ക്ക് വലിയ ആശ്വാസം നൽകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഡി, കാൽസ്യം, ഇരുമ്പ് എന്നിവ സന്ധികളെ ബലപ്പെടുത്തുന്നു. ഇതിന്റെകൂടെ നിങ്ങൾക്ക് ഒരു ചെറിയ കഷണം ഇഞ്ചിയും കഴിക്കാം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ സന്ധികൾ കൂടുതൽ ബലമുള്ളതാകും.
ഭാരം കുറയും
ശർക്കരയിൽ കെമിക്കലൊന്നും അടങ്ങിയിട്ടില്ല. ഇത് കലോറിയും വളരെ കുറവാണ്. രാത്രിയിൽ പാലിൽ ശർക്കര ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഒപ്പം നിങ്ങൾക്ക് മധുരം കഴിച്ചെന്ന സംതൃപ്തിയും ഭാരം കൂടുകയുമില്ല. ഇനി നിങ്ങൾ പാലിനൊപ്പം പഞ്ചസാരയാണ് ഉപയോഗിച്ചിരുന്നതെങ്കിൽ അത് മാറ്റി ശർക്കര ഉപയോഗിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഭാരവും നിയന്ത്രിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.