Lockdown സമയത്ത് ഈ സാധനങ്ങൾ നിങ്ങൾക്ക് online വഴി വാങ്ങാൻ കഴിയില്ല, ശ്രദ്ധിക്കുക!

കൊറോണ വ്യാപനം തുടരുകയാണ്.  കൊറോണയെ നേരിടാൻ പല സംസ്ഥാനങ്ങളിലും lockdown പ്രഖ്യാപിച്ചിരിക്കുകയാണ്.  lockdown സമയത്ത് അവശ്യ സേവനങ്ങൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.  അതുകൊണ്ടുതന്നെ അതിനാൽ നിങ്ങൾ ഓൺലൈനിൽ എന്തെങ്കിലും സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.  

Written by - Zee Hindustan Malayalam Desk | Last Updated : May 11, 2021, 12:48 PM IST
  • കൊറോണയെ നേരിടാൻ പല സംസ്ഥാനങ്ങളിലും lockdown പ്രഖ്യാപിച്ചിരിക്കുകയാണ്.
  • ഈ സമയം മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവയുടെ ഓൺലൈൻ വിൽപന നിർത്തിവച്ചിരിക്കുകയാണ്.
  • ലോക്ക്ഡൗൺ ഉള്ള സംസ്ഥാനങ്ങളിൽ, മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിൽക്കാൻ അനുവാദമില്ല
Lockdown സമയത്ത് ഈ സാധനങ്ങൾ നിങ്ങൾക്ക് online വഴി വാങ്ങാൻ കഴിയില്ല, ശ്രദ്ധിക്കുക!

ന്യുഡൽഹി: കൊറോണ വ്യാപനം തുടരുകയാണ്.  കൊറോണയെ നേരിടാൻ പല സംസ്ഥാനങ്ങളിലും lockdown പ്രഖ്യാപിച്ചിരിക്കുകയാണ്.  lockdown സമയത്ത് അവശ്യ സേവനങ്ങൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.  അതുകൊണ്ടുതന്നെ അതിനാൽ നിങ്ങൾ ഓൺലൈനിൽ എന്തെങ്കിലും സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ശ്രദ്ധിക്കേണ്ട കാര്യം ഇതാണ് എന്തെന്നാൽ ഈ കാലയളവിൽ ചില കാരണങ്ങളാൽ നിങ്ങൾ മൊബൈൽ ഫോൺ (Mobile) അല്ലെങ്കിൽ ലാപ്‌ടോപ്പ് (laptop) വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഇപ്പോൾ അതിന്റെ ഓൺലൈൻ ഡെലിവറി ഉണ്ടാകില്ല.  മാത്രമല്ല lockdown സമയത്ത് റീട്ടെയിൽ ഷോപ്പുകൾ തുറക്കാൻ അനുവദിക്കില്ല അതിനാൽ നിങ്ങൾക്ക് അവിടെ നിന്നും വാങ്ങാൻ കഴിയില്ല.

Also Read: BSNL കൊണ്ടുവരുന്നു മികച്ച Recharge Plan; വെറും 94 രൂപയ്ക്ക് ഫ്രീ കോളിംഗും ഒപ്പം 90 ദിവസത്തെ കാലാവധിയും! 

മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ നൽ‌കി

ഇ-കൊമേഴ്‌സ് (E-Commerce)കമ്പനികളുടെ അഭിപ്രായത്തിൽ ലോക്ക്ഡൗൺ ഉള്ള സംസ്ഥാനങ്ങളിൽ, മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിൽക്കാൻ അവരെ അനുവദിക്കുന്നില്ല.  അതിനാൽ അവർ ഓർഡറുകൾ എടുക്കുന്നില്ല. മഹാരാഷ്ട്ര, ഡൽഹി ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ഈ കാലയളവിൽ അവശ്യവസ്തുക്കൾ മാത്രമേ വിതരണം ചെയ്യാവൂ എന്ന് ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. 

ആമസോൺ (Amazon) പല സംസ്ഥാനങ്ങളിലും അതിന്റെ വെബ്‌സൈറ്റിന് മുകളിൽ എഴുതിയിട്ടുണ്ട്, സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഞങ്ങൾ അവശ്യവസ്തുക്കൾ വിതരണം ചെയ്യുക മാത്രമാണ് ചെയ്യുന്നത്ൻ എന്ന്. സർക്കാർ നിയന്ത്രണങ്ങൾ കാരണം ഈ പിൻ കോഡിൽ വിതരണം ചെയ്യുന്നത് നിർത്തിവച്ചിരിക്കുകയാണെന്നും റിലയൻസ് ഡിജിറ്റലും (reliance)വ്യക്തമാക്കുന്നുണ്ട്.  

Also Read: ഡെന്നീസുമായുള്ള ആത്മബന്ധം എത്ര പറഞ്ഞാലും തീരില്ല: മോഹൻലാൽ  

 

സർക്കാരിന്റെ ഉത്തരവിന് ശേഷം മാത്രമേ ഞങ്ങൾ ഇത് വീണ്ടും ആരംഭിക്കൂ എന്നും കുറിച്ചിട്ടുണ്ട്. Flipkart ഒരു ബാനറും നൽകിയിട്ടില്ലെങ്കിലും, Flipkart mobile അപ്ലിക്കേഷനിൽ നിങ്ങൾക്ക് ഒരു അറിയിപ്പ് കാണാൻ കഴിയും അതിൽ സർക്കാർ നിയമങ്ങൾ അനുസരിച്ച് നിങ്ങളുടെ മേഖലയിൽ ഉൽപ്പന്നത്തിന്റെ ലഭ്യത വ്യത്യസ്തമായിരിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

വിവിധ വ്യവസായ സംഘടനകൾ സംസ്ഥാന-ദേശീയ തലത്തിൽ തുടർച്ചയായി ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത് മൊബൈൽ, ലാപ്‌ടോപ്പ് തുടങ്ങിയവ വിൽക്കാൻ അനുവദിക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Also Read: Covid19 Updates: 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 3.29 ലക്ഷം പുതിയ കേസുകൾ; മരണസംഖ്യ 3879 

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവിൽ അവശ്യവും അനിവാര്യവുമായ ഇനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ട വസ്തുക്കൾ ഏതെന്ന കാര്യം സംസ്ഥാനങ്ങളെ ആശ്രയിച്ചിരിക്കും. എന്നാൽ മൊബൈൽ ഫോണുകൾ അവശ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനെപ്പറ്റി പിന്നീട്  കണക്കാക്കാം. എന്നിരുന്നാലും പലചരക്ക് ഉൽ‌പ്പന്നങ്ങൾ, ആരോഗ്യ ഉൽ‌പ്പന്നങ്ങൾ, വ്യക്തിഗത പരിചരണ വസ്തുക്കൾ എന്നിവ പോലുള്ള അവശ്യവസ്തുക്കൾ കമ്പനി ഇപ്പോഴും വിതരണം ചെയ്യുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News