മാതളനാരങ്ങയുടെ തൊലിയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ അറിയുമോ?
Benefits Of Pomegranate Peel: മാതളനാരങ്ങയുടെ തൊലിയിൽ നിറയെ ഗുണങ്ങളുണ്ട് അതുകൊണ്ടുതന്നെ ഇനി മുതൽ നിങ്ങൾ മാതളനാരങ്ങയുടെ തൊലി വലിച്ചെറിയണ്ട. ശരിക്കും പറഞ്ഞാൽ മാതളപ്പഴത്തിന്റെ ജ്യൂസിൽ അടങ്ങിയതിലും അധികം ആന്റിഓക്‌സിഡന്റുകൾ മാതളത്തിന്റെ തോലിലുണ്ട്.
Benefits Of Pomegranate Peel: സാധാരണ നാം ചെയ്യുന്ന ഒന്നാണ് പഴങ്ങൾ കഴിച്ചശേഷം പഴത്തൊലി കളയുക എന്നത്, അല്ലെ? എന്നാൽ ചില പഴങ്ങളുടെ തൊലിയിലും ഉണ്ട് അമ്പരപ്പിക്കുന്ന ഗുണങ്ങൾ. അത്തരം ഒന്നിനെകുറിച്ച് നമുക്ക് അറിഞ്ഞാലോ..
അത് മറ്റൊന്നുമല്ല കേട്ടോ മാതളനാരങ്ങയാണ്. മാതളനാരങ്ങയുടെ തൊലിയിൽ നിറയെ ഗുണങ്ങളുണ്ട് അതുകൊണ്ടുതന്നെ ഇനി മുതൽ നിങ്ങൾ മാതളനാരങ്ങയുടെ തൊലി വലിച്ചെറിയണ്ട. ശരിക്കും പറഞ്ഞാൽ മാതളപ്പഴത്തിന്റെ ജ്യൂസിൽ അടങ്ങിയതിലും അധികം ആന്റിഓക്‌സിഡന്റുകൾ മാതളത്തിന്റെ തോലിലുണ്ട്.
Also Read: Vegetables for Diabetes patients: നിങ്ങൾ പ്രമേഹ രോഗിയാണോ? എങ്കിൽ ഈ 4 പച്ചക്കറികൾ കഴിക്കണം
മാതളത്തിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിൽ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും രക്തസമ്മർദവും എല്ലാം നിയന്ത്രിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഔഷധഗുണങ്ങൾ ഏറെയുള്ളതാണ് മാതളത്തൊലിയെന്നാണ് ആയുർവേദം പറയുന്നത്. ആയുർവേദം പറയുന്നതനുസരിച്ച് പഴത്തിന്റെ തൊലി പൊളിച്ച ശേഷം നന്നായി ഉണക്കിപ്പൊടിച്ചശേഷം ഇത് തിളച്ചവെള്ളത്തിൽ ചേർത്ത് കുടിക്കാം.
ചർമത്തിന്റെ ആരോഗ്യം (Skin health)
ആന്റി ഓക്സിഡന്റുകളും പോളിഫിനോളുകളും മാതളത്തൊലിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ചർമത്തിലുണ്ടാകുന്ന ഇരുണ്ട പാടുകളെ (hyperpigmentation) അകറ്റുന്നു. അതുപോലെ തന്നെ മാതളത്തൊലി പൊടിച്ചത് വെള്ളം ചേർത്ത് മുഖത്ത് പുരട്ടിയാൽ മുഖക്കുരുവും മറ്റ് ചർമ പ്രശ്‌നങ്ങളും മാറും. മാത്രമല്ല അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്നു സംരക്ഷണമേകുകയും ഒപ്പം പ്രായമാകലിന്റെ ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.
പ്രമേഹ സാധ്യത കുറയ്ക്കുന്നു (Reducing the risk of diabetes)
മാതളത്തോലിന് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ കഴിയും. ഒരു ആന്റി ഇൻഫ്ലമേറ്ററി ഏജന്റ് ആയി പ്രവർത്തിക്കുക വഴി അമിതഭാരവും പൊണ്ണത്തടിയും ഉള്ളവരിൽ കൊളസ്‌ട്രോളിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് മെച്ചപ്പെടുത്താൻ 1000 മില്ലിഗ്രാം മാതളത്തോലിന്റെ സത്തിനു കഴിയും എന്നാണ് ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളത്.
Also Read: November 2021 Horoscope: ഈ 5 രാശിക്കാർക്ക് നവംബർ വളരെ അനുകൂലം, നിങ്ങളുടെ ഭാഗ്യവും തെളിയുമോ?
ഗുളികകൾ കഴിച്ചവരെ അപേക്ഷിച്ച് 500 മിഗ്രാം മാതളത്തോൽ സത്ത് കഴിച്ച ടൈപ്പ് 2 പ്രമേഹ രോഗികളിൽ രക്ത സമ്മർദം, കൊളസ്‌ട്രോൾ, ഹീമോഗ്ലോബിൻ A1C എന്നിവ മെച്ചപ്പെട്ടതായി കാണാൻ കഴിഞ്ഞു.
കാൻസറിനെ പ്രതിരോധിക്കുന്നു (Prevents cancer)
മാതളത്തോലിൽ അടങ്ങിയിട്ടുള്ള Punicalagin എന്ന ഒരു പോളിഫിനോളിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇതിന് കാൻസർ കോശങ്ങളുടെ വളർച്ച സാവധാനത്തിലാക്കാനും തടയാനും ഉള്ള കഴിവുണ്ട്. കൂടാതെ സ്‌തനാർബുദം, ഓറൽ കാൻസർ, കോളൻ കാൻസർ, പ്രോസ്‌റ്റേറ്റ് കാൻസർ തുടങ്ങിയവയെ പ്രതിരോധിക്കാനും മാതളത്തോലിനു കഴിയും. മാത്രമല്ല ഇതിൽ ഉയർന്ന അളവിൽ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയതിനാൽ കരളിലെ കാൻസറിനെ പ്രതിരോധിക്കുകയും കരളിനെ സംരക്ഷിക്കുകയും ചെയ്യും.
ആരോഗ്യം (Health)
ശരീരത്തിന്റെ ആരോഗ്യത്തിനും മാതളത്തോൽ ഉത്തമമാണ്. പല്ലുകളുടെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ മാതളത്തോൽ വളരെയധികം നല്ലതാണ്. പല്ലുകൾ നശിക്കാതെയിരിക്കുന്നതിനും പല്ലിന്റെയും മോണയുടെയും രോഗങ്ങളെ തടയാനും ആന്റിബാക്ടീരിയൽ ഗുണങ്ങളുള്ള മാതളത്തോലിനു സാധിക്കും.
ആന്റി ബാക്ടീരിയൽ (Antibacterial)
മാതളത്തോലിന് ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ളതിനാൽ ഇത് വായിൽക്കൊള്ളുന്നത് തൊണ്ടവേദന അകറ്റും. കൂടാതെ മുറിവുകൾ ഉണക്കാനും അണുബാധ തടയാനും മാതളത്തോൽ സഹായിക്കും.
എല്ലുകളുടെ ആരോഗ്യം (Bone health)
എല്ലുകളുടെ ആരോഗ്യത്തിന് മാതളത്തോൽ ഉത്തമമാണ്. ബോൺലോസ് തടയുന്നതിനും പുതിയ ബോൺ ടിഷ്യൂ വളരുന്നതിനും ഇത് സഹായിക്കും.
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു (Improving brain function)
മാതളത്തിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ അൽസ്ഹൈമേഴ്‌സ് ബാധിച്ചവരിൽ ക്വാളിറ്റി ഓഫ് ലൈഫ് മെച്ചപ്പെടുത്താൻ മാതളത്തോൽ ഉപകരിക്കും.
Also Read: Deepti Sati: പുസ്തകം വായിച്ച് ബോട്ടിൽ കിടിലം ലുക്കിൽ ദീപ്തി സതി, ചിത്രങ്ങൾ വൈറലാകുന്നു
ഉപയോഗിക്കേണ്ട രീതി
മാതളത്തിൽ നിന്നും നീക്കിയ തൊലി വെയിലത്ത്വച്ച് രണ്ടോ മൂന്നോ ദിവസം ഉണക്കുക. ശേഷം ഇതിനെ നന്നായി പൊടിച്ചെടുത്ത് വായു കടക്കാത്ത പാത്രത്തിലടച്ച് സൂക്ഷിച്ചു വയ്ക്കാം. ആവശ്യം അനുസരിച്ച് ഈ പൊടി വെള്ളത്തിൽ ചാലിച്ച് ഫെയ്സ് മാസ്ക്ക് ആയി ഉപയോഗിക്കാം. കൂടാതെ തിളച്ച വെള്ളത്തിൽ ചേർത്ത് അരിച്ചെടുത്ത് ഹെർബൽ ടീ ആയും ഇതിനെ ഉപയോഗിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...