Benefits Of Potato Peel: ഉരുളക്കിഴങ്ങിൽ മാത്രമല്ല അതിന്റെ തൊലിയിലുമുണ്ട് നിരവധി ഗുണങ്ങൾ!
Potato Peel: പലപ്പോഴും നമ്മൾ ചവറ്റുകൂട്ടയിലേക്ക് വലിച്ചെറിയുന്ന ഒന്നാണ് ഉരുളക്കിഴങ്ങിന്റെ തൊലി. എന്നാൽ നിങ്ങൾക്കറിയാമോ ഉരുളക്കിഴങ്ങുപോലെ തന്നെ അതിന്റെ തൊലിയിലുമുണ്ട് നിരവധി ഗുണങ്ങൾ.
Potato Peel Benefits: ഉരുളക്കിഴങ്ങിനെ പൊതുവെ പച്ചക്കറികളുടെ രാജാവെന്നാണ് പറയുന്നത് കാരണം ഇതിനെ നമുക്ക് ഏത് പച്ചക്കറിക്കൊപ്പവും ചേർക്കാം. ഉരുളക്കിഴങ്ങു കൊണ്ട് നിരവധി ഐറ്റംസ് നമുക്കുണ്ടാക്കാം. അതിൽ ചാട്ട്, ടിക്കി, പക്കോഡ തുടങ്ങി നിരവധിയുണ്ട്. ചിലർക്ക് ഉരുളക്കിഴങ്ങ് വളരെ ഇഷ്ടമാണ് അതുകൊണ്ടുതന്നെ അവർ എന്ത് ഉണ്ടാക്കിയാലും അതിലൊക്കെ ഒരു ചെറിയ കഷ്ണം ഉരുളക്കിഴങ്ങ് ഇടും. സാധാരണയായി ഉരുളക്കിഴങ്ങ് പാചകം ചെയ്യുമ്പോൾ നമ്മൾ അതിന്റെ തൊലി വലിച്ചെറിയാറാണ് പതിവ് അല്ലെ? എന്നാൽ ഉരുളക്കിഴങ്ങിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാത്തത് കൊണ്ടാണ്. ഉരുളക്കിഴങ്ങിന്റെ തൊലി മനുഷ്യ ശരീരത്തിന് എങ്ങനെ ഗുണകരമാകുമെന്ന് പ്രശസ്ത ഡയറ്റീഷ്യൻ ആയുഷി യാദവ് വ്യക്തമാക്കുന്നുണ്ട്, അത് എന്തൊക്കെയാണെന്ന് നോക്കാം...
Also Read: പ്രമേഹ രോഗികളുടെ ശ്രദ്ധയ്ക്ക്; ഈ 6 ഭക്ഷണങ്ങൾ അറിയാതെ പോലും കഴിക്കരുത്...
ഉരുളക്കിഴങ്ങ് തൊലിയിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങൾ
ഉരുളക്കിഴങ്ങിന്റെ തൊലിയിൽ പോഷകങ്ങളുടെ കലവറയുണ്ട്. ഇതിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട് കൂടാതെ ധാരാളം ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ ഉരുളക്കിഴങ്ങ് തൊലിയിൽ വിറ്റാമിൻ ബി 3 യുടെ കുറവുമില്ല. ഉരുളക്കിഴങ്ങ് തൊലിയുടെ ഗുണങ്ങൾ അറിയാം...
ഹൃദയാരോഗ്യത്തിന്
ഉരുളക്കിഴങ്ങിന്റെ തൊലി നിങ്ങളുടെ ഹൃദയാരോഗ്യത്തെ നിലനിർത്തും. കാരണം ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവയുടെ സഹായത്തോടെ രക്തസമ്മർദ്ദം നിയന്ത്രിക്കപ്പെടുടും. നിലവിൽ ഹൃദ്രോഗികളുടെ എണ്ണം വളരെ കൂടുതലുള്ള ഇന്ത്യയിൽ ഉരുളക്കിഴങ്ങ് തൊലി പലർക്കും ഉപയോഗപ്രദമാകും.
Also Read: ഇവർ ഹനുമാന്റെ പ്രിയ രാശിക്കാർ ലഭിക്കും സർവ്വൈശ്വര്യ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
ക്യാൻസർ തടയും
ഉരുളക്കിഴങ്ങിന്റെ തൊലിയിൽ ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അവ ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. ഇതോടൊപ്പം ക്ലോറോജെനിക് ആസിഡും ഈ തൊലികളിൽ കാണപ്പെടുന്നതിനാൽ ക്യാൻസർ സാധ്യത ഒരു പരിധി വരെ കുറയ്ക്കും.
എല്ലുകളെ ബലപ്പെടുത്തുക
ഉരുളക്കിഴങ്ങിന്റെ തൊലിയിൽ കാൽസ്യം പോലുള്ള നിരവധി പ്രധാന ധാതുക്കൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് സ്വാഭാവികമായും എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.