Ragi Health Benefits: ഇന്ന് നമുക്ക് റാഗിയുടെ അതായത് കൂരവിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. കാൽസ്യം, വിറ്റാമിനുകൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്സ് തുടങ്ങിയ എല്ലാ അവശ്യ പോഷകങ്ങളാലും സമ്പന്നമാണ് റാഗി.  പഞ്ചസാര നിയന്ത്രിക്കുന്നതിനു പുറമേ, നാരുകൾ അടങ്ങിയ റാഗി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇത് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് സമ്മർദ്ദത്തിൽ നിന്നും മുക്തി നേടാനും കഴിയും.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഗിയിൽ കണ്ടെത്തിയ പോഷകങ്ങൾ (Nutrients found in Ragi)


പ്രശസ്ത ആയുർവേദ ഡോക്ടർ അബ്രാർ മുൾട്ടാനിയുടെ അഭിപ്രായത്തിൽ പ്രോട്ടീൻ, കാൽസ്യം, വിറ്റാമിനുകൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്സ് തുടങ്ങിയ എല്ലാ പോഷകങ്ങളും രാഗിയിൽ ധാരാളമായി കാണപ്പെടുന്നു. ഇത് പല വിധത്തിൽ ആരോഗ്യത്തിന് ഗുണം ചെയ്യും.


Also Read: Milk Bath Benefits: കുളിക്കുന്ന വെള്ളത്തിൽ 1 കിണ്ണം പാൽ ചേർക്കു, ഗുണം നിരവധി! 


റാഗി എങ്ങനെ കഴിക്കാം (how to consume ragi)


സാധാരണയായി ഇത് പൊടിച്ച് അല്ലെങ്കിൽ മുളപ്പിച്ച നിലയിലാണ് കഴിക്കുന്നത്. റാഗി പൊടികൊണ്ട് നിങ്ങൾക്ക് റൊട്ടി ഉണ്ടാക്കിയും കഴിക്കാം.  നിങ്ങൾ ഇത് ഗോതമ്പുപൊടിയിൽ 7: 3 എന്ന അനുപാതത്തിൽ കലർത്തിയ ശേഷം റൊട്ടി ഉണ്ടാക്കി കഴിക്കുക. റാഗിയുടെ ഇഡ്ഡലിയും ഉണ്ടാക്കാം.


റാഗി കഴിക്കുന്നതിന്റെ ഗുണങ്ങൾ (benefits of consuming ragi)


1. അസ്ഥികളെ ശക്തമാക്കുന്നു (Makes Bones Strong)


ഏതെങ്കിലും ധാന്യവുമായി താരതമ്യപ്പെടുത്തുമ്പോൾ റാഗിപ്പൊടിയിൽ ഏറ്റവും കൂടുതൽ കാൽസ്യം കാണപ്പെടുന്നു. ഈ അളവിൽ കാൽസ്യം കാണപ്പെടുന്ന ഒരേയൊരു non-dairy ഉൽപ്പന്നമാണിത്. ഇതിന്റെ ഉപയോഗം എല്ലുകളെ ബലപ്പെടുത്തുന്നു. നിങ്ങൾക്ക് നിങ്ങളുടെ പല്ലുകൾ ശക്തമാക്കാനും കഴിയും.


Also Read: viral video: ഞാനുമുണ്ട് സ്കൂളിലേക്ക്; സ്കൂളിലേക്ക് പോകുന്ന രണ്ടു കൂട്ടുകാർ! 


2. സ്ട്രെസ് കുറയ്ക്കാൻ സഹായകമാണ് (Helpful in reducing stress)


ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് റാഗി, ഇത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനുപുറമെ, റാഗി പതിവായി കഴിക്കുന്നത് ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവ അകറ്റുന്നതിനും വളരെ ഉത്തമമാണ്. 


3. കൊളസ്ട്രോൾ കുറയ്ക്കാൻ (To Lower Cholesterol)


റാഗിയിൽ നാരുകളും ഫൈറ്റിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ പുറന്തള്ളാൻ സഹായിക്കുന്നു. കൊളസ്ട്രോൾ ശരീരത്തിൽ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു. 


Also Read: Pickles Harmful Effects: ഇത്തിരി അച്ചാര്‍ കൂടി.... ! ദിവസവും കഴിക്കുന്നത് ഒഴിവാക്കാം


4. പ്രമേഹത്തിൽ ഗുണം ചെയ്യും (Beneficial in Diabetes)


റാഗി കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യുമെന്ന് രാജ്യത്തെ പ്രശസ്ത ഡോക്ടർ അബ്രാർ മുൾട്ടാനി പറയുന്നു. ഇതിന് പ്രമേഹ വിരുദ്ധ ഗുണങ്ങളുണ്ട്. റാഗി പതിവായി കഴിക്കുന്നതിലൂടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്നത് നിയന്ത്രിക്കാനാകും.


5. അനീമിയ തടയുന്നു (Prevents Anemia)


റാഗിയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.  അത്തരമൊരു സാഹചര്യത്തിൽ ഇതിന്റെ ഉപയോഗം കാരണം ശരീരത്തിൽ രക്തം വേഗത്തിൽ രൂപപ്പെടുകയും വിളർച്ച പോലുള്ള പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.