)
സ്കൂളിലേക്ക് പോകുന്ന കുട്ടിയുടെ ഒപ്പം പോകുന്ന ആടിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. സ്കൂളിലേക്ക് പോകുന്ന പെൺകൂട്ടിയോടൊപ്പം പായുകയാണ് ഈ ആടും. സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഇതിന്റെ വീഡിയോ.
നമ്മൾ നഴ്സറി മുതൽ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന പാട്ട് കേട്ടിട്ടുണ്ട്. മേരിക്കൊപ്പം സ്കൂളിലേക്ക് പോകുന്ന ആട് ഒരു പാട്ടിലുള്ള സങ്കൽപ്പമായിരുന്നുവെങ്കിൽ ഇത് വാസ്തവമായ കാര്യമാണ്. ഹിമാചൽ പ്രദേശിലാണ് സംഭവം. ഇവിടെ മലയോര മേഖലയിൽ സ്കൂൾ യൂണിഫോം ധരിച്ച് പോകുന്ന പെൺകുട്ടിയും അവളുടെ കൂടെ പായുന്ന ആടുമാണ് വീഡിയോയിലുള്ളത്.
സെപ്റ്റംബർ 20 ന് സോഷ്യൽ മീഡിയയിലൂടെ അജയിത എന്ന ഡോക്ടറാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്കൂളിലേക്ക് പോകുന്ന രണ്ടു കൂട്ടുകാർ എന്ന അടിക്കുറിപ്പോടെയാണ് ഡോക്ടർ ഈ വീഡിയോ പങ്കുവെച്ചത്. ഇതിനോടകം നിരവധി ആളുകളാണ് വീഡിയോ കണ്ടതും പ്രതികരിച്ചിരിക്കുന്നതും. വീഡിയോ കാണാം..
Two friends going to school in #HimachalPradesh pic.twitter.com/BzbhdouvHk
— Dr. Ajayita (@DoctorAjayita) September 20, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy