Pickles Harmful Effects: ഇത്തിരി അച്ചാര്‍ കൂടി.... ! ദിവസവും കഴിക്കുന്നത് ഒഴിവാക്കാം

നമ്മുടെ ഭക്ഷണ ക്രമത്തിലെ അഭിഭാജ്യ ഘടകമാണ് അച്ചാര്‍.  കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ ഇഷ്ടപ്പെടും അച്ചാര്‍.  

Written by - Zee Malayalam News Desk | Last Updated : Sep 24, 2021, 12:50 AM IST
  • ച്ചാര്‍ അമിതമായി കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ അപകടകരമാണ്.
  • ചില ആന്റിഓക്സിഡന്റുകള്‍ അച്ചാറുകളില്‍ ഉള്ളതിനാല്‍ ആഴ്ചയില്‍ നാലോ അഞ്ചോ തവണ ചെറിയതോതില്‍ അച്ചാര്‍ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുന്നത് ശരീരത്തില്‍ ചില ഗുണങ്ങള്‍ കിട്ടാനും ഉപകരിക്കും.
  • അച്ചാറിന്‍റെ അമിത ഉപയോഗം പല രോഗങ്ങള്‍ക്കും കാരണമാകാം.
Pickles Harmful Effects: ഇത്തിരി അച്ചാര്‍ കൂടി.... ! ദിവസവും കഴിക്കുന്നത് ഒഴിവാക്കാം

നമ്മുടെ ഭക്ഷണ ക്രമത്തിലെ അഭിഭാജ്യ ഘടകമാണ് അച്ചാര്‍.  കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ ഇഷ്ടപ്പെടും അച്ചാര്‍.  

പല തരത്തിലുള്ള അച്ചാറുകള്‍ നമ്മുടെ തീന്‍ മേശയില്‍ എത്താറുണ്ട്.   മാങ്ങ, നാരങ്ങ, നെല്ലിക്ക, വെളുത്തുള്ളി എന്നിവയില്‍ തുടങ്ങി മീനും ഇറച്ചിയും വരെ...   മാസങ്ങളോളം കേടുവരാതെ നില്‍ക്കുന്ന ഇവ, പഴകും തോറും രുചിയും കൂടും. 

എന്നാല്‍ അച്ചാര്‍  അമിതമായി കഴിയ്ക്കുന്നത് ആരോഗ്യത്തിന്  ഏറെ അപകടകരമാണ്. എന്നാല്‍, ചില ആന്റിഓക്സിഡന്റുകള്‍ അച്ചാറുകളില്‍ ഉള്ളതിനാല്‍  ആഴ്ചയില്‍ നാലോ അഞ്ചോ തവണ ചെറിയതോതില്‍ അച്ചാര്‍ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുന്നത് ശരീരത്തില്‍ ചില ഗുണങ്ങള്‍ കിട്ടാനും ഉപകരിക്കും.  അച്ചാറിന്‍റെ അമിത ഉപയോഗം  പല രോഗങ്ങള്‍ക്കും കാരണമാകാം.

അള്‍സറിന് പ്രധാനകാരണം അച്ചാറിന്‍റെ അമിത ഉപയോഗമാണെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്.  രാത്രികാലങ്ങളില്‍ പുളിയുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്നത് ദഹന പ്രക്രിയയെ ബാധിക്കും.   അസിഡിറ്റി വയറിന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

വയറുവേദന, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും അച്ചാറിന്‍റെ അമിത ഉപയോഗം വഴിതെളിക്കുന്നു.   ഗ്യാസിന്‍റെ  പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ പലരും അച്ചാറുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും പല അച്ചാറുകളും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ കൂട്ടുകയുള്ളൂ.  അതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവര്‍ അച്ചാറുകള്‍ മിതമായി മാത്രമേ ഉപയോഗിക്കാവൂ.

Also Read: Milk Bath Benefits: കുളിക്കുന്ന വെള്ളത്തിൽ 1 കിണ്ണം പാൽ ചേർക്കു, ഗുണം നിരവധി!

അച്ചാര്‍ അമിതമാവുന്നത്  വൃക്കയുടെ അധ്വാനഭാരം കൂട്ടുന്നു. അച്ചാറുകള്‍ കേടായി പോകാതിരിക്കാന്‍ ആവശ്യത്തിലധികം ഉപ്പ് ചേര്‍ക്കും. ഉപ്പിന്‍റെ അമിതമായ ഉപയോഗം കാരണം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കിഡ്നി പ്രവര്‍ത്തിക്കുകയും കിഡ്നിയുടെ അധ്വാനഭാരം കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ കിഡ്നി രോഗമുള്ളവരും അച്ചാറുകള്‍ ഒഴിവാക്കണം.  

Also Read: Benefits of Beetroot: കുട്ടികളുടെ ബുദ്ധിക്കും ആരോഗ്യത്തിനും ഉത്തമം ബീറ്റ്‌റൂട്ട്

അച്ചാറുകളിലെ എണ്ണയ മറ്റൊരു വില്ലനാണ്.   അച്ചാര്‍ കേടുകൂടാതിരിക്കാനും  രുചി വര്‍ദ്ധിപ്പിക്കാനും ഫംഗസ് ഉണ്ടാകുന്നത് തടയാനുമാണ് എണ്ണ കൂടുതല്‍ ചേര്‍ക്കുന്നത്.  അച്ചാറില്‍ എണ്ണ അമിതമായി ഉപയോഗിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂട്ടും, ഇത് ഹൃദയത്തെ ദോഷകരമായി ബാധിക്കും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News