Cumin Water Benefits: സാധാരണയായി നാം കടുക് വറുക്കുമ്പോള്‍ കൂടെ ഉപയോഗിക്കുന്ന അല്ലെങ്കില്‍ ചില കറികളില്‍ ചേര്‍ക്കുന്ന ഈ ജീരകം കാണുമ്പോലെ അത്ര നിസാരക്കാരനല്ല കേട്ടോ.  ഇതില്‍ നിരവധി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.  ജീരകം കറികളുടെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല ജീരക വെള്ളം കുടിക്കുന്നത് സ്ത്രീകൾക്ക് വളരെയധികം ഗുണവും ലഭിക്കും. സ്ത്രീകളുടെ പല പ്രശ്‌നങ്ങൾക്കും ജീരകവെള്ളം പരിഹാരമാണെന്നാണ് പറയപ്പെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദിവസവും ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ പല രോഗങ്ങളും മാറി കിട്ടും. ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നത് മുതൽ ക്യാൻസറിനെ പ്രതിരോധിക്കുന്നത് വരെ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ശരീരഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്ന ആളുകളും ജീരകവെള്ളം കുടിക്കുന്നത് ശീലമാക്കുന്നത് വളരെ ഉപയോഗമാകും. 


Also Read: Weight Loss White Foods: ശരീരഭാരം കുറയ്ക്കണോ? ഈ വെളുത്ത വസ്തുക്കൾ അടുക്കളയിൽ നിന്ന് ഒഴിവാക്കൂ!


പിത്താശയ കല്ലിനും ആശ്വാസം ലഭിക്കും (You will also get relief in gallstones)


മിക്ക സ്ത്രീകളും അഭിമുഖീകരിക്കുന്ന ഒരു പ്രശനമാണ്  പിത്തശയ കല്ലിന്റെ പ്രശ്നം.  ഇവര്‍ക്ക് ജീരക വെള്ളം കുടിക്കുന്നതിലൂടെ നിരവധി ഗുണങ്ങള്‍ ലഭിക്കും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ രോഗമുള്ളവര്‍ ദിവസവും ജീരക വെള്ളം കുടിച്ചാൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാമെന്നും പറയപ്പെടുന്നു. ജീരകവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ പുരാതന കാലം മുതലേ പ്രസിദ്ധമാണ്. 


നമ്മുടെ ശരീരത്തില്‍ വയറ്റി​ന്‍റെ വലതുഭാഗത്ത്​ കരളിനു തൊട്ടുതാഴെ ചെറിയ ബലൂൺ പോലെ കാണപ്പെടുന്ന ഒരു അവയവമാണ് പിത്തസഞ്ചി.


Also Read: Healthy Breakfast Tips: ദിവസം മുഴുവനും ഊർജ്ജസ്വലതയോടെ ഇരിക്കണമെങ്കിൽ പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ


അസിഡിറ്റി അകറ്റുകയും ചെയ്യും (get rid of acidity)


അസിഡിറ്റി അല്ലെങ്കില്‍ അതുപോലെയുള്ള ദഹനപ്രശ്‌നങ്ങൾക്ക് ​​ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്. വയറിളക്കം, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ അകറ്റാൻ ദിവസവും രാവിലെ വെറുംവയറ്റിൽ ജീരകവെള്ളം ചെറുനാരങ്ങയോടൊപ്പം കുടിയ്ക്കാം. ക്യാൻസർ പോലുള്ള രോഗങ്ങൾക്കും ജീരകവെള്ളം ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്.  അതുകൊണ്ടുതന്നെ ജീരക വെള്ളം  കുടിക്കുന്നത് ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നും പറയപ്പെടുന്നു.


ഭാരം കുറയ്ക്കുന്നതിനും ഉത്തമം (weight will also be less)


അമിതവണ്ണത്താൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ജീരക വെള്ളം കുടിക്കാം. ഇങ്ങനെ ദിവസവും ജീരക വെള്ളം കുടിക്കുന്നത് നിങ്ങള്‍ തുടര്‍ന്നാല്‍ ഒരു മാസത്തിനുള്ളിൽ അതിന്റെ ഗുണം നിങ്ങള്‍ക്ക് ലഭിക്കും.  ജീരക വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ ഭാരം പെട്ടെന്ന് കുറയുകയും അടിക്കടിയുള്ള വിശപ്പിള്‍ നിന്നും നിങ്ങള്‍ക്ക് മുക്തി നേടുകയും ചെയ്യാം.


(Disclaimer: ഈ ലേഖനം പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ളതാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് നിങ്ങള്‍ നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.