Healthy Breakfast Tips: പ്രഭാതം ആരോഗ്യകരമായ ഭക്ഷണത്തോടെ ആരംഭിച്ചാൽ എല്ലാം ശുഭകരം. അതായത് രാവിലെ കഴിക്കുന്ന പ്രഭാതഭക്ഷണത്തിൽ നിന്നാണ് നമ്മുടെ ശരീരത്തിനാവശ്യമായ ഊർജ്ജം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെടുത്തണം.
പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ സമ്പുഷ്ടമായ കാര്യങ്ങൾ കഴിക്കുന്നത് നിങ്ങൾക്ക് ഒരു ഉണർവ് നൽകും. ഇതുകൂടാതെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ലക്ഷ്യവും പൂർത്തീകരിക്കപ്പെടും. പ്രഭാത ഭക്ഷണത്തിൽ മുട്ട, പോഹ തുടങ്ങി ധാരാളം പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം ഉൾപ്പെടുത്തണം. പ്രാതലിൽ ഇവ കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം...
Also Read: Weight Loss White Foods: ശരീരഭാരം കുറയ്ക്കണോ? ഈ വെളുത്ത വസ്തുക്കൾ അടുക്കളയിൽ നിന്ന് ഒഴിവാക്കൂ!
പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുക (Include eggs in breakfast)
പ്രഭാതഭക്ഷണത്തിൽ നിങ്ങൾക്ക് മുട്ട ഉൾപ്പെടുത്താം. ഒന്നുകിൽ മുട്ട പുഴുങ്ങി കഴിക്കാം അല്ലെങ്കിൽ ഓംലെറ്റ് ആക്കി കഴിക്കാം. മുട്ടയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടുതൽ പ്രോട്ടീൻ ലഭിക്കാൻ മുട്ടയുടെ വെള്ള നിങ്ങൾക്ക് കൂടുതൽ ഉൾപ്പെടുത്താം. അതായത് മഞ്ഞക്കരു ഇല്ലാതെ.
പ്രഭാതഭക്ഷണത്തിൽ ഗ്രീക്ക് തൈര് ഉൾപ്പെടുത്തുക (Include Greek yogurt in breakfast)
പ്രഭാതഭക്ഷണത്തിൽ നിങ്ങൾക്ക് തൈരും ഉൾപ്പെടുത്താം. ഗ്രീക്ക് തൈരിൽ (Greek yogurt) സ്വാഭാവിക തൈരിനേക്കാൾ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതുപോലെ തൈരിൽ നിങ്ങൾക്ക് തേൻ, കുറച്ച് അണ്ടിപ്പരിപ്പ് എന്നിവ ചേർത്തും കഴിക്കാം. ഇത് അധികം സമയമെടുക്കാതെ ഉണ്ടാക്കാൻ കഴിയുന്ന ഒരു പ്രഭാതഭക്ഷണമാണ്.
Also Read: Lemonade Health Benefits: നാരങ്ങാ വെള്ളം കുടിച്ച് ദിനം ആരംഭിക്കൂ.. നേടാം ഈ 5 ഗുണങ്ങൾ
പ്രോട്ടീന്റെ നല്ല ഉറവിടമാണ് പോഹ (Poha is also a good source of protein)
പോഹയിലും നല്ല രീതിയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാവിലെ നിങ്ങൾക്ക് പ്രഭാതഭക്ഷണത്തിൽ പോഹ ഉൾപ്പെടുത്താം. പോഹ ഉണ്ടാക്കുമ്പോൾ അതിൽ നിങ്ങൾക്ക് കറുത്ത കടലയോ അല്ലെങ്കിൽ ഡ്രൈ ഫ്രൂട്സോ ഉൾപ്പെടുത്താം. ഇതിൽ നിന്ന് നിങ്ങൾക്ക് ധാരാളം ഫലങ്ങൾ ഉണ്ടാകും.
Also Read: Benefits of soaked gram water: കടല കുതിർത്ത വെള്ളം ആരോഗ്യത്തിന് 'ഉത്തമം', ലഭിക്കും 5 അത്ഭുത ഗുണങ്ങൾ!
കറുത്ത കടല കഴിക്കുന്നത് അത്ഭുതകരമായ ഗുണങ്ങൾ നൽകും (Eat black gram, you will get amazing benefits)
പ്രഭാതഭക്ഷണത്തിൽ നിങ്ങൾക്ക് കറുത്ത കടലയും ഉൾപ്പെടുത്താം. അതിനായി നിങ്ങൾക്ക് കറുത്ത കടല രാത്രി വെള്ളത്തിൽ കുതിർക്കാൻ വയ്ക്കണം ശേഷം രാവിലെ അത് കഴിക്കാം. കടല കുതിർക്കാൻ വച്ചിരിക്കുന്ന വെള്ളം കുടിക്കുന്നതും ഉത്തമമാണ്. ഇത് കഴിക്കുന്നതിലൂടെ നിങ്ങൾ ദിവസം മുഴുവൻ ഊർജസ്വലരുമായിരിക്കും.
(Disclaimer: ഈ ലേഖനം പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളത് മാത്രമാണ്. അതുകൊണ്ടുതന്നെ കൂടുതൽ വിവരങ്ങൾക്ക് എപ്പോഴും സ്വന്തം ഡോക്ടറെ സമീപിക്കുന്നത് ഉത്തമം)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.