Visceral Fat: തൈര് കഴിച്ചോളൂ, ഈസിയായി വിസറൽ ഫാറ്റ് കുറയ്ക്കാം...!!
ഇന്ന് നല്ലൊരു ശതമാനം ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥ. ഈ കൊഴുപ്പ് പ്രധാനമായും വയറിലാണ് അടിഞ്ഞു കൂടുന്നത്. ഇത്തരത്തില്‍ അടിഞ്ഞു കൂടുന്ന വിസറൽ ഫാറ്റ് (Visceral Fat) അനാരോഗ്യകരമായ കൊഴുപ്പാണ് ആണ്. കൂടാതെ, ഇത് കുറയ്ക്കാൻ വലിയ പ്രയാസവുമാണ്.
Visceral Fat: ഇന്ന് നല്ലൊരു ശതമാനം ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥ. ഈ കൊഴുപ്പ് പ്രധാനമായും വയറിലാണ് അടിഞ്ഞു കൂടുന്നത്. ഇത്തരത്തില്‍ അടിഞ്ഞു കൂടുന്ന വിസറൽ ഫാറ്റ് (Visceral Fat) അനാരോഗ്യകരമായ കൊഴുപ്പാണ് ആണ്. കൂടാതെ, ഇത് കുറയ്ക്കാൻ വലിയ പ്രയാസവുമാണ്.
ഇത് ശരീരത്തിൽ വര്‍ദ്ധിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം, ക്യാൻസർ തുടങ്ങിയ അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും. കൂടാതെ, കരൾ, ആമാശയം, കുടൽ എന്നിവയുടെ ആരോഗ്യത്തെയും ഈ കൊഴുപ്പ് ബാധിക്കാം. ഉദാസീനമായ ജീവിതശൈലി, അമിതമായ മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണക്രമം, മോശം ഉറക്കം, അമിത സമ്മർദ്ദം, വ്യായാമക്കുറവ്, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയ കാര്യങ്ങളാണ് ഇത്തരത്തില്‍ ശരീരത്തിൽ കൊഴുപ്പടിയാൻ കാരണമാകുന്നത്.
Also Read: Winter Health Tips: ശൈത്യകാലത്ത് ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തൂ, പ്രതിരോധശേഷി മെച്ചപ്പെടുത്താം
വയറില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഒരു വ്യക്തിയുടെ ശരീരഘടന തന്നെ മാറ്റിമറിയ്ക്കും. പ്രത്യേകിച്ചും മെലിഞ്ഞ ശരീര പ്രകൃതി ഉള്ളവരെ സംബന്ധിച്ചിടത്തോളം ഇത് വലിയ പ്രശ്നമാണ്.
Also Read: Moisturizer In Winter: ശൈത്യകാലത്ത് മോയ്സ്ചറൈസർ ഒഴിവാക്കരുത്, കാരണമിതാണ്
എന്നാല്‍, വയറില്‍ ഇത്തരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറയ്ക്കാന്‍ പ്രത്യേക ഭക്ഷണക്രമം നമ്മെ സഹായിയ്ക്കും അതായത്, ചില പ്രത്യേക ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുന്നത് ഈ കൊഴുപ്പ് അലിയിക്കാന്‍ സഹായിയ്ക്കും.
വിസറൽ ഫാറ്റ് കുറയ്ക്കാൻ സഹായിക്കുന്ന പ്രധാന ഭക്ഷണമാണ് തൈര്. പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ വിസറൽ കൊഴുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. വിസറൽ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു നേരമെങ്കിലും തൈര്‍ കഴിക്കുന്നത് ശീലമാക്കണം.
ഒരു കപ്പ് തൈരിൽ 20-23 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല ഇത് അമിത ഭക്ഷണം കഴിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നു. കൂടാതെ, തൈരിൽ ആരോഗ്യകരമായ 'പ്രോബയോട്ടിക്സ്' എന്ന നല്ല ബാക്ടീരിയ അടങ്ങിയിരിക്കുന്നു. ഇത് ദോഷകരമായ ബാക്ടീരിയകൾ പെരുകുന്നത് തടയുകയും ആരോഗ്യകരമായ ദഹനം സാധ്യമാക്കുകയും ചെയ്യും. കൊഴുപ്പില്ലാത്തതോ കൊഴുപ്പ് കുറഞ്ഞതോ ആയ തൈര് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
'വിസറൽ ഫാറ്റ് 'കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങൾ ചുവടെ :-
1.ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക.
2. നന്നായി ഉറങ്ങുക. ഉറക്കക്കുറവ് അമിതമായി ഭക്ഷണം കഴിക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.
3. പതിവായി വ്യായാമം ചെയ്യുക.
4. ധാരാളം വെള്ളം കുടിക്കുക.
5. മധുരമുള്ള പാനീയങ്ങളും ഭക്ഷണങ്ങളും ഒഴിവാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...