Unhealthy Foods: ബിസ്കറ്റും ചോക്ലേറ്റും ഇഷ്ടമാണോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ..!
Unhealthy Foods To Avoid: വിപണിയിൽ ലഭ്യമാകുന്ന ബിസ്കറ്റുകൾ മുതൽ ചോക്ലേറ്റുകൾ വരെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
തിരക്കേറിയ ജീവിതശൈലി കാരണം ഇന്ന് പലരും ഭക്ഷണകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല. എണ്ണക്കടികളും ശീതളപാനീയങ്ങളുമെല്ലാം അമിതമായി ഉപയോഗിക്കുന്നതിലൂടെ പലരും അറിഞ്ഞോ അറിയാതെയോ വിവിധ ജീവിതശൈലി രോഗങ്ങൾക്ക് ഇരകളാകുന്നുണ്ട്. നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ബിസ്കറ്റുകളും ചോക്ലേറ്റുകളും വരെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
വിപണിയിൽ ലഭിക്കുന്ന ചിലതരം ബിസ്‌ക്കറ്റുകളിൽ മൈദ അടങ്ങിയിട്ടില്ല എന്ന ടാഗ് കാണാം. എന്നാൽ ശരിയായി നിരീക്ഷിച്ചാൽ, ഈ ബിസ്ക്കറ്റുകളിൽ മൈദയും പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാകും. ഇവയിൽ കലോറിയും കൂടുതലാണ്. ഇതുമൂലം ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
ALSO READ: ഉയർന്ന രക്തസമ്മർദ്ദം ഗുരുതര രോഗങ്ങളിലേക്ക് നയിക്കും; ശൈത്യകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
പാലിൽ ഉപയോഗിക്കുന്ന ചിലതരം പൊടികളും വിപണിയിൽ ലഭ്യമാണ്. വിറ്റാമിനുകളുടെയും ഡിഎച്ച്എയുടെയും ശതമാനം വളരെ കുറവായതിനാലാണ് ഇവ കുട്ടികൾക്ക് നൽകുന്നത്. എന്നാൽ ഇവയിൽ വിറ്റാമിനുകളൊന്നും അടങ്ങിയിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ബ്രൗൺ ബ്രെഡ് ധാരാളമായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുമെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാൽ പലരും അതിന്റെ നിറത്തിൽ വഞ്ചിതരാകുകയാണ് ചെയ്യുന്നത്. ഈ ബ്രൗൺ നിറം ഒരു മിഥ്യ സൃഷ്ടിക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത്. അത് കഴിക്കുന്നത് ഒരു ഫലവും നൽകില്ല.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് പോപ്‌കോൺ. ഉപ്പും വെണ്ണയുമാണ് ഈ പോപ്‌കോൺ ഉണ്ടാക്കാൻ കൂടുതലും ഉപയോഗിക്കുന്നത്. അതുകൊണ്ട് വിപണിയിൽ നിന്ന് വാങ്ങുന്നതിന് പകരം ഇത് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വിവിധതരം പഴങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ജ്യൂസുകൾ വിപണിയിൽ വിൽക്കുന്നു. എന്നാൽ ഇതിൽ കൂടുതൽ പഞ്ചസാരയും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്. ചിലർ പീനട്ട് ബട്ടർ കഴിക്കും. ഇതിൽ എണ്ണയും പഞ്ചസാരയും കൂടുതലാണ്. ഇത് കഴിക്കുന്നത് മൂലം കൂടുതൽ കലോറി ശരീരത്തിലെത്തുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..