എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന സൂചന നൽകി കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ലായിരുന്നെന്നും സ്റ്റാഫ് കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും കളക്ടർ പറഞ്ഞു.
സംഘാടകരല്ലേ ആളുകളെ ക്ഷണിക്കേണ്ടത് എന്ന ചോദ്യത്തിന് അതേ എന്ന് കളക്ടർ മറുപടി നൽകി. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനാകില്ലെന്നും കളക്ടർ പറഞ്ഞു. ദിവ്യയെ എന്തുകൊണ്ട് തടഞ്ഞില്ല എന്ന ചോദ്യത്തിന് ദിവ്യയെ തടയുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്നും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പ്രോട്ടോക്കോൾ പ്രകാരം ഡെപ്യൂട്ടി സ്പീക്കറിനൊപ്പം. രേഖകൾ പരിശോധിക്കാമെന്നും കളക്ടർ പ്രതികരിച്ചു.
Read Also: കുറഞ്ഞ വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ, കെണിയിൽ വീഴല്ലേ! മുന്നറിയിപ്പ് നൽകി പൊലീസ്
അന്വേഷണ ചുമതലയിൽ നിന്ന് തന്നെ മാറ്റിയതല്ലെന്നും പ്രാഥമിക റിപ്പോർട്ട് കൊടുത്തു, വിശദമായ അന്വേഷണത്തിനാണ് ഉന്നത ഉദ്യോഗസ്ഥൻ വരുന്നതെന്നും കളക്ടർ പറഞ്ഞു. നവീൻ ബാബുവിന്റെ മരണം ദൗർഭാഗ്യകരമാണ്. കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ല, അനുശോചന സന്ദേശമാണെന്ന് കളക്ടർ അരുൺ കെ വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കളക്ടർ തന്നെ ക്ഷണിച്ചിട്ടാണ് ചടങ്ങിൽ പങ്കെടുത്തത് എന്നായിരുന്നു പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ഹർജിയിൽ പറഞ്ഞത്.
അതേ സമയം കളക്ടറിനെതിരെ നവീന്റെ കുടുംബം മൊഴി നൽകിയതായി റിപ്പോർട്ട്. കളക്ടറുടെ കുമ്പസാരം കേൾക്കേണ്ടെന്നും കലക്ടറുടെ കീഴിൽ നവീൻ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു. അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിപ്പിച്ചുവെന്നും കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.