ടെൽ അവീവ്: ഹമാസ് നേതാവ് യഹ്യ സിൻവാറെ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്കടുത്ത് ഡ്രോൺ ആക്രമണം. നെതന്യാഹു സുരക്ഷിതനാണെന്നും മറ്റ് ആളപായമില്ലെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.
ശനിയാഴ്ച രാവിലെയാണ് സിസേറിയയിലെ വസതിക്കടുത്ത് ഡ്രോൺ ആക്രമണം ഉണ്ടായത്. എന്നാൽ ആക്രമണം നടക്കുമ്പോൾ നെതന്യാഹുവും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നില്ല. ലെബനനിൽ നിന്നാണ് രാജ്യത്തേക്ക് ഡ്രോൺ വിക്ഷേപിച്ചതെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. എന്നാൽ ഹിസ്ബുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ലെബനനിൽ നിന്ന് മൂന്ന് മിസൈലുകളാണ് സിസേറിയ ലക്ഷ്യമിട്ട് എത്തിയത്. പ്രദേശത്ത് കടന്ന മറ്റ് രണ്ട് ഡ്രോണുകളെ തകർത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. അക്രമത്തിന്റെ പശ്ചാതലത്തിൽ ടെൽ അവീവിലും ഗ്ലിലോട്ടിലും അപായ സൈറണുകൾ മുഴങ്ങി.
ഹമാസിന്റെ തലവൻ യഹ്യ സിൻവാറെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ആക്രമണമുണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ ഗാസയിൽ നടന്ന സൈനികനടപടിക്കിടെയായിരുന്നു സിൻവാറെ കൊല്ലപ്പെട്ടത്. ഇസ്രായേലിലേക്ക് കൂടുതൽ ഗൈഡഡ് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ച് യുദ്ധത്തിൻ്റെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് ഹിസ്ബുള്ള വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഒക്‌ടോബർ ഏഴിന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനെന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് യഹ്യ സിൻവാർ. ഈ വർഷം ജൂലൈയിൽ ഉണ്ടായ ആക്രമണത്തിൽ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹമാസിൻ്റെ പുതിയ നേതാവായി യഹ്യയെ പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.