കണ്ണിന് താഴെയുള്ള കറുപ്പ് (Dark Circles) പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. കൃത്യമായ ഉറക്കം ലഭിക്കാത്തത്, സ്ട്രെസ് എന്നിവ കാരണമെല്ലാം ഡാർക്ക് സർക്കിൾസ് ഉണ്ടാകും. തങ്ങളുടെ സൗന്ദര്യത്തെ ബാധിക്കുന്ന ഈ പ്രശ്നത്തിൽ നിന്ന് മുക്തി നേടാൻ എല്ലാവരും ഒരുപാട് വഴികൾ നോക്കാറുണ്ട്. ഡാർക്ക് സർക്കിൾസ് അകറ്റാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം...


COMMERCIAL BREAK
SCROLL TO CONTINUE READING

വിറ്റാമിൻ ഇ - വൈറ്റമിൻ ഇ ചർമ്മത്തിന് വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ ഇത് കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഉപയോഗിക്കാം. രാത്രി ഉറങ്ങുന്നതിന് മുമ്പ് കണ്ണിന് താഴെയായി ഒരു തുള്ളി വിറ്റാമിൻ ഇ മസ്സാജ് ചെയ്ത് രാത്രി മുഴുവൻ വിടുക.


റോസ് വാട്ടർ -  റോസ് വാട്ടർ കണ്ണുകൾക്ക് നല്ലൊരു ക്ലെൻസറായി ഉപയോ​ഗിക്കാം. ഡാർക്ക് സർക്കിൾ അകറ്റാൻ ഇത് ഉപയോ​ഗിക്കാം. ഒരു കോട്ടൺ പാഡിൽ കുറച്ച് തുള്ളി റോസ് വാട്ടർ എടുത്ത് 10 മിനിറ്റ് കണ്ണുകൾക്ക് താഴെ വയ്ക്കുക. ഇത് ദിവസത്തിൽ രണ്ടുതവണ ചെയ്യുക. റോസ് വാട്ടർ പാലിൽ കലർത്തി ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് കണ്ണിന് താഴെ പുരട്ടുന്നതും വളരെ ഫലപ്രദമാണ്.


കുങ്കുമപ്പൂവ് - കുങ്കുമപ്പൂവ് ചർമ്മത്തിന് ബെസ്റ്റാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും കറുത്ത പാടുകൾ നീക്കം ചെയ്യാൻ ഫലപ്രദമാണ്. ഒരു സ്പൂൺ പാലിൽ രണ്ടോ മൂന്നോ ത്രെഡ് കുങ്കുമപ്പൂവ് ചേർത്ത് മുക്കിവയ്ക്കുക. ഈ മിശ്രിതം ഉപയോ​ഗിച്ച് കണ്ണുകൾക്ക് ചുറ്റും മസാജ് ചെയ്യുക.


Also Read: Covid 19 New Symptom: തൊണ്ടവേദനയോ ചുമയോ അല്ല, കോവിഡ് വാക്സിനേഷൻ എടുത്തവരിലും ഈ ലക്ഷണമുണ്ടാകാം...


 


തക്കാളി ജ്യൂസ് - കണ്ണിന് താഴെയുള്ള കറുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് തക്കാളി ജ്യൂസ്. തക്കാളി നീരിൽ ഏതാനും തുള്ളി നാരങ്ങാനീര് കലർത്തി ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് കണ്ണുകൾക്ക് താഴെ വയ്ക്കുക. അൽപനേരം കഴിഞ്ഞ് കഴുകുക.


ടീ ബാ​ഗ് - കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ തണുപ്പിച്ച ടീ ബാഗുകൾ ഉപയോഗിക്കാം. ഗ്രീൻ ടീ ബാഗ് വെള്ളത്തിൽ മുക്കി 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ഇതെടുത്ത് കണ്ണുകളിൽ 10 മിനിറ്റ് വയ്ക്കുക.


ഐസ് ക്യൂബ് - ഡാർക്ക് സർക്കിൾസ് അകറ്റാൻ ദിവസവും 10 മിനിറ്റ് ഐസ് ക്യൂബുകൾ ഉപയോഗിച്ച് കണ്ണുകൾക്ക് താഴെ മസാജ് ചെയ്യാം.


ഓറഞ്ച് ജ്യൂസ് - ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ എ, സി എന്നിവ ധാരാളമായി കാണപ്പെടുന്നു. അതിനാൽ ഇത് കണ്ണിന് താഴെയുള്ള കറുത്ത പാടകറ്റാൻ സഹായിക്കും. 10 മിനിറ്റ് നേരം പുരട്ടുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.