Covid 19 New Symptom: തൊണ്ടവേദനയോ ചുമയോ അല്ല, കോവിഡ് വാക്സിനേഷൻ എടുത്തവരിലും ഈ ലക്ഷണമുണ്ടാകാം...

New Covid Symptom: മിക്ക രാജ്യങ്ങളിലും വീണ്ടും പുതിയ വകഭേദങ്ങൾ മൂലം കോവിഡ് കേസുകൾ ഉയരാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. 

Written by - Zee Malayalam News Desk | Last Updated : Dec 11, 2022, 05:10 PM IST
  • കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങളിലൂടെ കേസുകൾ വീണ്ടും ഉയരുമ്പോൾ പുതിയ രോ​ഗലക്ഷണങ്ങളും ഉണ്ടാകുന്നു.
  • നേരത്തെ തൊണ്ടവേദനയായിരുന്നു കോവിഡിന്റെ പ്രധാന ലക്ഷണമായി കണക്കാക്കിയിരുന്നത്.
  • എന്നാൽ ഇപ്പോൾ തൊണ്ടവേദനയോ ചുമയോ അല്ല മറിച്ച് പനി ആണ് കോവിഡിന്റെ പ്രധാന ലക്ഷണം എന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്.
Covid 19 New Symptom: തൊണ്ടവേദനയോ ചുമയോ അല്ല, കോവിഡ് വാക്സിനേഷൻ എടുത്തവരിലും ഈ ലക്ഷണമുണ്ടാകാം...

കോവിഡ് 19ന്റെ പിടിയിൽ നിന്നും ലോകം പൂർണമായും മോചനം നേടിയിട്ടില്ല. കഴിഞ്ഞ വർഷങ്ങളിലെ അപേക്ഷിച്ച് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കുറവാണെങ്കിലും അതിൽ നിന്നും പൂർ‌ണമായി രക്ഷനേടാൻ കഴിഞ്ഞിട്ടില്ല. വിന്റർ വെക്കേഷന്റെ നാളുകളാണിത്. ഈ അവസരത്തിൽ മറ്റൊരു വൈറസിന്റെ ഉത്ഭവം പ്രതീക്ഷിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങൾ ഇപ്പോഴുമുണ്ട്. ഈ രാജ്യങ്ങളിലെ കോവിഡ് വൈറസിന്റെ മ്യൂട്ടേഷനുകൾ കാരണം കേസുകൾ വീണ്ടും കൂടിയേക്കാമെന്ന്  ലോകാരോഗ്യ സംഘടന (WHO) അടുത്തിടെ നടത്തിയ ഒരു പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

എന്തുകൊണ്ടാണ് കേസുകൾ വീണ്ടും ഉയർന്നുവരുന്നത്? കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങളിലൂടെ കേസുകൾ വീണ്ടും ഉയരുമ്പോൾ പുതിയ രോ​ഗലക്ഷണങ്ങളും ഉണ്ടാകുന്നു. നേരത്തെ തൊണ്ടവേദനയായിരുന്നു കോവിഡിന്റെ പ്രധാന ലക്ഷണമായി കണക്കാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ തൊണ്ടവേദനയോ ചുമയോ അല്ല മറിച്ച് പനി ആണ് കോവിഡിന്റെ പ്രധാന ലക്ഷണം എന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്. 

Also Read: Milk Tea Side Effects: നിങ്ങൾ ചായ പ്രേമിയാണോ? എങ്കിൽ തീർച്ചയായിട്ടും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

 

യുകെ ഗവേഷകരുടെ കണക്കുകൾ പ്രകാരം, രാജ്യത്തെ മിക്ക കേസുകളും ഒമിക്രോൺ ബിഎ.2 വകഭേദങ്ങൾ കൊണ്ടുണ്ടാകുന്നതാണ്. ഇതിൽ 200-ലധികം രോഗികൾ പറയുന്നത് കോവിഡ് വന്നപ്പോൾ ഇവർക്കുണ്ടായ പ്രധാന ഒരു ലക്ഷണം ജലദോഷത്തോടൊപ്പമുള്ള പനിയാണ്. പൂർണ്ണമായി വാക്സിനേഷൻ എടുത്ത വ്യക്തിക്ക് പോലും ഈ ലക്ഷണം അനുഭവപ്പെടാം. ഇതിന് പുറമെ കോവിഡിന്റെ ചില സാധാരണ ലക്ഷണങ്ങൾ ഇതാ:

വിട്ടുമാറാത്ത ചുമ
ശ്വസിക്കാൻ ബുദ്ധിമുട്ട്
തൊണ്ടവേദന
മൂക്കൊലിപ്പ്
തലവേദന
നെഞ്ചിൽ അസ്വസ്ഥത
ക്ഷീണം
മണവും രുചിയും നഷ്ടപ്പെടുന്നു
ഓക്കാനം
അതിസാരം

കോവിഡുമായി ബന്ധപ്പെട്ട ​ആരോ​ഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ അത് ഉണ്ടാക്കുന്ന വിവിധ ലക്ഷണങ്ങളെ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഈ ലക്ഷണങ്ങൾ മനസിലാക്കി വേ​ഗത്തിൽ തന്നെ ചികിത്സ തേടിയാൽ ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News