തിളങ്ങുന്ന ചർമ്മം ആ​ഗ്രഹിക്കാത്തവരായിട്ട് അധികം ആരും ഉണ്ടാകില്ല. പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ചർമ്മമാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. നാളെ ദീപാവലിയാണ്. പടക്കം പൊട്ടിച്ചും മറ്റും എല്ലാവരും ദീപാവലി ആഘോഷിക്കാൻ തയാറെടുത്ത് നിൽക്കുകയാണ്. എന്നാൽ തിരക്കിട്ട ആഘോഷങ്ങൾക്കിടെ അതിന്റെ തിരക്കിൽപെടും മുൻപ് ചർമ്മ സൗന്ദര്യത്തെ കുറിച്ചും അൽപം ബോധവാന്മാരാകുന്നത് നല്ലതാണ്. ചർമ്മ സൗന്ദര്യം എപ്പോഴും മികച്ചതാക്കി നിലനിർത്താൻ ഒരുപാട് വഴികളുണ്ട്. അതിന് ഏറ്റവും മികച്ച ഒരു മാർ​ഗമാണ് ഫ്രഷ് ഫ്രൂട്ട് മാസ്ക്കുകൾ. ഇതിന്റെ ഗുണം പോലെ മറ്റൊന്നില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രകൃതിദത്ത ചേരുവകളുള്ള ചർമ്മസംരക്ഷണ പായ്ക്കുകൾ ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകുന്നു. പഴങ്ങളിൽ സ്വാഭാവികമായും വിറ്റാമിനുകളും ധാതുക്കളും മറ്റ് സുപ്രധാന പോഷകങ്ങളായ പൊട്ടാസ്യം, വിറ്റാമിൻ എ, ബി, സി, ഇ, സിങ്ക്, ലെക്റ്റിൻ, കോപ്പർ, മഗ്നീഷ്യം ഫോളിക് ആസിഡ്, പെപ്റ്റൈഡുകൾ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ എപ്പോഴും ചർമ്മത്തിന് യുവത്വവും പുതുമയും നൽകും.


ഉത്സവ സീസണിൽ ചർമ്മ സംരക്ഷണത്തിനായി തയാറാക്കാൻ കഴിയുന്ന ചില ഫ്രൂട്ട് പായ്ക്കുകളെ കുറിച്ച് അറിയാം...


ആപ്പിൾ-മുന്തിരി ഫേസ് പാക്ക്


അരമുറി ആപ്പിൾ അരച്ചെടുക്കുക. ഒപ്പം കുറച്ച് മുന്തിരിയും ചതച്ചെടുക്കുക. ഇവ രണ്ടും പേസ്റ്റ് രൂപത്തിലാക്കിയ ശേഷം യോജിപ്പിക്കുക. തുടർന്ന് മുഖം വൃത്തിയായി കഴുകി ശേഷം ഈ പാക്ക് മുഖത്ത് പുരട്ടുക. 25 മിനിറ്റ് നേരം കഴിഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകി മോയ്സ്ചറൈസ് ചെയ്യുക. ഈ പായ്ക്ക് പ്രകൃതിദത്തമായ സൺസ്‌ക്രീനായും പ്രവർത്തിക്കുന്നു.


തേൻ വാഴപ്പഴം മാസ്ക്


നിങ്ങളുടെ മുഖത്തെ മൃതചർമ്മം നീക്കം ചെയ്യുന്നതിനും വീക്കം കുറയ്ക്കുന്നതിനും ചർമ്മത്തിന് തിളക്കം നൽകുന്നതിനും ഈ മാസ്ക് അത്യുത്തമമാണ്. പഴുത്ത വാഴപ്പഴം ഒരു ടേബിൾസ്പൂൺ തേനും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് മാഷ് ചെയ്യുക. നിങ്ങളുടെ മുഖം വൃത്തിയാക്കിയ ശേഷം ഈ മാസ്ക് പുരട്ടുക. കഴുത്ത്, നെഞ്ച് എന്നിവിടങ്ങളിലും ഈ മാസ്ക് പുരട്ടാം. 20 മിനിറ്റ് നേരം ഇങ്ങനെ വെച്ചിരിക്കുക. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. 


Also Read: Weight loss tips: വണ്ണം കുറയ്ക്കാൻ പല വഴികൾ നോക്കി മടുത്തോ? ഈ സൂപ്പുകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ


 


ചോക്ലേറ്റ് സ്ട്രോബെറി മാസ്ക്


4 സ്ട്രോബെറി 1 ടേബിൾസ്പൂൺ കൊക്കോ പൗഡറും തേനും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ഈ പായ്ക്ക് മുഖത്തിലും കഴുത്തിലും പുരട്ടി ഏകദേശം 15 മിനിറ്റ് നേരം വെയ്ക്കുക. പിന്നീട് ചൂടുവെള്ളത്തിൽ കഴുകി ഉണക്കുക.


തേൻ തൈര് ഫേസ് പാക്ക്


ചർമ്മത്തിന് പെട്ടെന്ന് തിളക്കവും മൃദുത്വവും നൽകാനുള്ള ലളിതമായ ഒരു പായ്ക്കാണിത്. തൈര്, തേൻ എന്നിവയിൽ‌ കുറച്ച് ടേബിൾസ്പൂൺ വൈൻ മിക്സ് ചെയ്യുക. മുഖം, കഴുത്ത്, നെഞ്ച്, പുറം എന്നിവിടങ്ങളിൽ പുരട്ടി 20 മിനിറ്റ് വിടുക. വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.


ചന്ദനം, പാൽ, വാഴപ്പഴം പായ്ക്ക്


അമിതമായ എണ്ണമയം കുറയ്ക്കുന്നതിനും ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നതിനും ഈ മാസ്ക് അനുയോജ്യമാണ്. രണ്ട് ടേബിൾസ്പൂൺ പാൽ, ഒരു ടേബിൾ സ്പൂൺ പ്രകൃതിദത്ത ചന്ദനപ്പൊടി, പകുതി പഴുത്ത ഏത്തപ്പഴം എന്നിവ ചേർത്ത് ഇളക്കുക. ചർമ്മം വ‍ത്തിയായി കഴുകിയ ശേഷം മുഖത്ത് പുരട്ടി 20-25 മിനിറ്റ് വിടുക. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.


ചെമ്പരത്തി സ്കിൻ ടോണിംഗ് പായ്ക്ക് 


കുറച്ച് ചെമ്പരത്തി പൂക്കൾ എടുത്ത് രാത്രി മുഴുവൻ തണുത്ത വെള്ളത്തിൽ വെക്കുക. രാവിലെ പൂക്കളെടുgത്ത് ചതച്ച് അതിൽ മൂന്ന് ടേബിൾസ്പൂൺ ഓട്സും രണ്ട് തുള്ളി ടീ ട്രീ ഓയിലും ചേർക്കുക. എന്നിട്ട് കുറച്ച് വെള്ളം ചേർത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുക. ചർമ്മം ടോൺ ചെയ്യാൻ ഇത് പുരട്ടാ. ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യാനും ഈ പായ്ക്ക് ഉപയോഗിക്കാം.


കുക്കുമ്പർ പപ്പായ തൊലി മാസ്ക് 


ഈ മാസ്ക് ചർമ്മത്തിന് തിളക്കവും ചർമ്മത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യുന്നു. ചതച്ച വെള്ളരിക്കയും പപ്പായ പൾപ്പും തുല്യ അളവിൽ മിക്സ് ചെയ്യുക. കുറച്ച് തൈരും രണ്ട് ടീസ്പൂൺ ഓട്‌സും കുറച്ച് തുള്ളി നാരങ്ങാനീരും ചേർക്കുക. മുഖം, കഴുത്ത്, പുറം എന്നിവിടങ്ങളിൽ പുരട്ടുക. നിങ്ങൾക്ക് ഈ പായ്ക്ക് പുറകിലും ഉപയോഗിക്കാം. അര മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക.


ഓറഞ്ച് ജ്യൂസ് മാസ്ക് 


കുറച്ച് ഓറഞ്ച് ജ്യൂസ് എടുത്ത് അതിൽ കുറച്ച് കടലമാവ് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് 10-15 തുള്ളി റോസ് വാട്ടർ ചേർത്ത് നന്നായി യോജിപ്പിക്കുക. 15 മിനിറ്റ് നേരം ചർമ്മത്തിൽ പുരട്ടുക. കഴുകുന്നതിനുമുമ്പ് മുഖം ചെറുതായി സ്‌ക്രബ് ചെയ്യുക. ഈ മാസ്‌ക് സുഷിരങ്ങൾ അടയ്‌ക്കാനും ചർമ്മത്തിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും വളരെ സഹായകരമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.