Murder: പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു; രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ഊർജിതം

ഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് ആകാശിനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടത്. ഒരേ കെട്ടിടത്തിലാണ് ഇരുവരും താമസിച്ചിരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 2, 2024, 10:48 AM IST
  • ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.
  • പരിക്കേറ്റ ആകാശിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Murder: പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു; രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ഊർജിതം

കൊച്ചി: പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു. ഒഡീഷ സ്വദേശി ആകാശ് ഡിഗൽ (34) ആണ് മരിച്ചത്. വട്ടയ്ക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു ആകാശ്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് ആകാശിനെ കൊലപ്പെടുത്തിയത്. സംഭവശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇന്ന് രാവിലെ 7.30നായിരുന്നു സംഭവം. 

ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. പരിക്കേറ്റ ആകാശിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

AKG Centre Attack: രണ്ട് വർഷം ഒളിവിൽ, ഒടുവിൽ പിടിയിലായി; എകെജി സെന്റർ ആക്രമണ കേസിലെ പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി പിടിയിൽ. രണ്ടാംപ്രതി സുഹൈൽ ഷാജഹാൻ ആണ് പിടിയിലായത്. ഡൽഹി എയർപോർട്ടിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സുഹൈലിനെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും. യൂത്ത് കോൺ​ഗ്രസിന്റെ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയായിരുന്ന സുഹൈൽ രണ്ട് വർഷമായി വിദേശത്ത് ഒളിവിലായിലായിരുന്നു. എകെജി സെന്ററിലേക്ക് പടക്കം എറിയാൻ നിർദ്ദേശിച്ചത് ഇയാൾ ആയിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

2022 ജൂലൈ 1നാണ് എ കെ ജി സെന്ററിന് നേരെ ബോംബേറ് ഉണ്ടായത്. എകെജി സെന്ററിന്റെ ഹാളിലേക്കുള്ള പ്രവേശന വഴിയായ താഴത്തെ ഗേറ്റിന്റെ ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്. സംഭവം നടന്ന് രണ്ട് വർഷം പിന്നിടുമ്പോഴാണ് രണ്ടാം പ്രതി പിടിയിലാകുന്നത്. മൂന്നാം പ്രതി സുധീഷിനെ ഇനിയും പിടികൂടിയിട്ടില്ല. ആക്രമണത്തിന് പ്രതിയെത്തിയ സ്കൂട്ടറിന്റെ ഉടമയാണ് സുധീഷ്. നാല് പേരാണ് കേസിൽ പ്രതികൾ. ഇതിൽ കേസിൽ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് നേതാവ് വി.ജിതിൻ, സുഹൃത്ത് നവ്യ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News