വിഷാദം (Depression) നമ്മുടെ മനസികാവസ്ഥയ്ക്ക് സംഭവിക്കുന്ന ക്രമക്കേടായിട്ടാണ് കണക്കാക്കുന്നത്. ഈ പ്രശ്‌നം ഉള്ളവർക്ക് വിഷമം, ദേഷ്യം, (Anger) നഷ്ടബോധം എന്നിവയൊക്കെ അധികമായി തോന്നാറുണ്ട്, മാത്രമല്ല ഇതൊക്കെ അവരുടെ ദൈന്യദിന ജീവിതത്തെ അധികമായി ബാധിക്കാറുണ്ട്. ഇത് ഓരോ വ്യക്തികളെയും വിവിധ രീതികളിലാണ് ബാധിക്കുന്നത്. ചിലർക്ക് ജോലി ചെയ്യാൻ സാധിക്കാതെ വരും ചിലർക്ക് ചെയ്യുന്ന ജോലി അളവ് കുറയും. ചിലരിൽ അത് ബന്ധങ്ങളെയാകും ബാധിക്കുക, ചിലർക്ക് വിവിധ അസുഖങ്ങളും ബാധിക്കാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചില രോഗങ്ങൾ വിഷാദം മൂലം രൂക്ഷമാകാറുണ്ട്. സന്ധിവാതം, ആസ്ത്മ (Asthma), ഹൃദയ സംബന്ധമായ അസുഖം (Heart Disease), കാൻസർ, പ്രമേഹം, അമിതവണ്ണം (Obesity) എന്നീ രോഗങ്ങൾ വിഷാദം മൂലം രൂക്ഷമാകും. ജീവിതത്തിൽ സങ്കടം തോന്നുന്നതും നഷ്ടബോധം തോന്നുന്നതും സാധാരണയാണ്. ഇതൊക്കെ എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്നതാണ്. എന്നാൽ നിങ്ങൾക്ക് സ്ഥിരമായി നഷ്ടബോധം തോന്നുകയോ നിരാശരായി ഇരിക്കുകയോ ആണെങ്കിൽ നിങ്ങൾക്ക് വിഷാദ രോഗം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ചികിത്സിച്ചില്ലെങ്കിൽ രൂക്ഷമാകാൻ സാധ്യതയുള്ള ഒരു രോഗമാണ്. 


ALSO READ: Weight Gaining Methods: വണ്ണം കൂട്ടാൻ നല്ല വണ്ണം കഴിക്കണോ, ഇതാ ചില പൊടിക്കൈകൾ


എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ?


സ്ഥിരമായി സങ്കടപ്പെട്ടിരിക്കുകയോ നിരാശരായി ഇരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് വിഷാദം. ഇതിന് വിവിധ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അത് നമ്മുടെ മനസികാവസ്ഥയെയും ശരീരത്തെയും ബാധിക്കാറുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും പലതരത്തിലുള്ള രോഗലക്ഷണങ്ങളാണ് കാണിക്കുന്നത്.


സ്ത്രീകൾ (Women)


വിഷാദം ഉള്ള സ്ത്രീകളിൽ (Women) സാധാരണയായി  കോപവും ക്ഷോഭവും (Irritation) അധികമായി കാണാറുണ്ട്. ഇവരുടെ വികാരങ്ങൾ മാറിമറിഞ്ഞ് വരാറുണ്ട്. പ്രധാനയും ഇവരിൽ സങ്കടമോ നിരാശയോ ഉത്ക്കണ്ഠയോ ആണ് കാണുന്നത്. ജോലി ചെയ്യാനുള്ള വിമുഖത, സാമൂഹിക പരിപാടികളിൽ പങ്കെടുക്കാനുള്ള വിമുഖത എന്നിവയും വിഷാദത്തിന്റെ (Depression) ലക്ഷങ്ങളാണ് .തിരിച്ചറിയാനുള്ള കഴിവും ചിന്തിക്കുന്നതും സംസാരിക്കുന്നതും ഒക്കെ വിഷാദമുള്ളവരിൽ പതുക്കെ ആകാറുണ്ട്. രാത്രി ഉറക്കക്കുറവ് (Insomia), ഉറക്കക്കൂടുതൽ, പകൽ ഉറക്കം ഇവയൊക്കെയും വിഷാദാഹത്തിന്റെ ലക്ഷണങ്ങളാണ് .  ചിലര്ക്ക് തലകറക്കവും ഭാരക്കുറവും, തലവേദനയും ഒക്കെ ഉണ്ടാകാറുണ്ട്.


ALSO READ: Tonsillitis മൂലം ഉണ്ടാകുന്ന വേദന അസഹ്യമാകുന്നുണ്ടോ? വേദന ഒഴിവാക്കാനുള്ള 5 വഴികൾ


പുരുഷന്മാർ (Men) 


വിഷാദരോഗമുള്ള  പുരുഷന്മാരിൽ (Men) കൂടുതലായും ദേഷ്യം കാണാറുണ്ട് കൂടാതെ കോപവും ക്ഷോഭവും അക്രമണസ്വഭാവും കാണിക്കാറുണ്ട്. പിന്നെ ഇവരിലും സങ്കടവും നിരാശയും ഉത്ക്കണ്ഠയും (Anxiety) കണ്ടവരാറുണ്ട്. ഇവർക്ക് ക്ഷീണവും, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള താല്പര്യക്കുറവും, ആത്മഹത്യാ (Suicide) പ്രവണത, അമിതമായ മദ്യപാനം, ലഹരി ഉപയോഗം ഇവയൊക്കെ ഉണ്ടാകാറുണ്ട്. ലൈംഗിക താൽപര്യം, ലൈംഗികാഭിലാഷം എന്നിവ കുറയാനും വിഷാദം കാരണമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.  രാത്രി ഉറക്കക്കുറവ്, ഉറക്കക്കൂടുതൽ, പകൽ ഉറക്കം ഇവയൊക്കെയും വിഷാദാഹത്തിന്റെ ലക്ഷണങ്ങളാണ് .  ചിലര്ക്ക് തലകറക്കവും ഭാരക്കുറവും, തലവേദനയും ദഹന പ്രശ്‌നങ്ങളും ഒക്കെ ഉണ്ടാകാറുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.