നിങ്ങൾ അമിതമായി Coffee കുടിക്കുന്നവരാണോ? സൂക്ഷിക്കുക, ഈ Health Issues ഉണ്ടാകാനുള്ള സാധ്യതയേറെ

കോഫി കുടിക്കുന്നത് നമ്മുടെ മെറ്റബോളിസം വർധിപ്പിക്കുകയും മാനസികമായി ഉത്തേജനം നൽകുകയും ചെയ്യും.  അമിതമായ കോഫിയുടെ ഉപയോഗം മിക്കവരിലും ഒരുപാട് ദോഷഫലങ്ങൾക്കും അസുഖങ്ങൾക്കും കാരണമാകാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 16, 2021, 10:46 AM IST
  • കോഫി കുടിക്കുന്നത് നമ്മുടെ മെറ്റബോളിസം വർധിപ്പിക്കുകയും മാനസികമായി ഉത്തേജനം നൽകുകയും ചെയ്യും.
  • അമിതമായ കോഫിയുടെ ഉപയോഗം മിക്കവരിലും ഒരുപാട് ദോഷഫലങ്ങൾക്കും അസുഖങ്ങൾക്കും കാരണമാകാറുണ്ട്.
  • അമിതമായ അളവിൽ കോഫീ ഉപയോഗിക്കുന്നത് അഡ്രിനാലിൻ ഉത്പാദനത്തിന്റ അളവ് കൂട്ടുകയും അത് ഉത്കണ്ഠ (Anxiety) കൂട്ടാൻ കാരണമാകുകയും ചെയ്യും.
  • മിതമായ അളവിൽ കോഫീ കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകാറുണ്ട്.
നിങ്ങൾ അമിതമായി Coffee കുടിക്കുന്നവരാണോ? സൂക്ഷിക്കുക, ഈ Health Issues ഉണ്ടാകാനുള്ള സാധ്യതയേറെ

ചായയും കാപ്പിയും (Tea and Coffee) മിക്കവരുടെയും ജീവതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഭക്ഷണ സാധനമാണ്. ഇത് സാധാരണ നിലയിൽ കുടിക്കുന്നത് യാതൊരു വിധ പ്രശ്‍നങ്ങളും ഉണ്ടാക്കുന്നില്ല.  കോഫി കുടിക്കുന്നത് നമ്മുടെ മെറ്റബോളിസം (Metabolism) വർധിപ്പിക്കുകയും മാനസികമായി ഉത്തേജനം നൽകുകയും ചെയ്യും. എന്നാൽ അമിതമായ കോഫിയുടെ ഉപയോഗം മിക്കവരിലും ഒരുപാട് ദോഷഫലങ്ങൾക്കും അസുഖങ്ങൾക്കും (Health Issues)കാരണമാകാറുണ്ട്. എന്തൊക്കെയാണ് ദോഷഫലങ്ങളെന്ന് നോക്കാം.

1) ഉത്കണ്ഠ (Anxiety)

ശ്രദ്ധ കൂട്ടുന്നതിൽ പ്രസിദ്ധമാണ് കാപ്പി. അത് നമ്മുക്ക് ക്ഷീണം തോന്നാൻ കാരണമാകുന്ന അഡിനോസിന്റെ ഉത്പാദനം നിർത്തുകയും. അഡ്രിനാലിന്റെ (Adrenalin) ഉത്പാദനത്തെ പോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് നമ്മുടെ എനർജി കൂട്ടുകയും ഉണർവോടെ ഇരിക്കാൻ സഹായിക്കുകയും ചെയ്യും. എന്നാൽ അമിതമായ അളവിൽ കോഫീ ഉപയോഗിക്കുന്നത് അഡ്രിനാലിൻ ഉത്പാദനത്തിന്റ അളവ് കൂട്ടുകയും അത് ഉത്കണ്ഠ (Anxiety) കൂട്ടാൻ കാരണമാകുകയും ചെയ്യും.

ALSO READ: Best Morning Brakefast: അറിയാം ഏറ്റവും ആരോ​ഗ്യകരമായ മൂന്ന് പ്രഭാത ഭക്ഷണങ്ങൾ

2) ഉറക്കമില്ലായ്മ (Insomnia)

കോഫിയുടെ (Coffee) പ്രധാന ഗുണങ്ങളിൽ ഒന്നാണ് ഉണർന്നിരിക്കാൻ സഹായിക്കും എന്നത്. എന്നാൽ അമിതായ അവളവിൽ കഫീൻ ശരീരത്തിൽ ചെന്നാൽ നമ്മുക്ക് ആവശ്യമായ ഉറക്കം (Sleep) ലഭിക്കാതെ വരും. മാത്രമല്ല അമിതമായി കാപ്പി കുടിക്കുന്നവർക്ക് ഉറങ്ങാൻ എടുക്കുന്ന സമയവും ക്രമേണ വർധിക്കുമെന്നാണ് റിസർച്ചുകൾ കാണിക്കുന്നത്. എന്നാൽ മിതമായ രീതിയിൽ മാത്രം കാപ്പി ഉപയോഗിക്കുന്നത് കൊണ്ട് ഉറക്കത്തിന് യാതൊരു വിധ പ്രശ്‍നങ്ങളും ഇല്ല.

3) പേശികളെ ബാധിക്കും ( Muscle Breakdown) 

ക്ഷയിച്ച പേശി (Muscle) നാരുകൾ രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുകയും തുടർന്ന് വൃക്കയുടെ തകരാറിനും മറ്റ് പ്രശ്നങ്ങൾക്കും കാരണമാകുന്ന ഗുരുതരമായ അവസ്ഥയാണ് റാബ്ഡോമോളൈസിസ്. അണുബാധ, മയക്കുമരുന്ന് ഉപയോഗം, പേശികളുടെ ബുദ്ധിമുട്ട്, വിഷ പാമ്പുകൾ (Snake)കടിക്കുന്നത് ഇവയൊക്കെ റാബ്ഡോമോളൈസിസിന് കാരണമാകാറുണ്ട്. കോഫി അധികം കുടിക്കാത്തവർ ചെറിയ സമയത്തിനുള്ളിൽ അമിതമായ അളവിൽ കോഫി കുടിക്കുന്നത് ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. 

ALSO READ: Sore Throat: തൊണ്ട വേദന ഭേദമാക്കാനുള്ള എളുപ്പവഴികൾ

4) ഉയർന്ന രക്തസമ്മർദ്ദം ( High Blood Pressure)

കഫീൻ ഒരിക്കലും ഹൃദയസ്തംഭനത്തിനും (Heart Attack) സ്‌ട്രോക്കിനും (Stroke) കരണമാകാറില്ല. എന്നാൽ അമിതമായ അളവിൽ കോഫീ കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകാറുണ്ട്. പക്ഷെ ഉയർന്ന രക്തസമ്മർദ്ദം ഹൃദയസ്തംഭനത്തിലേക്കും സ്‌ട്രോക്കിലേക്കും നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ കോഫീ ഒരു ചെറിയ സമയത്തേക്ക് മാത്രമേ രക്ത സമ്മർദ്ദത്തിൽ (Blood Pressure) മാറ്റം വരുത്തുകയുള്ളൂ. എന്നാൽ അധികം കോഫി കുടിച്ച് ശീലമില്ലാത്തവർ അമിതമായ അളവിൽ കോഫീ കുടിക്കുകയാണെങ്കിൽ സൂക്ഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News