Eye Care: ഇന്ന് ആളുകളുടെ ജീവിത ശൈലിയില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എല്ലാവരും തിരക്കിലാണ്.  ഈ തിരക്കിനിടെ ആരോഗ്യം ശ്രദ്ധിക്കാന്‍ കൂടി പലര്‍ക്കും സമയം ലഭിക്കാറില്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതുകൂടാതെ, കൊറോണ മഹാമാരിയ്ക്ക്ശേഷം നമ്മുടെ ജീവിതത്തില്‍ മൊബൈലിന്‍റെയും ലാപ്‌ടോപ്പിന്‍റെയും  ഉപയോഗം പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്.  എന്നാല്‍ നിങ്ങള്‍ക്കറിയുമോ ലാപ്‌ടോപ്പിൽ നിന്നും മൊബൈൽ സ്‌ക്രീനിൽ നിന്നും പുറപ്പെടുന്ന നീല കിരണങ്ങള്‍ നമ്മുടെ  കണ്ണുകളിലും ചർമ്മത്തിലും ഏറെ സ്വാധീനം ചെലുത്തുന്നു എണ്ണ കാര്യം. 


Also Read:  Benefits of Warm Water: രാവിലെ എഴുന്നേറ്റയുടൻ അല്പം ചെറു ചൂടുവെള്ളം കുടിയ്ക്കാം, ഈ രോഗങ്ങള്‍ തിരിഞ്ഞുപോലും നോക്കില്ല 


ലാപ്ടോപ്പ്, മൊബൈല്‍ തുടങ്ങിയവയുടെ അമിത ഉപയോഗം നമ്മുടെ കണ്ണുകള്‍ക്ക്‌ ഏറെ ദോഷം ചെയ്യും. എന്നാല്‍, ഇന്ന്  ഈ രണ്ട് ഇലക്ട്രോണിക് സാധനങ്ങള്‍ ഇല്ലാത്ത ഒരു അവസ്ഥയെപ്പറ്റി നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. നമ്മുടെ ദിനം ദിന ജീവിതത്തിന്‍റെ ഭാഗമായി ഇവ മാറിക്കഴിഞ്ഞു ഇവ. അതായത് ഈ രണ്ട് ഇലക്ട്രോണിക് ഉപകരണങ്ങള്‍ നാം ഉപയോഗിക്കുന്ന സമയവും ഏറെ  വര്‍ദ്ധിച്ചിട്ടുണ്ട്. 


Also Read:  Excessive Sweating: അധികം വിയര്‍ക്കാറുണ്ടോ? ഒരു പക്ഷെ വലിയ രോഗത്തിന്‍റെ സൂചനയാകാം


ലളിതമായ ഭാഷയിൽ പറഞ്ഞാൽ, ഇപ്പോൾ നമ്മൾ മുമ്പത്തേക്കാൾ കൂടുതൽ കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും മൊബൈലുകളും ഉപയോഗിക്കാൻ തുടങ്ങി. വീട്ടിലിരുന്നുള്ള ജോലിയും ഇത് വര്‍ദ്ധിപ്പിച്ചു. എന്നാല്‍, ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങള്‍ വളരെ ലളിതമെന്ന് തോന്നുമെങ്കിലും അത് നമ്മുടെ കണ്ണുകള്‍ക്ക്‌ ഏറെ അപകടകരമാണ്. വാസ്തവത്തിൽ, മണിക്കൂറുകളോളം ലാപ്‌ടോപ്പിൽ ജോലി ചെയ്യുമ്പോള്‍  നമ്മുടെ ശരീരം മാത്രമല്ല കണ്ണുകളും വല്ലാതെ തളർന്നുപോകുന്നു.


ഇന്നത്തെ പ്രത്യേക ജീവിത സാഹചര്യത്തില്‍ നമ്മുടെ കണ്ണുകള്‍ക്ക്‌  പ്രത്യേക പരിചരണം ആവശ്യമാണ്. ദിവസം  മുഴുവന്‍ ലാപ്ടോപ്പ്, മൊബൈല്‍ സ്ക്രീനിനെ അഭിമുഖീകരിയ്ക്കുന്ന നമ്മുടെ കണ്ണുകള്‍ക്ക് നല്‍കാം വ്യത്യസ്തമായ പരിചരണം. നമ്മുടെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കാനായി ചില നുറുങ്ങുകള്‍ അറിയാം. ഏറെ ചിലവില്ലാതെ നമ്മുടെ വീടുകളില്‍ തന്നെ ലഭിക്കുന്ന ഈ  മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നമുക്ക്  നമ്മുടെ കണ്ണുകളുടെ ആരോഗ്യം വീണ്ടെടുക്കാം.  


1. കറ്റാർ വാഴ  (How to use Aloe vera gel as eye mask?) 
സൗന്ദര്യത്തിനും മുഖത്തിന് തിളക്കത്തിനും കറ്റാർ വാഴ സാധാരണയായി എല്ലാവരും ഉപയോഗിക്കാറുണ്ട്, എന്നാൽ കണ്ണുകൾക്കും  ഇത് ഉത്തമമാണ്. കറ്റാർ വാഴ ജെല്ലിൽ അല്പം  നാരങ്ങാനീര് കലർത്തി പഞ്ഞി കൊണ്ട് കണ്ണിനു ചുറ്റും പുരട്ടി അല്‍പസമയ ശേഷം  കഴുകുക. ഇത് കണ്ണുകൾക്ക് വിശ്രമം നൽകും. 


2. ടീ ബാഗ് (How to use tea bag onn eyes?) 
ടീ ബാഗ് കണ്ണുകള്‍ക്ക് കുളിര്‍മയും സുഖവും നല്‍കും എണ്ണ കാര്യത്തില്‍ സംശയമില്ല.  ടീ ബാഗ് വെള്ളത്തില്‍ മുക്കി കുറച്ച് നേരം ഫ്രിഡ്ജിൽ വച്ച ശേഷം കണ്ണുകളിൽ വയ്ക്കുന്നത് കണ്ണിന്‍റെ  ക്ഷീണം പെട്ടെന്നുതന്നെ അകറ്റാൻ സഹായിക്കും.


3. റോസ് വാട്ടർ (How to use rose water for your eyes?) 
റോസ് വാട്ടർ നിങ്ങളുടെ ചർമ്മത്തിന് മാത്രമല്ല കണ്ണുകൾക്കും ഏറെ ഗുണം ചെയ്യും. അല്‍പനേരം കണ്ണടച്ചിരിയ്ക്കുക. റോസ് വാട്ടറില്‍ മുക്കിയ പഞ്ഞി  കണ്‍ പോളകളില്‍ വയ്ക്കുക. ഇത് കണ്ണിന് കണ്ണിന് കുളിർമ നൽകുകയും കണ്ണിന്‍റെ ക്ഷീണം അകറ്റുകയും ചെയ്യും. 


4.  ഉരുളക്കിഴങ്ങ്  (Potato slice good for eyes) 
ഉരുളക്കിഴങ്ങ് എല്ലാ വീട്ടിലും ലഭിക്കുന്ന ഒന്നാണ്. കണ്ണിന്‍റെ  ക്ഷീണം അകറ്റാൻ ഉരുളക്കിഴങ്ങ് ഉത്തമമാണ്. കനം കുറച്ച് അരിഞ്ഞ ഉരുളക്കിഴങ്ങു കഷണം കണ്ണില്‍ വച്ചാല്‍ വളരെ ആശ്വാസം ലഭിക്കും.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.