നിരവധി കാരണങ്ങൾ കൊണ്ട് കണ്ണിൻറെ ആരോഗ്യം മോശമാവുകയും കാഴ്ചാതകരാറുകൾ സംഭവിക്കുകയും ചെയ്യാറുണ്ട്. അനാരോ​ഗ്യകരമായ ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവും കണ്ണിന്റെ ആരോ​ഗ്യത്തെയും കാഴ്ചയെയും മോശമായി ബാധിക്കാറുണ്ട്. കണ്ണിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിൽ പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട പഴങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

കിവി 


കിവിയിൽ വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. കിവി പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ​ഗുണം ചെയ്യും. രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും കിവി മികച്ചതാണ്.


ഓറഞ്ച്


ഓറഞ്ചിൽ വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ കണ്ണുകളുടെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിന് ഏറെ ​ഗുണം ചെയ്യുന്നതാണ്. 


ALSO READ: ശരീരഭാരം കുറയ്ക്കാൻ സ്ട്രോബെറി? അറിയാം എങ്ങനെയെന്ന്


പപ്പായ


പപ്പായ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ, മറ്റ് ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവയാൽ സമ്പന്നമാണ്. പപ്പായ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.


ബ്ലൂബെറി


ബ്ലൂബെറി വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ പഴമാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യും.


അവക്കാഡോ


അവക്കാഡോ നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള പഴമാണ്. വിറ്റാമിനുകളും മറ്റും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.